‘അമ്മ’ സംഘടനയിൽ നിന്നും രാജിവെച്ചു പുറത്തുപോയവർ തിരിച്ചുവന്നാൽ സംഘടനയിൽ എടുക്കുമെന്ന് മോഹന്‍ലാൽ. കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ ഭരണഘടനാ ഭേദഗതി, പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനായി അടുത്ത മാസം നടക്കുന്ന സ്റ്റേജ് ഷോ എന്നിവയാണ് യോഗം ചർച്ച ചെയ്തത്. നിർമാതാക്കളുടെ സംഘടനയ്ക്കു വേണ്ടി അടുത്ത വർഷം ആദ്യം നടത്തേണ്ട സ്റ്റേജ് ഷോയുടെ വിശദാംശങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തു.
അമ്മ പ്രളയദുരിതാശ്വാസത്തിനായി നടത്തുന്ന സ്റ്റേജ് ഷോയ്ക്കു വേണ്ടിയും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഡബ്യുസിസി നൽകിയ ഹർജി നിയമപരമായി നേരിടുമെന്നാണ് ‘അമ്മ’യുടെ മറുപടി.
ഷോയില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ ക്ഷേമത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണമെന്ന ആവശ്യം ഡബ്ല്യുസിസിക്ക് വേണ്ടി റിമ കല്ലിങ്കല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഉന്നയിച്ചിരിക്കുന്നത് മലയാള സിനിമയില്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനിരിക്കെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡബ്യുസിസി പുതിയ ആവശ്യം ഉന്നയിച്ചത്.
ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. ഷൂട്ടിങ് ലൊക്കേഷനുകളില്‍ താരങ്ങള്‍ നേരിടുന്ന പ്രശ്?നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന ഡബ്ല്യുസിസിയുടെ ഹര്‍ജിക്കൊപ്പമാവും പുതിയ ആവശ്യവും കോടതി പരിഗണിക്കുക.