‘എന്തൊരു എളിമ, മേക്ക്അപ് പോലുമില്ല’; മഞ്ജു വാരിയറെ പ്രശംസിച്ച് തമിഴകം; വിഡിയോ
ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. മലയാളികളുടെ പ്രിയ നായിക മഞ്ജു വാരിയറുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി നൽകിയ അഭിമുഖമാണ് തമിഴ് ആരാധകരുടെ ഇടയിൽ ചർച്ച. മഞ്ജു വാരിയറിന്റെ എളിമയാണ് തങ്ങളെ

ധനുഷ്-വെട്രിമാരന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അസുരന്‍. മലയാളികളുടെ പ്രിയ നായിക മഞ്ജു വാരിയറുടെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് അസുരന്‍. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി നൽകിയ അഭിമുഖമാണ് തമിഴ് ആരാധകരുടെ ഇടയിൽ ചർച്ച. മഞ്ജു വാരിയറിന്റെ എളിമയാണ് തങ്ങളെ ആകർഷിക്കുന്നതെന്ന് ആരാധകർ പറയുന്നു. അഭിമുഖത്തിൽ മേക്ക്അപ് അണിയാതെ വന്ന നടിയെ അഭിനന്ദിച്ചും ആളുകൾ എത്തി.
മഞ്ജുവിന്റെ വാക്കുകൾ: ’ഇതിനു മുമ്പ് ഒരുപാട് അവസരങ്ങൾ തമിഴിൽ വന്നിരുന്നു. ചില കാരണങ്ങളാൽ അത് ചെയ്യാൻ സാധിച്ചില്ല. പിന്നീട് ആ സിനിമകൾ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. ധനുഷുമായി വർഷങ്ങളുടെ പരിചയമുണ്ട്. ഇതിനു മുമ്പും ഞങ്ങൾ ചില പ്രോജക്ട് ചർച്ച ചെയ്തിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. അസുരന്റെ കാര്യം ധനുഷ് തന്നെയാണ് എന്നോട് പറയുന്നത്. വെട്രിമാരൻ ചിത്രമാണെന്ന് കേട്ടതോടെ ആകാംക്ഷ വർധിച്ചു. വെട്രിമാരൻ വളരെക്കുറച്ച് ചിത്രങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. അതെല്ലാം ഗംഭീരം. മാത്രമല്ല അദ്ദേഹത്തിന്റെ സിനിമകളിലെ നായികാകഥാപാത്രങ്ങളെല്ലാം ശക്തരാണ്. അതൊക്കെയാണ് ഈ ചിത്രത്തിലേയ്ക്ക് ആകർഷിച്ചത്.’
‘ഇതെന്റെ ആദ്യ തമിഴ് ചിത്രമാണ്. സെറ്റിലെ ആദ്യ ദിവസങ്ങളിൽ അൽപം പരിചയക്കുറവ് ഉണ്ടായിരുന്നു. ധനുഷുമായുള്ള പരിചയം ഗുണകരമായി. അത് ഓൺസ്ക്രീനിലും ഏറെ സഹായകരമായി.’
‘ചിത്രത്തിൽ നാലഞ്ച് ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്. ചെറുപ്പം മുതൽ അറുപത്തിയഞ്ചു വയസ്സുകാരനായും അദ്ദേഹം എത്തുന്നു. ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന അനീതികളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ’
‘നാഗർകോവിലിൽ ആണ് ഞാൻ ജനിച്ചുവളർന്നത്. അതുകൊണ്ട് തന്നെ തമിഴ് സംസ്കാരത്തോട് എനിക്ക് പ്രത്യേകമായ ഇഷ്ടമുണ്ട്. ചെറുപ്പം മുതൽ തന്നെ തമിഴ് സിനിമകളും ഞാൻ കാണാറുണ്ടായിരുന്നു.’–മഞ്ജു പറഞ്ഞു.