വിജയ് ചിത്രം സർക്കാർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ. തമിഴ്റോക്കേർസിന്റെ സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജൻ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വ്യാജ പതിപ്പുകള്‍ക്ക് തടയിടാന്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഈയിടെ ശക്തമായ നടപടി കൈക്കൊണ്ടിട്ടും അതുഫലം കണ്ടില്ല എന്നതാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
നേരത്തെ തമിഴ്റോക്കേർസിന്റെ ട്വിറ്റർ പേജിലൂടെ ഇവർ വെല്ലുവിളിയും ഉയർത്തിയിരുന്നു. സര്‍ക്കാര്‍ എച്ചി.ഡി പ്രിന്റ് വരുന്നു എന്നായിരുന്നു ട്വീറ്റ്. നിങ്ങള്‍ എത്ര പേര്‍ എച്ച്.ഡി പ്രിന്റിനായി കാത്തിരിക്കുന്നുവെന്നും എത്ര തടസങ്ങള്‍ വന്നാലും ഞങ്ങളെ തകര്‍ക്കാനാവില്ലെന്നും ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഇപ്പോൾ സിനിമയുടെ തിയറ്റര്‍ പ്രിന്റ് ആണ് ഇന്റർനെറ്റിൽ റിലീസ് ചെയ്തിരിക്കുന്നത്. സൂര്യ പ്രധാനവേഷത്തിലെത്തുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെയ്‌ക്കെതിരേയും കനത്ത ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.