മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് ഈ മാസം 25 വർഷം പിന്നിടുകയാണ്. ഗംഗയായും നാഗവല്ലിയായും തിളക്കമാര്‍ന്ന അഭിനയം കാഴ്ച്ച വെച്ച ശോഭനയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും ചിത്രത്തിലൂടെ എത്തി.
ഗംഗയിൽ നിന്ന് നാഗവല്ലിയിലേക്കുള്ള മാറ്റം ഉൾക്കിടിലത്തോടെയായിരുന്നു പ്രേക്ഷകർ കണ്ടത്. തീ പാറുന്ന കണ്ണുകളും ഡയലോഗുകളും കണ്ട് തിയറ്ററുകളിലെ ഇരുട്ടിൽ സിനിമാ പ്രേമികൾ ശ്വാസംപിടിച്ചിരുന്നു. 1993 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും ടെലിവിഷനിലൂടെയും ഇന്റര്‍നെറ്റിലൂടെയും നിരവധി പേർ കണ്ടുകൊണ്ടിരിക്കുന്നു.
MANICHITRATHAZHU - Sobhana National Award winning Scene
ചിത്രം ഇറങ്ങിയിട്ട് 25 വർഷം പിന്നിടുന്ന അവസരത്തിൽ ആരാധകർക്കു ശോഭനനന്ദി പറഞ്ഞു. ഒപ്പം ക്ഷമയും ചോദിച്ചു. ആരാധകരുടെ അന്വേഷണങ്ങൾക്കു മറുപടി പറയാൻ വൈകിയതിനാണ് ക്ഷമാപണം.
‘എല്ലാ മീഡിയ സുഹൃത്തുക്കൾക്കും എക്കാലത്തേയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ഫാൻസിനും....മാർഗ്ഗഴി പെർഫോമൻസുമായി ഞാൻ ചെന്നൈയിൽ തിരക്കിലായിരുന്നു. നിങ്ങളുടെ അന്വേഷണങ്ങൾക്കു മറുപടി പറയാൻ വൈകിയത് അതു കൊണ്ടാണ്. ക്ഷമിക്കണം. ഇത്ര വർഷങ്ങൾ പിന്നിട്ടിട്ടും ചിത്രം ആരും മറന്നിട്ടില്ലെന്നതു വലിയ കാര്യമാണ്. ഇപ്പോഴും അഭിനന്ദനങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. എനിക്കു മാത്രമല്ല, സംവിധായകനും മറ്റു ആർട്ടിസ്റ്റുകൾക്കും അണിയറ പ്രവർത്തകർക്കുമെല്ലാം എന്റെ അതേ വികാരം തന്നെയായിരിക്കും. അവരോടും ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു. – നടി സമൂഹമാധ്യമത്തില്‍ കുറിച്ചു