ഒടിയൻ പ്രേക്ഷക പ്രതികരണം

odiyan-response

മലയാളക്കരയെ ആവേശക്കടലിലാക്കി ഒടിയനെത്തി. ആദ്യ പ്രദർശനത്തിന് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ആരാധകർ പുലർച്ചയോടെ തന്നെ പാട്ടും മേളവുമായി തിയറ്ററുകൾ പൂരപ്പറമ്പാക്കി. പുലർച്ചെ നാലരയോടെയാണ് ആദ്യ പ്രദർശനം ആരംഭിച്ചത്. മികച്ച പ്രതികരണമാണ് റിലീസ് ചെയ്ത കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.

സംവിധായകൻ ശ്രീകുമാര്‍ മേനോൻ, ആന്റണി പെരുമ്പാവൂർ, നീരജ് മാധവ്, ഉണ്ണി മുകുന്ദൻ എന്നിവര്‍ സിനിമയുടെ ആദ്യ ഷോ കാണാൻ എറണാകുളം കവിത തിയറ്ററിൽ എത്തിയിരുന്നു. കുഞ്ഞാലിമരക്കാറിന്റെ ഷൂട്ടിങ് ഹൈദരാബാദ് നടക്കുന്നതിനാൽ മോഹൻലാൽ എത്തിയില്ല.

37 രാജ്യങ്ങളിലായി 3500 കേന്ദ്രങ്ങളിലായിരുന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. എന്നാൽ ചില തിയറ്ററുകളിൽ സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ഷോ വൈകിട്ട് ആറുമണിക്ക് ശേഷമേ നടത്തുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

മോഹൻലാൽ നായകനാകുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ശ്രീകുമാർ മേനോനാണ്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും പ്രകാശ് രാജുമാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.