മരിക്കുന്നില്ലല്ലോ, കൂടല്ലൂരിന്റെ, നിളയുടെ, അമ്മയുടെ, വായനക്കാരുടെ സ്വന്തം വാസു! ‘യാത്രാമംഗളം, തോഴരെ, നിങ്ങൾക്കും എനിക്കും’
പെയ്യാൻ തുടിച്ചുനിൽക്കുന്ന മഴയെയും പേറി ഇരുണ്ടമേഘങ്ങൾ കാവൽ നിന്ന ഒരു വൈകുന്നേരം. വായനശാലയിലേക്ക് സൈക്കിൾ ചവിട്ടി പോകവേ, പൊട്ടിവീണ മഴ അടരുകളെ വകവയ്ക്കാതെ നനവോടെ അവിടേക്ക് കയറിച്ചെന്നത് കോന്തുണി നായരുടെ മകൻ അപ്പുണ്ണിയിലേക്ക് എത്താനുള്ള ധൃതി കൊണ്ടാണ്. ഒരു നോക്ക് കണ്ടാൽ സെയ്താലിക്കുട്ടിയെ കുത്തിമലർത്താൻ കാത്തിരിക്കുന്ന ആ മനസ്സിന്റെ പ്രതികാരച്ചൂടിൽ എംടിയിലേക്ക് ആഴ്ന്നിറങ്ങി പോയ ഒരു ബാല്യകാലമുണ്ട്, നമ്മിൽ പലർക്കും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നെ വായന നിർത്താനാവാത്ത അവസ്ഥയും കടന്ന്, വായിച്ച പുസ്തകങ്ങൾതന്നെ വീണ്ടും വീണ്ടും വായിക്കുന്ന പ്രവണതയിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചതിൽ എംടി വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല. ‘‘ആർക്കുവേണ്ടിയും കാത്തുനിൽക്കാൻ സമയമില്ല.’’ ഉരുകിയ സ്വർണം പോലെ തിളങ്ങുന്ന നകുലൻ പിറുപിറുത്ത വാക്കുകൾ സത്യമാക്കിക്കൊണ്ട് എംടി കടന്നുപോയിരിക്കുന്നു. ആ ആഘാതം താങ്ങാനാകാതെ ഇടറുന്ന മനസ്സുകളോട് അതിനുള്ള സമാശ്വാസവും എംടി പകർന്നു തന്നിട്ടുണ്ട്. ‘‘ഓർമിക്കുക,

പെയ്യാൻ തുടിച്ചുനിൽക്കുന്ന മഴയെയും പേറി ഇരുണ്ടമേഘങ്ങൾ കാവൽ നിന്ന ഒരു വൈകുന്നേരം. വായനശാലയിലേക്ക് സൈക്കിൾ ചവിട്ടി പോകവേ, പൊട്ടിവീണ മഴ അടരുകളെ വകവയ്ക്കാതെ നനവോടെ അവിടേക്ക് കയറിച്ചെന്നത് കോന്തുണി നായരുടെ മകൻ അപ്പുണ്ണിയിലേക്ക് എത്താനുള്ള ധൃതി കൊണ്ടാണ്. ഒരു നോക്ക് കണ്ടാൽ സെയ്താലിക്കുട്ടിയെ കുത്തിമലർത്താൻ കാത്തിരിക്കുന്ന ആ മനസ്സിന്റെ പ്രതികാരച്ചൂടിൽ എംടിയിലേക്ക് ആഴ്ന്നിറങ്ങി പോയ ഒരു ബാല്യകാലമുണ്ട്, നമ്മിൽ പലർക്കും. ഒരിക്കൽ വായിച്ചു കഴിഞ്ഞാൽ പിന്നെ വായന നിർത്താനാവാത്ത അവസ്ഥയും കടന്ന്, വായിച്ച പുസ്തകങ്ങൾതന്നെ വീണ്ടും വീണ്ടും വായിക്കുന്ന പ്രവണതയിലേക്ക് മലയാളിയെ കൊണ്ടെത്തിച്ചതിൽ എംടി വഹിച്ച പങ്ക് അത്ര ചെറുതൊന്നുമല്ല.
‘‘ആർക്കുവേണ്ടിയും കാത്തുനിൽക്കാൻ സമയമില്ല.’’ ഉരുകിയ സ്വർണം പോലെ തിളങ്ങുന്ന നകുലൻ പിറുപിറുത്ത വാക്കുകൾ സത്യമാക്കിക്കൊണ്ട് എംടി കടന്നുപോയിരിക്കുന്നു. ആ ആഘാതം താങ്ങാനാകാതെ ഇടറുന്ന മനസ്സുകളോട് അതിനുള്ള സമാശ്വാസവും എംടി പകർന്നു തന്നിട്ടുണ്ട്. ‘‘ഓർമിക്കുക, ആരംഭത്തിനെല്ലാം, അവസാനവുമുണ്ട്.’’
∙ ആരംഭം
അമ്മയായിരുന്നു ആരംഭം. വാസുവിന്റെ ഓർമ്മ തളംകെട്ടി നിന്നത് നാലുകെട്ടുകളുടെ ഇടനാഴികളിലോ ഗ്രാമത്തിന്റെ ചന്ദനസന്ധ്യകളിലോ അല്ല. അത് അമ്മയിലാണ്. കൂടല്ലൂരിൽ കണ്ട പല മുഖങ്ങളെയും എഴുതിച്ചേർത്തത് പോലെ ഒന്നായിരുന്നില്ല അത്. അടുക്കളയിലെ ഉഷ്ണച്ചൂടിൽ കഞ്ഞിക്കിണ്ണത്തിലേക്ക് ഭക്ഷണം പകർന്നുവച്ച്, ഉമ്മറവാതിലും അടുക്കളവാതിലും അടച്ച് മകനത് കഴിക്കുന്നതും നോക്കിയിരുന്ന് പാത്രങ്ങൾ മോറിക്കഴുകുന്ന അമ്മ. 64 പേരുള്ള വീട്ടിലെ അന്നദാതാവായിരുന്ന, അച്ഛനുള്ള കത്തുകൾക്കവസാനം ‘അമ്മാളു’ എന്നെഴുതി ‘എ’ എന്ന് ഒപ്പിടുന്ന അമ്മ. പളുങ്ക് കണ്ണുകളുള്ള പാവക്കുട്ടിയുമായി എത്തിയ ലീലയെ കുറിച്ചുള്ള ഓർമകളിലും അമ്മയാണ് പ്രധാന കഥാപാത്രം. തീപിടിച്ച വാക്കുകളും അമർത്തിപ്പിടിച്ച തേങ്ങലുകളുമായി അമ്മ പല കഥകളിലും പ്രത്യക്ഷപ്പെടുന്നു.
ഒരടി പൊട്ടുന്ന ശബ്ദം. കിളിവാതിലിലൂടെ നോക്കുമ്പോൾ അമ്മ പത്തായത്തിന്റെ മുകളിലേക്കു കമഴ്ന്നുവീഴുന്നു...
‘‘എന്റമ്മേയ്...’’ ഞാൻ അറിയാതെ നിലവിളിച്ചുപോയി. കുറച്ചു കഴിഞ്ഞപ്പോൾ നെല്ലുകൊട്ടയുമെടുത്ത് അമ്മ പത്തായപ്പുരയുടെ ഒതുക്കുകളിറങ്ങി വന്നു. അപ്പോൾ കവിൾത്തടങ്ങളിലൂടെ കണ്ണീർ ഒഴുകിയിരുന്നു. ഇടത്തെ പുരികത്തിനു മുകളിൽ ചോരയും. ആ പിറന്നാൾദിവസം ഞാൻ കുളിച്ചില്ല. അമ്മ എന്നെ നിർബന്ധിച്ചതുമില്ല.
ഇത്തരത്തിൽ എത്രയോ ഓർമകളിൽ വെമ്പുന്ന മനസ്സോടെ തറവാട്ടു പടിക്കൽ അമ്മ വാസുവിനെ കാത്തുനിന്നു. അതിതീവ്ര വികാരവിക്ഷോഭങ്ങളുള്ള എംടി കഥാപാത്രങ്ങളിൽ അമ്മ എന്നും സ്നേഹസ്വരൂപിണിയാണ്. ക്ഷമയുടെ അക്ഷയപാത്രമാണ്. കാൻസർ രോഗബാധിതയായിരുന്ന അമ്മയെ കാണാൻ പോയപ്പോൾ നടന്ന സംഭവം ‘വിത്തുകൾ’ എന്ന കഥയിൽ അദ്ദേഹം പറയുന്നുണ്ട്. അമ്മ വേഷ്ടിയുടെ തുമ്പഴിക്കുന്നതു കണ്ടു. കൈ നീട്ടിയപ്പോൾ വാങ്ങി. ഒരു വെള്ളിയുറുപ്പിക.
‘‘എന്തിനാമ്മേ?’’
‘‘ഉണ്ണി വച്ചോ. എന്തെങ്കിലും ആവശ്യണ്ടാവും.’’
വർഷങ്ങൾ തന്നിൽനിന്ന് കൊഴിഞ്ഞുവീണതു പോലെ തോന്നി. കാൽപ്പെട്ടിയുടെ സമീപത്ത് വിരലുകൾ ഞൊടിച്ചുകൊണ്ടുനിൽക്കുന്ന ഒരു ചെറുക്കനാണിപ്പോൾ. വള്ളിവച്ച ട്രൗസറിട്ട, പാറിപ്പറക്കുന്ന മുടി നെറ്റിയിലേക്കു വീണുകിടക്കുന്ന ഒരു ചെറുക്കൻ. വണ്ടി നീങ്ങുമ്പോൾ ജാലകത്തിലെ ഇരുമ്പഴികളിലൂടെ വെളുപ്പും കറുപ്പും കലർന്ന മുടിച്ചുരുളുകൾ പാറുന്നു.
∙ വളർച്ച
‘‘വളരും. വളർന്ന് വലിയ ആളാവും. കൈകൾക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല.’’
അപ്പുണ്ണി ആഗ്രഹിച്ചത് എല്ലാ എംടി കഥാപാത്രങ്ങൾക്കും സംഭവിച്ചിട്ടുണ്ട്. കാലാന്തരങ്ങളിൽ മനസ്സും ശരീരവും പാകപ്പെട്ടു വന്നപ്പോൾ നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെ കണക്കുകൾ, കണ്ണാന്തളിപ്പൂക്കളുടെയും പറങ്കിമാവിൻ തോട്ടങ്ങളുടെയും രൂപത്തിൽ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് കാണാം. കൊടുങ്കാറ്റുകളെ ചങ്ങലക്കിട്ട ദേവന്റെ മകനായ അഞ്ചുവയസ്സുകാരൻ ഭീമൻ മുതൽ വയലറ്റ് മഷിപ്പേനയാൽ കവിതാപുസ്തകത്തിന്റെ ആദ്യപേജിൽ ഒപ്പിട്ട് സമ്മാനമായി നൽകിയ സുധീറിനെ കാത്തിരിക്കുന്ന വിമല വരെ വളർച്ചയുടെ പാതയിലാണ്.
‘മന്ദാ’ എന്നു വിളിച്ച് അധിക്ഷേപിച്ചവരെ അസ്വസ്ഥതയോടെ നോക്കിയിരുന്ന ഭീമനെത്തന്നെ നോക്കാം. എന്നും രണ്ടാമൂഴക്കാരനായി മാത്രം കണ്ടിരുന്നവളെ അവസാനശ്വാസനിമിഷം ചേർത്തുനിർത്താൻ പോന്നതരത്തിൽ വിശാല മനുഷ്യനാക്കി മാറ്റിയത് ബാല്യകാല സംഭവങ്ങൾ കൂടിയാണ്. എത്ര വലുതായാലും അമ്മയുടെ കാൽക്കീഴിൽ ഇരിക്കുന്ന കുട്ടിയാകാനുള്ള എംടിയുടെ മോഹം ബാല്യത്തിലേക്കുള്ള തിരിച്ചു നടപ്പാണ്. പെട്രോമാക്സിന്റെ വെളിച്ചവും ആളു നിറഞ്ഞ കല്യാണപ്പുരകളും മണ്ണെണ്ണപ്പീടികകളും അരക്കൊല്ലപ്പരീക്ഷയും ബാല്യത്തിന്റെ ചന്തമേറിയ മുഖങ്ങളാണ്. എംടിയുടെ തൂലികത്തുമ്പിലൂടെ, നാലുകെട്ടിന്റെ വാതിൽപ്പുറകിൽ പേടിയോടെ പതുങ്ങി നിന്ന് ഉമ്മറത്തേക്ക് നോക്കുന്ന കുട്ടികളായി നമ്മിൽ ഓരോരുത്തരും എത്രയോ തവണ മാറിയിരിക്കുന്നു...!
∙ ജീവിതം
അവസാന പരീക്ഷ കഴിഞ്ഞ ദിവസമാണ് എംടി കഥകളിലെ പല നായകന്മാരുടെയും ജീവിതത്തിൽ വലിയ വഴിത്തിരിവുകൾ ഉണ്ടാകുന്നത്. സ്കൂൾ-കലാലയ കാലഘട്ടം കഴിയുന്ന നിമിഷം മുതൽ അനിശ്ചിതത്വത്തിന്റെയും പുതുമയുടെയും യാത്ര ആരംഭിക്കുകയാണ്. അപരിചിത വഴികൾ നൽകുന്ന അനുഭവ ശേഖരങ്ങൾ എത്രത്തോളം ജീവിതത്തെ മാറ്റിമറിക്കുന്നു എന്ന് എംടി പലപ്പോഴായി എഴുതി വച്ചിട്ടുണ്ട്. ഓളങ്ങളിൽ പെട്ട ഗംഗാദീപം ലക്ഷ്യം തേടി അലയുന്നതുപോലെ സേതുവും ഗോവിന്ദൻകുട്ടിയും സുധാകരനും എല്ലാം ജീവിതലക്ഷ്യം തേടുന്നു. പാപങ്ങളുടെ ഭാരഭാണ്ഡവും പേറി കഴിയുന്നതിൽ അവർ നിരാശരാകുന്നില്ല. ഗ്രാമങ്ങളിൽ നിന്ന് പട്ടണങ്ങളിലേക്കും പ്രണയത്തിൽ നിന്ന് കാമത്തിലേക്കും പ്രതികാരത്തിൽനിന്ന് പങ്കുവയ്ക്കലുകളിലേക്കും പകുത്ത് മാറ്റപ്പെടുമ്പോൾ അവർ ജീവിതം പഠിക്കുന്നു. വിമലയും സുമിത്രയും കുട്ട്യേട്ടത്തിയും ഓപ്പോളും സ്നേഹത്തിന്റെ പൊയ്മുഖങ്ങളെ വലിച്ചുകീറി നിലപാടുകളുടെ തീപ്പന്തത്തെ പലരുടെയും മുഖത്തേക്ക് ചൂണ്ടുന്നു.
‘‘വീടിനൊരു പേര് വേണമെന്ന് രുക്കുവിന് നിർബന്ധമായിരുന്നു. ‘കൃപ’ എന്ന് പേരിട്ടു. ആരുടെയൊക്കെയോ കൃപ കൊണ്ടാണല്ലോ ആയിരം മാസം താണ്ടിയത്.’’ താൻ ജീവിച്ചു തീർന്ന നിമിഷങ്ങളെ അന്വർഥമാക്കിയത് മറ്റു പലരുമാണെന്ന തിരിച്ചറിവ് ‘വാരാണസി’യിലെ ശ്രീനിവാസന് മാത്രമല്ല എംടിയുടെ പല കഥാപാത്രങ്ങൾക്കും ഉണ്ട്. ശിവന് കാമുകിയോളം പ്രിയപ്പെട്ട കാശിനഗരത്തിലെത്തുന്ന സുധാകരൻ ജീവിതത്തിന്റെ അകെത്തുക ചുരുക്കിപ്പറയുന്നുണ്ട്.
‘‘എന്തുകൊണ്ടോ ചില സ്നേഹങ്ങൾ, വാത്സല്യങ്ങൾ, തേയ്മാനം വരാത്ത തങ്കക്കാശ് പോലെ ജീവിതത്തിന്റെ മാറാപ്പിനകത്ത് ബാക്കി കിടക്കുന്നു’’.
∙ മുക്തി
പ്രണയ തൃഷ്ണതയും ബന്ധനമുക്തിയും എംടി കൃതികളുടെ പ്രത്യേകതകളാണ്. തീവ്ര പ്രണയാനുഭവം സ്വന്തമായുള്ള കഥാപാത്രങ്ങൾ മലയാളിയുടെ സ്നേഹചോദനയെ ഉണർത്തുവാൻ പ്രാപ്തമാണെന്നുള്ളത് നിശ്ശബ്ദങ്ങളായി തുടരെത്തുടരെ തെളിയിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ‘‘ഓ പരിഭ്രമിക്കാൻ ഒന്നുമില്ല, വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനം എഴുതില്ല, ഒന്നും ചെയ്യില്ല, ഒരു ബന്ധവും സങ്കൽപ്പിക്കാതെ, വെറുതെ എനിക്ക് നിങ്ങളെ ഇഷ്ടമാണ്.’’
എന്ന അദ്ദേഹത്തിന്റെ വാചകം തൊടുത്തു വിട്ട പ്രണയശരം തലമുറകളെയാണ് വലച്ചു കളഞ്ഞത്. പ്രണയത്തിന്റെ പൊയ്മുഖങ്ങളും നേർമുഖങ്ങളും വിളിച്ചോതുവാൻ സുമിത്രയുടെ അവസാന വാചകം മാത്രം മതി.
‘‘സേതു എന്നും ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ. സേതുവിനെ മാത്രം..!!’’
പാഞ്ചാലിയെ സ്വർഗത്തിനു വേണ്ടിപ്പോലും വഴിയിൽ കളയുവാൻ യാറല്ലാത്ത പ്രണയംകൊണ്ട് മാത്രമല്ല ഭീമൻ മനസ്സിൽ ഇടം നേടുന്നത്. ബന്ധനമുക്തികൊണ്ടു കൂടിയാണ്. കാലങ്ങളായി കരുതപ്പെട്ടിരുന്ന ചിന്താഗതികളെ തച്ചുടച്ചുകൊണ്ട് കഥാപാത്രങ്ങൾക്ക് പുതിയ മാനം നൽകുക എംടി തുടരെ ചെയ്തുപോകുന്ന പ്രക്രിയയാണ്. ചന്തുവിനെയും പെരുന്തച്ചനേയും അംഗമഹാരാജാവിനെയും വ്യത്യസ്ത കോണിലൂടെ അവതരിപ്പിച്ച എഴുത്തുകാരൻ മോചിപ്പിച്ചത് തലമുറകളായി തളയ്ക്കപ്പെട്ടിരുന്ന ചില ആശയങ്ങളെയാണ്. വീരപുരുഷന്മാരിലെ ചാപല്യങ്ങളും വിസ്മൃതിയിലേക്ക് എഴുതപ്പെട്ട കഥാപാത്രങ്ങളിലെ മഹത്വവും എംടി എഴുതിയപ്പോൾ അത് പുതിയ ചരിത്രമായി മാറി. ശരിയും തെറ്റും തമ്മിൽ വേർതിരിക്കാനാവാത്തവിധം കലുഷിതമാണ് പല ജീവിത സന്ദർഭങ്ങളും എന്ന് കഥയുടെ മറുപുറം പറഞ്ഞ് മനസ്സിലാക്കിത്തരികയാണ് കൂടല്ലൂരിന്റെ കഥാകാരൻ.
∙ വിട
‘‘ഉറക്കം ചെറിയതോതിലുള്ള ഒരു മരണമാണ്. ശരിയായ മരണം പിന്നാലെ വരുന്നുണ്ട്. അതുകൊണ്ട് ചെറിയ മരണങ്ങൾ കഴിവതും ഒഴിവാക്കുക.’’ ജീവിതം ജീവിച്ചു തീർക്കുവാൻ പറയാതെ പറഞ്ഞ ചന്ദ്രമൗലിയും, ‘‘മരിച്ചുപോയവരെ ഓർത്ത് ഉറക്കം കളയരുത്. ജീവിച്ചിരിക്കുന്നവർ ഒരുപാട് പേരുണ്ടല്ലോ ഭൂമിയിൽ’’ എന്നു കേൾക്കുമ്പോൾ പകച്ചു നിൽക്കുന്ന വിമലയും വിടവാങ്ങലിന്റെ വ്യാപ്തിയേക്കാൾ ജീവിതത്തിന്റെ ആഴമാണ് കാട്ടിത്തരുന്നത്. അനുഭവിച്ച് തീരാത്ത ജീവിതത്തിന്‍റെ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്ര ചെയ്തിരുന്നവർ എത്തിച്ചേർന്ന പദം ശാന്തിപർവത്തിന്റെതാണ്. നരച്ച ആകാശത്തുണ്ടിലെ ഋതുഭേദങ്ങൾ ഭൂമിയിലെ മറ്റു മനുഷ്യർക്കായി മാറ്റിവച്ച് വിട വാങ്ങേണ്ട ആവശ്യകതയെ കുറിച്ച് എംടി ഒളിഞ്ഞും തെളിഞ്ഞും എഴുതിയിട്ടുണ്ട്.
‘‘നമുക്കിനി ഭൂതകാലമില്ല. ഓർമകളും പ്രതീക്ഷകളും മായ്ച്ചു കളഞ്ഞാൽ മനസ്സ് അചഞ്ചലമാകുന്നു, സ്ഫടികശുദ്ധമാകുന്നു.’’ പരിചിതമായ നന്മ തിന്മകളിൽനിന്നും മഹാപ്രസ്ഥാനത്തിന് ഒരുങ്ങിയ മനസ്സുകൾക്ക് വഴികാട്ടാൻ വേണ്ടി വെള്ളപ്പറവകൾ മേഘങ്ങളിൽ നിന്ന് ഇറങ്ങി വന്നതിനെ കുറിച്ച് എഴുതിയിടുമ്പോഴും എംടി പറയുന്നു:
‘‘കഥകൾ ഒരിക്കലും അവസാനിക്കുന്നില്ല. യാത്രാമംഗളം, തോഴരെ, നിങ്ങൾക്കും എനിക്കും’’.
ശരിയാണല്ലോ. എംടി അവസാനിക്കുന്നില്ല. ഭീമനായും അപ്പുണ്ണിയായും വിമലയായും സുമിത്രയായും ഗോവിന്ദൻകുട്ടിയായും ഷെർലക്കായും കുട്ട്യേടത്തിയായും ഓപ്പോളായും പെരുന്തച്ചനായും ചന്ദ്രമൗലിയായും സുഭദ്രയായും അക്ഷരങ്ങളിലും ദൃശ്യങ്ങളിലും അദ്ദേഹം തുടരും. വായിച്ച് മടക്കിവച്ച പുസ്തകങ്ങളെ തൊട്ടുകൊണ്ടിരിക്കുമ്പോൾ, മാനത്തെ വെള്ളിമേഘങ്ങൾക്ക് പിന്നിൽ മുഖം പാതിമറച്ചു നിൽക്കുന്ന ചന്ദ്രനെ പോലെ മറക്കാനാവാത്ത ഒരു അനുഭവമായി എംടി ഉണ്ടാകും. വായനാലോകത്തേക്ക് ആയിരങ്ങളെ വഴികാട്ടിയ വെളിച്ചമായി കൂടല്ലൂരിന്റെ, നിളയുടെ, അമ്മയുടെ, വായനക്കാരുടെ സ്വന്തം വാസു.