സൂപ്പർ താരത്തിനൊപ്പം ലോഡ്ജിൽ അറസ്റ്റിലായ എംടി; ‘അഞ്ചു പേർ അരക്കുപ്പി കുടിച്ചതിനാണോ കേസ്?’ ഭാസിയുടെ ആ ബീഡി വലിച്ചു, പിന്നെ വലഞ്ഞു!
ആള്‍ക്കൂട്ടത്തിലെ ഏകാകിയായാണ് എം.ടി.വാസുദേവന്‍ നായരെ അധികം പേരും അറിയുന്നതെങ്കിലും, സൗഹൃദങ്ങളുടെ പൂക്കാലങ്ങള്‍ ആഘോഷിച്ചു തീര്‍ത്തൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. ആ സൗഹൃദകാലങ്ങളെക്കുറിച്ച് എംടി നിരന്തരം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എംടിയുടെ കോഴിക്കോടന്‍ സാഹിത്യസൗഹൃദങ്ങള്‍ പ്രശസ്തം. അത്ര തന്നെ സംഭവബഹുലമായിരുന്നു സിനിമാക്കാലത്തെ കോടമ്പാക്കം കൂട്ടുകളും. നിരോധനം ലംഘിച്ച് മദ്യപിച്ചതിന് സൂപ്പര്‍താരത്തിനൊപ്പം തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട്. 1960കളുടെ അവസാനങ്ങളിലായിരിക്കണം. തമിഴ്‌നാട്ടില്‍ മദ്യനിരോധനമുള്ള കാലം. എഴുത്തുകാരനെന്ന നിലയില്‍ എംടി പ്രശസ്തനായിക്കഴിഞ്ഞു. മുറപ്പെണ്ണും പകല്‍ക്കിനാവും ഇരുട്ടിന്റെ ആത്മാവുമെല്ലാം പുറത്തുവന്ന് എംടി സിനിമയിലും സജീവം. ഇടയ്ക്കിടെ ചെന്നൈയില്‍ പോകേണ്ടി വരും. ഒരിക്കല്‍ എംടി ചെന്നൈയിലുള്ളപ്പോള്‍ അവിടെയൊരു ലോഡ്ജില്‍ ശങ്കരാടിയും മധുവും ഉണ്ടെന്നറിഞ്ഞു. രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ മധു ക്ഷണിച്ചു: ഇങ്ങോട്ടു പോരൂ, ഉച്ചഭക്ഷണം ഒരുമിച്ചാകാം. ചെന്നൈയില്‍ വര്‍ക്ക്‌ഷോപ് നടത്തുന്ന അനിയന്‍ എന്ന സുഹൃത്തിനെയും ശോഭനാ പരമേശ്വരന്‍ നായരെയും കൂട്ടി ലോഡ്ജിലെത്തി. ശങ്കരാടിയുടെ മുറിയിലാണ് ആദ്യം കയറിയത്. മധു അങ്ങോട്ടു വന്നു. കസേരകള്‍ വരുത്തി അഞ്ചു പേരും ഇരുന്നു. അന്നേരം ശങ്കരാടി സങ്കടത്തോടെ പറയുന്നു: “മദ്യം തികയില്ല. തലേന്നു വാങ്ങിയ കുപ്പിയില്‍ പകുതിയില്‍ താഴെയേ ഉള്ളൂ.’’ മദ്യനിരോധനകാലമായതിനാല്‍ ബ്ലാക്കില്‍ വേണം വാങ്ങിക്കാന്‍. പതിവായി വാങ്ങിക്കൊടുക്കുന്ന

ആള്‍ക്കൂട്ടത്തിലെ ഏകാകിയായാണ് എം.ടി.വാസുദേവന്‍ നായരെ അധികം പേരും അറിയുന്നതെങ്കിലും, സൗഹൃദങ്ങളുടെ പൂക്കാലങ്ങള്‍ ആഘോഷിച്ചു തീര്‍ത്തൊരു മനുഷ്യനുമായിരുന്നു അദ്ദേഹം. ആ സൗഹൃദകാലങ്ങളെക്കുറിച്ച് എംടി നിരന്തരം എഴുതുകയും പറയുകയും ചെയ്തിട്ടുണ്ട്. എംടിയുടെ കോഴിക്കോടന്‍ സാഹിത്യസൗഹൃദങ്ങള്‍ പ്രശസ്തം. അത്ര തന്നെ സംഭവബഹുലമായിരുന്നു സിനിമാക്കാലത്തെ കോടമ്പാക്കം കൂട്ടുകളും. നിരോധനം ലംഘിച്ച് മദ്യപിച്ചതിന് സൂപ്പര്‍താരത്തിനൊപ്പം തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നതിനെക്കുറിച്ച് എംടി എഴുതിയിട്ടുണ്ട്.
1960കളുടെ അവസാനങ്ങളിലായിരിക്കണം. തമിഴ്‌നാട്ടില്‍ മദ്യനിരോധനമുള്ള കാലം. എഴുത്തുകാരനെന്ന നിലയില്‍ എംടി പ്രശസ്തനായിക്കഴിഞ്ഞു. മുറപ്പെണ്ണും പകല്‍ക്കിനാവും ഇരുട്ടിന്റെ ആത്മാവുമെല്ലാം പുറത്തുവന്ന് എംടി സിനിമയിലും സജീവം. ഇടയ്ക്കിടെ ചെന്നൈയില്‍ പോകേണ്ടി വരും. ഒരിക്കല്‍ എംടി ചെന്നൈയിലുള്ളപ്പോള്‍ അവിടെയൊരു ലോഡ്ജില്‍ ശങ്കരാടിയും മധുവും ഉണ്ടെന്നറിഞ്ഞു. രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ മധു ക്ഷണിച്ചു: ഇങ്ങോട്ടു പോരൂ, ഉച്ചഭക്ഷണം ഒരുമിച്ചാകാം. ചെന്നൈയില്‍ വര്‍ക്ക്‌ഷോപ് നടത്തുന്ന അനിയന്‍ എന്ന സുഹൃത്തിനെയും ശോഭനാ പരമേശ്വരന്‍ നായരെയും കൂട്ടി ലോഡ്ജിലെത്തി. ശങ്കരാടിയുടെ മുറിയിലാണ് ആദ്യം കയറിയത്. മധു അങ്ങോട്ടു വന്നു. കസേരകള്‍ വരുത്തി അഞ്ചു പേരും ഇരുന്നു. അന്നേരം ശങ്കരാടി സങ്കടത്തോടെ പറയുന്നു: “മദ്യം തികയില്ല. തലേന്നു വാങ്ങിയ കുപ്പിയില്‍ പകുതിയില്‍ താഴെയേ ഉള്ളൂ.’’
മദ്യനിരോധനകാലമായതിനാല്‍ ബ്ലാക്കില്‍ വേണം വാങ്ങിക്കാന്‍. പതിവായി വാങ്ങിക്കൊടുക്കുന്ന ലോഡ്ജ് ജീവനക്കാരന്‍ സ്ഥലത്തില്ല. അഞ്ചു പേര്‍ അരക്കുപ്പിയും കൊണ്ട് എന്തു ചെയ്യും? ജീവനക്കാരന്‍ വരാതിരിക്കില്ല. തല്‍ക്കാലം ഉള്ളതും വച്ച് തുടങ്ങാന്‍ തീരുമാനിച്ചു. നാടന്‍ കാരണവരുടെ മട്ടില്‍ രണ്ടുമൂന്നു തുള്ളി തൊട്ടുതെറിപ്പിച്ച് ശങ്കരാടി തുടങ്ങി വച്ചു. കാറോടിക്കേണ്ടതു കൊണ്ട് അനിയന്‍ മാത്രം കഴിച്ചില്ല. മറ്റുള്ളവരുടെ ഗ്ലാസുകളില്‍ ശങ്കരാടി കുറേശ്ശെ ഒഴിച്ചു. അല്‍പം കഴിഞ്ഞ് ലോഡ്ജിന്റെ വരാന്തയില്‍ ബൂട്ട്‌സിന്റെ ശബ്ദം. ചാരിയ വാതില്‍ തുറന്ന് നാലു പൊലീസുകാര്‍ അകത്തു കയറി. അവരും അമ്പരന്നു പോയി. ലോഡ്ജില്‍ ഏതോ കള്ളക്കടത്തുകാര്‍ ഒരുപാട് സാധനങ്ങള്‍സൂക്ഷിച്ചിട്ടുണ്ടെന്നു വിവരം കിട്ടി വന്നതാണ്. മദ്യം തിരഞ്ഞ് എത്തിയതല്ല. പക്ഷേ, മദ്യപാനസദസ്സ് കണ്ട സ്ഥിതിക്ക് കേസെടുക്കാതെ പോകാനും പറ്റില്ല.
‘അഞ്ചു പേര്‍ അരക്കുപ്പി കുടിച്ചതിന് ജയിലില്‍ പോകേണ്ടി വന്നാല്‍ പോകാം’- ശങ്കരാടി പ്രഖ്യാപിച്ചു. മധുവിന്റെ കാര്യം ഓര്‍ത്തായിരുന്നു മറ്റുള്ളവരുടെ വിഷമം. മധു അന്നേ അറിയപ്പെടുന്ന നടനാണ്. ചെമ്മീന്‍ തമിഴിലും നന്നായി ഓടിയിരുന്നു. വന്ന പൊലീസുകാര്‍ക്ക് മധുവിനെ കൃത്യമായി മനസ്സിലായിട്ടില്ല. നടനാണെന്നു മാത്രം അറിയാം. എംടിയുടെ പരിഭ്രമം കണ്ട് മധു സമാധാനിപ്പിച്ചു: ‘സാരമില്ല. ഏറി വന്നാല്‍, മദ്യപിച്ചതിന് മധുവിനെ അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത നാട്ടില്‍ പത്രങ്ങളില്‍ വരും. അത്രയല്ലേയുള്ളൂ’. പൊലീസുകാര്‍ വിനയത്തോടെ പറഞ്ഞു: ‘കണ്ട സ്ഥിതിക്ക് കേസ് ചാര്‍ജ് ചെയ്യണം. അറസ്റ്റ് രേഖപ്പെടുത്തണം. ആദ്യമായി എല്ലാവരെയും ആശുപത്രിയില്‍ കൊണ്ടുപോവും. മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഡോക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തരും. അതും കൊണ്ട് പൊലീസ് സ്റ്റേഷനില്‍ പോയി എഫ്‌ഐആര്‍ ഇടണം.’
‘അത്രയല്ലേയുള്ളൂ, ബാക്കി ഒരു തുള്ളിയുള്ളതും കൂടെ ഞാന്‍ കഴിച്ചേക്കാം’ എന്നും പറഞ്ഞ് ശങ്കരാടി കുപ്പി കാലിയാക്കി. തുടര്‍ന്ന് അനിയന്റെ കാറിലും പൊലീസ് വണ്ടിയിലുമായി അഞ്ചു പേരെയും റോയപ്പേട്ട ഗവ.ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടറുടെ പരിശോധനയ്‌ക്കൊപ്പം പൊലീസുകാര്‍ അഞ്ചു പേരുടെയും പേരും വിലാസവും മറ്റും എഴുതിയെടുത്തു. തോന്നിയ പേരുകളും മറ്റുമാണ് ഓരോരുത്തരും പറഞ്ഞു കൊടുക്കുന്നത്. ഒരാള്‍ പറഞ്ഞതു തന്നെ മറ്റൊരാള്‍ ആവര്‍ത്തിക്കുന്നുമുണ്ട്. ഡോക്ടര്‍ക്കും നല്ല രസം. പുള്ളിക്ക് മധുവിനെ മനസ്സിലായെന്നു തോന്നുന്നു. ഇടയ്ക്കിടെ സൂക്ഷിച്ചു നോക്കുന്നുണ്ട്. മധു, എംടി, ശങ്കരാടി, അനിയന്‍ എന്നിവരുടെ ശ്വാസത്തില്‍ മദ്യമുണ്ടെന്നു ഡോക്ടര്‍ സർട്ടിഫിക്കറ്റെഴുതി. സംശയത്തിന്റെ ആനുകൂല്യത്തില്‍ പരമേശ്വരന്‍ നായരെ മാത്രം ഒഴിവാക്കി. ശങ്കരാടി ഇംഗ്ലിഷിലും തമിഴിലുമായി ഡോക്ടറോട് എന്തൊക്കെയോ തമാശകള്‍ പറഞ്ഞുകൊണ്ടിരുന്നു. ഒടുവില്‍ ശങ്കരാടി എഴുന്നേറ്റ് പൊലീസുകാരോടു ചോദിച്ചു: ‘അടുത്ത സീന്‍ എന്താ?’.
പിന്നീട് എല്ലാവരെയും പൊലീസ് സ്‌റ്റേഷനിലേക്കു കൊണ്ടു പോയി. അവിടെയെത്തിയപ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ മലയാളിയാണ്. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എംടി വിവരിക്കുന്നത് ഇങ്ങനെ: ‘അയാള്‍ ഞങ്ങള്‍ക്ക് വരാന്തയില്‍ ഇരിക്കാനുള്ള സൗകര്യമൊക്കെ ഏര്‍പ്പെടുത്തി. പൊലീസുകാരോട് പതുക്കെ തട്ടിക്കയറുന്നുമുണ്ട്. മധുവിന്റെ വലിയ ആരാധകന്‍ കൂടിയാണ് ആ പൊലീസ് ഉദ്യോഗസ്ഥന്‍. പക്ഷേ കീഴുദ്യോഗസ്ഥര്‍ അവരുടെ നിസ്സഹായത പറയുന്നുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ പരമേശ്വരന്‍ നായരോട് പറഞ്ഞു: ‘എല്ലാവരെയും നിങ്ങള്‍ക്ക് ജാമ്യത്തിലെടുക്കാം. പിന്നീട് ഇവിടെ നിന്ന് കടലാസ് വരുമ്പോള്‍ പേരിനൊരു വക്കീലിനെക്കൂട്ടി ആരെങ്കിലും വന്നാല്‍ മതി’. കൃത്യമായ പേരും വിലാസവും ഒന്നുമല്ലെന്ന് ആ പൊലീസുകാരനും അറിയാം.
ഈ കലാസുപണികളെല്ലൊം കഴിയുമ്പോഴേക്ക് നേരം ഒരു പതിനൊന്നരയായിട്ടുണ്ടാകും. ശങ്കരാടി ഇടയ്ക്ക് ചില പാട്ടുകള്‍ മൂളാനൊക്കെ ശ്രമിക്കുന്നുണ്ട്. മധു ഉപദേശിച്ചു: ‘കുടിക്കാനോ മര്യാദയ്ക്കു കുടിച്ചില്ല. എന്നിട്ട് കുടിച്ചു പൂസായിരിക്കുന്നു എന്ന് തോന്നിപ്പിക്കണോ?’. പഴയ കാലത്ത് രാഷ്ട്രീയത്തില്‍ പെട്ട് അറസ്റ്റ് വരിച്ചതും ജയിലില്‍പോയതുമൊക്കെ ശങ്കരാടി പൊലീസുകാരോട് പറയുന്നുമുണ്ട്. എങ്ങനെയെങ്കിലും ഞങ്ങളെയൊന്ന് ഒഴിവാക്കിയാല്‍ മതിയെന്ന അവസ്ഥയിലാണു പൊലീസുകാര്‍.
മടങ്ങിപ്പോകാമെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞപ്പോള്‍ ശങ്കരാടിക്ക് ഭയങ്കര നിര്‍ബന്ധം. പൊലീസുവണ്ടിയില്‍ത്തന്നെ മടങ്ങിപ്പോകണം. മാത്രമല്ല, ഏതെങ്കിലും നല്ല ഹോട്ടലില്‍ ഭക്ഷണത്തിനു നിര്‍ത്തണം. മദ്രാസില്‍ ഈ നിരോധന നിയമമൊക്കെ ഉള്ളതു കൊണ്ട് വ്യാജമദ്യമാണ് കിട്ടുന്നത്. കൊള്ളാവുന്ന ഒരു സ്ഥലത്തു നിന്ന് ഒരു കുപ്പി നല്ല മദ്യം വാങ്ങിച്ചു തരാന്‍ സൗകര്യപ്പെടുത്തുകയും വേണം.
∙ ‘ആരു തന്നാലും ഇനി വേണ്ട’
അടൂര്‍ ഭാസിയുടെ പ്രേരണയാല്‍ കഞ്ചാവിന്റെ ‘രുചി നോക്കി’ കുടുങ്ങിപ്പോയ കഥയും എംടി എഴുതിയിട്ടുണ്ട്. കവിയും ഗാനരചയിതാവും സംവിധായകനുമായ പി.ഭാസ്‌കരന്റെ കൂടെ ഒരു തീർഥാടനത്തിനു പോയി മടങ്ങുന്ന വഴിയിലാണ് സംഭവം. പി.ഭാസ്‌കരന്റെ ഒരു സിനിമയുടെ കഥാചര്‍ച്ചയുമായി ബന്ധപ്പെട്ട് ചെന്നൈയിലെത്തിയതായിരുന്നു എംടി. സ്വാഗത് ഹോട്ടലിലാണു താമസം. ഭാസ്‌കരന്‍ മാഷ് നോമ്പെടുത്തിരിക്കുകയാണ്. കുടുംബം നാട്ടില്‍ പോയിരിക്കുന്നു. അതു കൊണ്ട് മാഷും ഹോട്ടലില്‍ തന്നെ താമസം. അടുത്തയാഴ്ചയാണു തീർഥാടനത്തിനു പോവാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്നു രാത്രി ഭാസ്‌കരന്‍ മാഷിന്റെ മുറിയിലെ എസി പൊട്ടിത്തെറിച്ചു. മുറിയിലാകെ പുക. എങ്കിലും മാഷ്‌ക്ക് അപകടമൊന്നും പറ്റിയിട്ടില്ല. ഭാഗ്യം.
രണ്ടു തവണ തീർഥാടനം നിശ്ചയിച്ച് മാറ്റിവച്ചതു കൊണ്ടാവാം അപകടസൂചനകള്‍ എന്നു മാഷ്‌ക്ക് തോന്നി. നാളെത്തന്നെ പുറപ്പെടാന്‍ തീരുമാനമായി. എംടിയും കൂടെ വരണമെന്ന് ഭാസ്‌കരന്‍ മാഷ്‌ക്ക് നിര്‍ബന്ധം. വ്രതമൊന്നും എടുത്തിട്ടില്ല. എന്നാലും ഈ വലിയ തീര്‍ഥാടനകേന്ദ്രം കാണാമല്ലോ എന്ന് കരുതി എംടി സമ്മതിച്ചു. അടൂര്‍ ഭാസിയും ശോഭനാ പരമേശ്വരന്‍ നായരും വരുന്നുണ്ട്. പരമഭക്തരായ ഇരുവരും നോമ്പെടുത്തിരിക്കുന്നു. എല്ലാക്കൊല്ലവും ഭാസ്‌കരന്‍ മാഷിനൊപ്പം പോകുന്നവരാണ് അവരും. കോട്ടയത്തു നിന്ന് എം.കെ.മാധവന്‍ നായരും സംഘത്തില്‍ ചേരും. കോട്ടയം ഗവ.ഗെസ്റ്റ് ഹൗസില്‍ മുറികള്‍ പറഞ്ഞു വച്ചിട്ടുണ്ട്. അവിടുത്തെ ഭക്ഷണം വളരെ കേമമാണെന്ന് അടൂര്‍ ഭാസി പറഞ്ഞു. തീർഥാടനം കഴിഞ്ഞ് അവിടെത്തങ്ങി ‘നോമ്പുതുറക്കല്‍’ ആഘോഷിക്കും.
കോട്ടയത്തെത്തി പെട്ടികളും മറ്റും ഗെസ്റ്റ് ഹൗസില്‍ വച്ച് വിശ്രമം കഴിഞ്ഞ് യാത്ര തുടങ്ങി. വലിയൊരു പഴ്‌സ് മാത്രം എംടി കയ്യിലെടുത്തു. കുറച്ചു പൈസ, ചില കത്തുകള്‍, കുത്തിക്കുറിച്ച ചില കടലാസുകള്‍, പ്രിയപ്പെട്ട രണ്ടു പാര്‍ക്കര്‍ പേനകള്‍-അത്രയുമാണ് പഴ്‌സിലുള്ളത്. ‘മുറപ്പെണ്ണി’ന്റെ തിരക്കഥയെഴുതിക്കഴിഞ്ഞപ്പോള്‍ പ്രതിഫലം കൊടുക്കാന്‍ പരമേശ്വരന്‍ നായരുടെ കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. അന്നേരം പരമേശ്വരന്‍ നായരുടെ ഭാര്യ സരസ്വതി സമ്മാനിച്ചതാണ് പേനകള്‍. ഇംഗ്ലണ്ടില്‍ മെഡിസിനു പഠിച്ചിരുന്ന അവരുടെ സഹോദരി കൊണ്ടുവന്നത്. സിനിമാജോലിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം. ആ പേനകളാണ് നിധി പോലെ പഴ്‌സില്‍ സൂക്ഷിച്ചിരിക്കുന്നത്. കയറ്റം തുടങ്ങി. കൂട്ടത്തില്‍ ഏറ്റവും ചെറുപ്പക്കാരനായിട്ടും തീർഥാടനത്തിന്റെ തുടക്കത്തിൽത്തന്നെ എംടി ക്ഷീണിച്ചിരുന്നു.
കൂടെയുള്ളവര്‍ ആവേശത്തിലാണ്. അടൂര്‍ഭാസിയെ ആരാധകര്‍ തിരിച്ചറിയുന്നുണ്ട്. ചിലര്‍ ആരാധനയോടെ വന്ദിക്കുന്നു. ചിലര്‍ ലോഹ്യം പറയുന്നു. തീർഥാടനകേന്ദ്രത്തിൽ വലിയ തിരക്കുള്ള ദിവസമാണെങ്കിലും ഭാസ്‌കരന്‍ മാഷിന്റെ സ്വാധീനമുപയോഗിച്ച് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. അടൂര്‍ഭാസിയും കൂടെയുള്ളതിനാല്‍ പ്രതീക്ഷിക്കാത്തത്ര പരിഗണന കിട്ടി. വേണ്ടത്ര സമയമെടുത്ത് തൊഴാന്‍ സാധിച്ചു. മടങ്ങുന്ന വഴിയില്‍, പനമ്പുതട്ടി കൊണ്ടു മറച്ച് തല്‍ക്കാലമുണ്ടാക്കിയ ഹോട്ടലിന്റെ നെടുമ്പുരയുടെ ഭാഗത്ത് ഭാസ്‌കരന്‍ മാഷ്‌ക്കും സംഘത്തിനും ഇരിക്കാനും വിശ്രമിക്കാനും സൗകര്യപ്പെടുത്തിയിട്ടുണ്ട്. അടൂര്‍ ഭാസിയെക്കാണാന്‍ ആളുകള്‍ വന്നുകൊണ്ടിരുന്നു. ചിലര്‍ ഭാസിക്ക് എന്തൊക്കെയോ ഉപഹാരങ്ങള്‍ നല്‍കുന്നുമുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ പനമ്പുവാതില്‍ അടച്ചു. ‘ഇനി അവര് ഉണ്ണട്ടെ. ബുദ്ധിമുട്ടിക്കരുത്’.
ശേഷമുണ്ടായ സംഭവങ്ങള്‍ എംടി വിവരിക്കുന്നത് ഇങ്ങനെ: ‘‘ഞങ്ങള്‍ മാത്രമായപ്പോള്‍ ഭാസി എന്നെ അടുത്തേക്കു വിളിച്ചു. ‘ഒരു ബീഡി തരട്ടേ?’. ഞാന്‍ പറഞ്ഞു: ‘പഴ്‌സില്‍ സിഗരറ്റുണ്ട്’. മടിക്കുത്തില്‍ നിന്ന് ഭാസി ഒരു ബീഡി എടുത്തുനീട്ടി. ‘ഇതു മറ്റവനാണ്. ഇവിടെ വന്ന ഒരു ആരാധകരന്റെ വക’. ഭാസ്‌കരന്‍ മാസ്റ്റര്‍ ഗൗരവത്തില്‍ നോക്കുന്നുണ്ട്. പരമേശ്വരന്‍ നായര്‍ താല്‍പര്യം കാണിച്ചില്ല. കഞ്ചാവുബീഡിയെപ്പറ്റി ഞാന്‍ കേട്ടിട്ടേയുള്ളൂ. ഭാസിയെ അനുകരിച്ച് ഞാനും ഒരു ബീഡി കത്തിച്ചു. വലിച്ചു കഴിഞ്ഞപ്പോള്‍ പരമേശ്വരന്‍ നായര്‍ ചോദിച്ചു: ‘എങ്ങനെ?’. ‘എനിക്കൊന്നും തോന്ന്ണ്‌ല്യ’. അതായിരുന്നു സത്യം. ഭാസി രണ്ടാമതൊന്നു കൂടി പുറത്തെടുത്തു. ‘വേണോ'’?. ‘ഓ. അതിനെന്താ?’.രണ്ടാമത്തെ ബീഡിയും വലിച്ചു കഴിഞ്ഞപ്പോള്‍ മാസ്റ്റര്‍ തിരക്കുകൂട്ടി. ‘ഉണ്ണാം’. ഉണ്ണാനിരുന്നപ്പോള്‍ വിശപ്പ്. വീണ്ടും വീണ്ടും ചോറു വിളമ്പിച്ചു. ഭക്ഷണം കഴിഞ്ഞ് അവിടെ പുൽപായയില്‍ത്തന്നെ എല്ലാവരും കിടന്നു”.
എംടിക്ക് നല്ല ക്ഷീണം തോന്നി. ഭക്ഷണം കൂടിയതു കൊണ്ടാകാം എന്നു വിചാരിച്ചു. അര മണിക്കൂര്‍ ഉറക്കം കഴിഞ്ഞ് യാത്ര തുടങ്ങിയപ്പോള്‍ ക്ഷീണം കൂടുന്നു. കാലുകള്‍ക്കു ബലക്ഷയം സംഭവിക്കുന്നതു പോലെ. അതിഭയങ്കര ദാഹം. ഇരിക്കണമെന്നു തോന്നി. വഴിവക്കിലെ ഒരു കല്ലില്‍ ഇരുന്നു. കൂടെയുള്ളവരെല്ലാം ധൃതിയില്‍ താഴോട്ട് പോകുന്നുണ്ട്. ഇരുത്തം നിര്‍ത്തി വീണ്ടും ഇറക്കം തുടര്‍ന്നു. വഴിയില്‍ എവിടെയൊക്കെയോ ഇരുന്നു. ഒടുവില്‍ താഴെ എത്തിയപ്പോള്‍ സംഘം കാത്തുനില്‍പുണ്ട്. അന്നേരമാണ് മനസ്സിലാവുന്നത്: പഴ്‌സ് കാണാനില്ല. വഴിയില്‍ മൂന്നു സ്ഥലത്ത് ഇരുന്നിട്ടുണ്ട്. എഴുന്നേറ്റു നടന്നപ്പോള്‍ എടുക്കാന്‍ മറന്നതാവണം. കാര്യം മനസ്സിലാക്കിയ ചില വഴിപോക്കര്‍ പറഞ്ഞു: ‘ഒരു സാധനവും ഇവിടെ കളവു പോവില്ല. വന്നവഴിയേ കയറിനോക്കൂ’.
തിരിച്ചുകയറാന്‍ ശക്തിയുണ്ടായിരുന്നില്ല. പോയത് പോട്ടെയെന്നു കരുതി. ‘പോവില്ല, കിട്ടും’ എന്ന് ഭാസ്‌കരന്‍ മാഷ് ആശ്വസിപ്പിച്ചു. ഗെസ്റ്റ് ഹൗസില്‍ രാത്രി ഭക്ഷണം കഴിഞ്ഞ് ഗ്ലാസുകളില്‍ വീണ്ടും പാനീയം നിറഞ്ഞപ്പോള്‍ ഒരു പൊലീസ് ജീപ്പ് പുറത്തു വന്നു നിന്നു. അതില്‍ നിന്ന് ഇറങ്ങി വന്ന ഉദ്യോഗസ്ഥന് ഭാസ്‌കരന്‍ മാഷെ അറിയാം. ‘നിങ്ങളുടെ കൂട്ടത്തിലാണോ എം.ടി.വാസുദേവന്‍ നായര്‍?’ -ഭൂവനേന്ദ്രന്‍ എന്നു പേരുള്ള പൊലീസുദ്യോഗസ്ഥന്‍ ചോദിച്ചു. അയാള്‍ ഹാന്‍ഡ് ബാഗില്‍ നിന്ന് പഴ്‌സ് എടുത്തു കൊടുത്തു. ‘നോക്കൂ, എല്ലാം ഉണ്ടോ എന്നു നോക്കൂ...’.
ഉണ്ട്. എല്ലാം ഉണ്ട്. നഷ്ടപ്പെട്ടെന്നു കരുതിയത് വിസ്മയമായി തിരിച്ചെത്തിയിരിക്കുന്നു. ആരോ വഴിവക്കില്‍ പഴ്‌സ് കണ്ട് ഓഫിസില്‍ ഏല്‍പിച്ചതാണ്. പൊലീസുകാര്‍ തുറന്നു നോക്കിയപ്പോള്‍ കണ്ട കത്തുകളിലെ വിലാസം വച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മൈക്കിലൂടെ പേരു വിളിച്ചു പറഞ്ഞപ്പോള്‍, ഭാസ്‌കരന്‍ മാഷുടെ കൂട്ടത്തില്‍ വന്നയാളാണെന്ന് ആരോ പറഞ്ഞു. ആളെ കണ്ടെത്തി തിരിച്ചേല്‍പിക്കാനുള്ള ദൗത്യം ഭുവനേന്ദ്രന്‍ ഏറ്റെടുക്കുകയായിരുന്നു.‘ഇപ്പോ മനസ്സിലായില്യേ, വാസു അര്‍ധസമ്മതത്തിലാണ് വന്നത്. ഭക്തി വേണ്ടത്രയില്ലാതെ കയറിയാല്‍ ഇങ്ങനെയൊക്കെ വരും. ഇത്തവണ സ്വാമി ഒരു പാഠം പഠിപ്പിച്ചതാണ്. മനസ്സിലാവുന്നുണ്ടോ?’-പി.ഭാസ്‌കരന്‍ ചോദിച്ചു.
‘പാഠം പഠിച്ചു കഴിഞ്ഞിരിക്കുന്നു. അടൂര്‍ ഭാസിയല്ല, ആരു സല്‍ക്കരിച്ചാലും ഈ വിചിത്രവസ്തു ഒരിക്കലും പരീക്ഷിക്കരുതെന്നായിരുന്നു ഒന്നാമത്തെ പാഠം’ - എംടി എഴുതി.
(അവലംബം: ചിത്രത്തെരുവുകൾ, തൃശൂർ കറന്റ്)