രണ്ടാം വരവിൽ മഞ്ജു വാരിയർക്ക് തൊഴിൽ നൽകിയത് താനാണെന്ന ശ്രീകുമാര്‍ മേനോന്റെ പോസ്റ്റിന് മറുപടിയുമായി വിധു വിൻസന്റ്. തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ലെന്ന് വിധു വ്യക്തമാക്കുന്നു. വിധു വിന്‍സെന്റിന്റെ കുറിപ്പ് വായിക്കാം: തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം വരവിൽ മഞ്ജു വാരിയർക്ക് തൊഴിൽ നൽകിയത് താനാണെന്ന ശ്രീകുമാര്‍ മേനോന്റെ പോസ്റ്റിന് മറുപടിയുമായി വിധു വിൻസന്റ്. തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ലെന്ന് വിധു വ്യക്തമാക്കുന്നു.

ADVERTISEMENT

വിധു വിന്‍സെന്റിന്റെ കുറിപ്പ് വായിക്കാം:

ADVERTISEMENT

തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാരിയർക്കെതിരെയുള്ള ശ്രീകുമാര്‍ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. 

ADVERTISEMENT

സിനിമയിൽ നിന്നും അൽപ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. 

തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. 

മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസേരയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?