ഒടിയൻ സിനിമയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുന്ന സാഹചര്യത്തിൽ തന്റെ അനുഭവം പങ്കുവച്ച് സംവിധായകൻ രൂപേഷ് പീതാംബരൻ. ഒടിയൻ സംവിധായകന്റെ സമാന അവസ്ഥ താനും നേരിട്ടിട്ടുണ്ടെന്ന് രൂപേഷ് പറയുന്നു. അന്ന് തന്നെ ജനം പിച്ചിച്ചീന്തിയെന്നും റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന് ലഭിച്ച അമിത പ്രചാരണമാണ് ഇതിന് കാരണമായി തീര്‍ന്നതെന്നും രൂപേഷ് വ്യക്താക്കി.
രൂപേഷിന്റെ കുറിപ്പ്–
2012 നവംബർ 16ന് , തീവ്രം ഇറങ്ങിയപ്പോള്‍ രൂപേഷ് പീതാംബരൻ എന്ന സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്നു. തികച്ചും പുത്തന്‍ ഉണര്‍വോടെ കാണേണ്ട ഒരു സിനിമയായിരുന്നു തീവ്രം. അന്ന് അത് പലര്‍ക്കും മനസ്സിലായില്ല . പിന്നീട് ഡിവിഡി യിലും ചാനലിലും വന്നപ്പോള്‍ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും വേറെ പല സിനിമയ്ക്കും ഈ ഒരു അവസ്ഥ സംഭവിക്കുന്നു. എന്നിക്കു സംഭവിച്ചത് വേറെയൊരു സംവിധായകനും സംഭവിക്കരുത്.
അതുകൊണ്ട് ഒരു മുന്‍വിധിയുമില്ലാതെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങുന്ന എല്ലാം സിനിമകളും നമുക്ക് കാണാം, എല്ലാം സിനിമകളും നമുക്ക് ആസ്വദിക്കാം. നന്ദി നമസ്‌കാരം ?? പക്ഷെ തീവ്രം 2, നല്ല പ്രതീക്ഷ നല്‍കും. ആ പ്രതീക്ഷകള്‍ക്ക് മേലെയാകും ആ സിനിമ. എന്റെ വാക്ക്.