ADVERTISEMENT

ഹൈദരാബാദ് ∙ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നു പല തവണ പറഞ്ഞതാണെന്നും ഇക്കാര്യം വീണ്ടും വീണ്ടും ആവർത്തിക്കേണ്ടിവരുന്നതിൽ വേദനയുണ്ടെന്നും നടൻ മോഹൻലാൽ. തനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ടെന്നും അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും മോഹൻലാൽ മനോരമ ഓൺലൈനോട് പറഞ്ഞു.  വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെയേക്കും എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

 

‘രാഷ്ട്രീയ പാർട്ടികൾ അവർക്കു മത്സരിപ്പിക്കാൻ സാധ്യതയുള്ളവരുടെ പേര് പറയുക സ്വാഭാവികം. അതിൽ ഒരു തെറ്റും പറയാനാകില്ല. എന്നാൽ മത്സരിക്കണോയെന്നു തീരുമാനിക്കേണ്ടത് വ്യക്തി മാത്രമാണ്. ഇതൊന്നും സമ്മർദ്ദം ചെലുത്തി ചെന്നിരിക്കാവുന്ന കസേരയാണെന്നു ഞാൻ കരുതുന്നില്ല.’ 

 

‘എനിക്ക് വ്യക്തമായ രാഷ്ട്രീയാഭിപ്രായമുണ്ട്. അത് പൊതുവേദിയിൽ പറയാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് അറിയാവുന്ന ഒരു തൊഴിൽ ചെയ്ത് ജീവിക്കുകയാണ്. അതിൽ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നെ തിരുത്തുകയും എന്നിലുണ്ടെന്നു ചിലരെങ്കിലും കരുതുന്ന നടനെ പുറത്തെത്തിക്കുകയും ചെയ്യുന്നത് കാണികളാണ്. ’

 

‘ഞാൻ അവരോടൊപ്പം നിൽക്കുകയാണ്. അവർക്കോരോരുത്തർക്കും രാഷ്ട്രീയം ഉള്ളതുപോലെ എനിക്കുമുണ്ട്. എന്നെ കൂടുതൽ തിരുത്തുകയും കൂടുതൽ നന്നായി ജോലി ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നതാണ് ഞാൻ ഓരോരുത്തരിലും നിന്നും പ്രതീക്ഷിക്കുന്നത്. തൽക്കാലം ഒരു വിവാദത്തിലേക്കും എന്നെ വലിച്ചിഴക്കരുത്.’–മോഹൻലാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com