Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലിഷിൽ മഞ്ജുവിന്റെ തീപ്പൊരി പ്രസംഗം: വിഡിയോ വൈറൽ

manju-warrier-english-speech-video

മഞ്ജു വാര്യർ എന്ന അതുല്യപ്രതിഭയുടെ അഭിനയപാടവവും നൃത്തമികവും മലയാളികൾക്ക് സുപരിചിതമാണ്. എന്നാൽ രണ്ടാം വരവിൽ താരം ആരാധകരെ അമ്പരപ്പിച്ചത് ആത്മവിശ്വാസം തുളുമ്പുന്ന വാക്ചാതുരി കൊണ്ടുകൂടിയാണ്. ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗമാണ് ആരാധകരുടെ ഏറ്റവും പുതിയ ചർച്ചാവിഷയം. സ്ത്രീകളുടെ അന്തസിനു ക്ഷതമേൽക്കുന്നത് പുരോഗമനസമൂഹത്തിന്റെ പരാജയമാണെന്ന് ജെഎഫ്ഡബ്ല്യു പുരസ്കാരം സ്വീകരിച്ചു കൊണ്ട് മഞ്ജു പറഞ്ഞു. 

Manju Warrier Speech

ചെന്നൈയിൽ നടന്ന 'ജസ്റ്റ് ഫോർ വിമൻ' പുരസ്കാര ചടങ്ങിലാണ് സദസിനെ ഞെട്ടിച്ച മഞ്ജുവിന്റെ പ്രസംഗം. രാജ്യത്തെ മുറിവേറ്റ സ്ത്രീകൾക്കും മഹാപ്രളയത്തെ അതിജീവിച്ച സ്വന്തം നാടിനും തന്റെ പുരസ്കാരം സമർപ്പിക്കുന്നതായി മഞ്ജു പറഞ്ഞു. 

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: "പുരസ്കാരങ്ങൾ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്കാരങ്ങളും പ്രോചദനത്തേക്കാൾ മുകളിലാണ്. ആ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും നന്ദിപൂർവം ഓർക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കും. ഈ സായാഹ്നത്തിൽ സ്ത്രീകൾ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങൾ.’

Keerthi Suresh Speech

‘എന്നാൽ, സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നതും ഞാൻ ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേൽക്കുന്നുവോ, അത് നമ്മൾ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകൾക്കായി ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു. എല്ലായ്പ്പോഴും അവർക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാൻ വാക്കു നൽകുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊർജ്ജത്തിനും ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു," മഞ്ജു പറഞ്ഞു നിറുത്തി.  

Simran sings Manam Virumbudhe at JFW Awards 2018

പുരസ്കാരം സ്വീകരിച്ച് ഇംഗ്ലിഷിലാണ് മഞ്ജു പ്രസംഗിച്ചത്. നല്ല ഒഴുക്കിൽ കൃത്യമായി പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ നിറുത്താതെയുള്ള കരഘോഷമായിരുന്നു സദസിൽ. സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലിഷ് സിനിമ കാണുന്ന പോലെ, എന്നായിരുന്നു മഞ്ജുവിന്റെ ഗംഭീരൻ പ്രസംഗം കേട്ട് അവതാരകന്റെ കമന്റ്. രണ്ടു വാക്ക് തമിഴിലും പറയണമെന്നായി അവതാരകൻ. താൻ ജനിച്ചു വളർന്നത് നാഗർകോവിലിൽ ആണെന്നും അതിനാൽ തനിക്ക് തമിഴ് എഴുതാനും വായിക്കാനും പറയാനും അറിയാമെന്ന് താരം വെളിപ്പെടുത്തി.