Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിനു പിന്നാലെ ഭാര്യയും; ഗൗതമി നായര്‍ സംവിധായികയാകുന്നു

gauthami-nair-husband

ഡയമണ്ട് നെക്ലസ്, സെക്കൻഡ് ഷോ എന്നീ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടി ഗൗതമി നായര്‍ സംവിധാന രംഗത്തേക്ക്. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു.

ഗൗതമിയുടെ ഭർത്താവ് ശ്രീനാഥ് രാജേന്ദ്രനും സംവിധായകനാണ്. സെക്കൻഡ് ഷോ, കൂതറ എന്നീ സിനിമകൾ സംവിധാനം ചെയ്തത് ശ്രീനാഥ് ആണ്. 2017ൽ ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്.

പഠനത്തിന് വേണ്ടി സിനിമയ്ക്ക് ഇടവേള എടുത്ത ഗൗതമി എം.എസ്.സി. സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്കോടെയാണ് പാസായത്. തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു ഗൗതമി.

കെ.എസ്. അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗതമിയുടെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ നടന്‍ സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടുതലും സ്ത്രീകഥാപാത്രങ്ങളാകും സിനിമയിൽ ഉണ്ടാകുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.