ഫ്ലെക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി ചിത്രം 'ഗാനഗന്ധര്‍വ്വ'നും വിജയ് ചിത്രം 'ബിഗിലും' സൂര്യ ചിത്രം 'കാപ്പാനും' ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമാ പ്രൊമോഷൻ രംഗത്ത് പുതിയൊരു വഴി തുറന്നിരിക്കുകയാണ് 'പ്രണയ മീനുകളുടെ കടൽ' എന്ന കമൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകര്‍. പരിസ്ഥിതിക്ക്‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്ലെക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി ചിത്രം 'ഗാനഗന്ധര്‍വ്വ'നും വിജയ് ചിത്രം 'ബിഗിലും' സൂര്യ ചിത്രം 'കാപ്പാനും' ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമാ പ്രൊമോഷൻ രംഗത്ത് പുതിയൊരു വഴി തുറന്നിരിക്കുകയാണ് 'പ്രണയ മീനുകളുടെ കടൽ' എന്ന കമൽ ചിത്രത്തിന്‍റെ അണിയറപ്രവർത്തകര്‍. പരിസ്ഥിതിക്ക്‌ ദോഷമുണ്ടാക്കുന്ന ഫ്ലെക്സുകൾക്ക് പകരം എക്കോ ഫ്രണ്ട്‌ലി പരസ്യങ്ങളിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ചിത്രത്തിന്‍റെ പരസ്യങ്ങള്‍.

ADVERTISEMENT

തുണി കൊണ്ട് തീർത്ത ഹോർഡിങ് ആണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ആദ്യമായാണ് മലയാളത്തിൽ ഒരു സിനിമയ്ക്ക് വേണ്ടി ഇത്തരത്തിൽ തുണികൊണ്ടുള്ള ഹോര്‍ഡിങ്ങ് ചെയ്തിരിക്കുന്നത്. നിലവിൽ ഉപയോഗിച്ചുവരുന്ന ഫ്ലെക്സുകളെ അപേക്ഷിച്ച് ഏറെ ചിലവ് കൂടുതലാണ് തുണികൊണ്ടുള്ള ഫോർഡിങ്ങുകൾക്ക്.

ADVERTISEMENT

ഫ്ലെക്സ് ഒരു ചതുരശ്രമീറ്ററിന് പത്ത് രൂപയിൽ താഴെ മാത്രമെ ആകുകയുള്ളൂവെങ്കിൽ തുണിക്ക് അത് മുപ്പത് രൂപയ്ക്ക് മുകളിലാണ്. എന്നാലും പരിസ്ഥിതിക്ക്‌ ദോഷം വരാതിരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇത്തരം ഒരു പരീക്ഷണം നടത്തുന്നതിന് പിന്നിലെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുകയാണ്.

ADVERTISEMENT

കമൽ സംവിധാനം ചെയ്ത് ജോൺ പോൾ തിരക്കഥ ഒരുക്കുന്ന സിനിമയിൽ വിനായകൻ, സൈജു കുറുപ്പ്, ദിലീഷ് പോത്തൻ ഒപ്പം ഒരുകൂട്ടം പുതു മുഖങ്ങളുമാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറുമെല്ലാം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഡാനി പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ജോണി വട്ടക്കുഴിയും, ദീപക് ജോണും നിർമിച്ചിരിക്കുന്ന ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് ഒട്ടേറെ മികച്ച സിനിമകൾ വിതരണത്തിന് എത്തിച്ച ഫ്രെയിംസ് ഇന്നെവിറ്റബിൾ ടീമാണ്. ഒക്ടോബർ നാലിന് സിനിമ തിയറ്ററുകളിൽ എത്തുന്നത്.