പണമില്ലാതെ മുടങ്ങിയ പടം; മമ്മൂട്ടി എംടിയോട് ചോദിച്ചു, ‘നാളെ എനിക്ക് വർക്കുണ്ടാവ്വോ സർ?’ അന്ന് ആ നുണ പറഞ്ഞില്ലായിരുന്നെങ്കിലോ...!
എംടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു: ‘‘ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു... ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’’. സത്യത്തില്‍, മമ്മൂട്ടിയെ എംടി കണ്ടെടുക്കുകയായിരുന്നോ, അതോ എംടിയിലേക്ക് മമ്മൂട്ടി എത്തിച്ചേരുകയായിരുന്നോ? അതെന്തായാലും, മലയാളത്തിന്റെ സാംസ്‌കാരികാകാശത്ത് ആ രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയത് മലയാളിയുടെ ഭാവുകത്വത്തെ അഴിച്ചുപണിതുവെന്നതു തീര്‍ച്ച. തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്നു മമ്മൂട്ടിയും, തന്റെ സൗഭാഗ്യമെന്ന് എംടിയും പില്‍ക്കാലത്ത് വിശേഷിപ്പിച്ച ആ കണ്ടുമുട്ടലിനു വേദിയൊരുക്കിയതു ജനശക്തിയായിരുന്നു- കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു വേണ്ടി പിറവിയെടുത്ത് അകാലചരമം പ്രാപിച്ച ജനശക്തി ഫിലിംസ്. എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായ ഉജ്വലസൗഹൃദത്തെ പില്‍ക്കാലം വാഴ്ത്തിയവരൊന്നും ജനശക്തിയെ ഓര്‍ത്തില്ല- കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുകളുടെ ബലിയാടായി ഒടുങ്ങേണ്ടി വന്ന ജനശക്തിയെ. ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓർമകളുടെ അറ്റത്ത്, മറവിയുടെ മാറാലക്കുരുക്കില്‍ ജനശക്തി മാത്രമല്ല, ചാത്തുണ്ണി മാസ്റ്ററുമുണ്ടാവും. മലയാള സിനിമയില്‍ സോഷ്യലിസ്റ്റ് ഭാവുകത്വം പുലരുന്നതു സ്വപ്‌നം കണ്ട മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് കെ.ചാത്തുണ്ണി മാസ്റ്റര്‍.
എംടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു: ‘‘ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു... ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’’. സത്യത്തില്‍, മമ്മൂട്ടിയെ എംടി കണ്ടെടുക്കുകയായിരുന്നോ, അതോ എംടിയിലേക്ക് മമ്മൂട്ടി എത്തിച്ചേരുകയായിരുന്നോ? അതെന്തായാലും, മലയാളത്തിന്റെ സാംസ്‌കാരികാകാശത്ത് ആ രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയത് മലയാളിയുടെ ഭാവുകത്വത്തെ അഴിച്ചുപണിതുവെന്നതു തീര്‍ച്ച. തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്നു മമ്മൂട്ടിയും, തന്റെ സൗഭാഗ്യമെന്ന് എംടിയും പില്‍ക്കാലത്ത് വിശേഷിപ്പിച്ച ആ കണ്ടുമുട്ടലിനു വേദിയൊരുക്കിയതു ജനശക്തിയായിരുന്നു- കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു വേണ്ടി പിറവിയെടുത്ത് അകാലചരമം പ്രാപിച്ച ജനശക്തി ഫിലിംസ്. എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായ ഉജ്വലസൗഹൃദത്തെ പില്‍ക്കാലം വാഴ്ത്തിയവരൊന്നും ജനശക്തിയെ ഓര്‍ത്തില്ല- കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുകളുടെ ബലിയാടായി ഒടുങ്ങേണ്ടി വന്ന ജനശക്തിയെ. ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓർമകളുടെ അറ്റത്ത്, മറവിയുടെ മാറാലക്കുരുക്കില്‍ ജനശക്തി മാത്രമല്ല, ചാത്തുണ്ണി മാസ്റ്ററുമുണ്ടാവും. മലയാള സിനിമയില്‍ സോഷ്യലിസ്റ്റ് ഭാവുകത്വം പുലരുന്നതു സ്വപ്‌നം കണ്ട മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് കെ.ചാത്തുണ്ണി മാസ്റ്റര്‍.
എംടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു: ‘‘ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു... ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’’. സത്യത്തില്‍, മമ്മൂട്ടിയെ എംടി കണ്ടെടുക്കുകയായിരുന്നോ, അതോ എംടിയിലേക്ക് മമ്മൂട്ടി എത്തിച്ചേരുകയായിരുന്നോ? അതെന്തായാലും, മലയാളത്തിന്റെ സാംസ്‌കാരികാകാശത്ത് ആ രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയത് മലയാളിയുടെ ഭാവുകത്വത്തെ അഴിച്ചുപണിതുവെന്നതു തീര്‍ച്ച. തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്നു മമ്മൂട്ടിയും, തന്റെ സൗഭാഗ്യമെന്ന് എംടിയും പില്‍ക്കാലത്ത് വിശേഷിപ്പിച്ച ആ കണ്ടുമുട്ടലിനു വേദിയൊരുക്കിയതു ജനശക്തിയായിരുന്നു- കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു വേണ്ടി പിറവിയെടുത്ത് അകാലചരമം പ്രാപിച്ച ജനശക്തി ഫിലിംസ്. എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായ ഉജ്വലസൗഹൃദത്തെ പില്‍ക്കാലം വാഴ്ത്തിയവരൊന്നും ജനശക്തിയെ ഓര്‍ത്തില്ല- കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുകളുടെ ബലിയാടായി ഒടുങ്ങേണ്ടി വന്ന ജനശക്തിയെ. ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓർമകളുടെ അറ്റത്ത്, മറവിയുടെ മാറാലക്കുരുക്കില്‍ ജനശക്തി മാത്രമല്ല, ചാത്തുണ്ണി മാസ്റ്ററുമുണ്ടാവും. മലയാള സിനിമയില്‍ സോഷ്യലിസ്റ്റ് ഭാവുകത്വം പുലരുന്നതു സ്വപ്‌നം കണ്ട മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് കെ.ചാത്തുണ്ണി മാസ്റ്റര്‍.
എംടിയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു: ‘‘ചിലരെങ്കിലും പറയാറുണ്ട് എംടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു... ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം’’. സത്യത്തില്‍, മമ്മൂട്ടിയെ എംടി കണ്ടെടുക്കുകയായിരുന്നോ, അതോ എംടിയിലേക്ക് മമ്മൂട്ടി എത്തിച്ചേരുകയായിരുന്നോ? അതെന്തായാലും, മലയാളത്തിന്റെ സാംസ്‌കാരികാകാശത്ത് ആ രണ്ടു നക്ഷത്രങ്ങള്‍ കണ്ടുമുട്ടിയത് മലയാളിയുടെ ഭാവുകത്വത്തെ അഴിച്ചുപണിതുവെന്നതു തീര്‍ച്ച.
തനിക്കു ലഭിച്ച വലിയ ഭാഗ്യമെന്നു മമ്മൂട്ടിയും, തന്റെ സൗഭാഗ്യമെന്ന് എംടിയും പില്‍ക്കാലത്ത് വിശേഷിപ്പിച്ച ആ കണ്ടുമുട്ടലിനു വേദിയൊരുക്കിയതു ജനശക്തിയായിരുന്നു- കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിനു വേണ്ടി പിറവിയെടുത്ത് അകാലചരമം പ്രാപിച്ച ജനശക്തി ഫിലിംസ്. എംടിയും മമ്മൂട്ടിയും തമ്മിലുണ്ടായ ഉജ്വലസൗഹൃദത്തെ പില്‍ക്കാലം വാഴ്ത്തിയവരൊന്നും ജനശക്തിയെ ഓര്‍ത്തില്ല- കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരുകളുടെ ബലിയാടായി ഒടുങ്ങേണ്ടി വന്ന ജനശക്തിയെ. ഓര്‍ത്തെടുക്കുമ്പോള്‍, ആ ഓർമകളുടെ അറ്റത്ത്, മറവിയുടെ മാറാലക്കുരുക്കില്‍ ജനശക്തി മാത്രമല്ല, ചാത്തുണ്ണി മാസ്റ്ററുമുണ്ടാവും. മലയാള സിനിമയില്‍ സോഷ്യലിസ്റ്റ് ഭാവുകത്വം പുലരുന്നതു സ്വപ്‌നം കണ്ട മനുഷ്യസ്‌നേഹിയായ കമ്യൂണിസ്റ്റ് നേതാവ് കെ.ചാത്തുണ്ണി മാസ്റ്റര്‍.
∙ ജനശക്തിയുടെ ജനനം
1977ലാണ്. നവസിനിമകള്‍ക്കു കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ഫിലിം സൊസൈറ്റി പ്രസ്ഥാനം സജീവമാകുകയും ചെയ്യുന്ന കാലം. കലാതൽപരരായ യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ എന്താണ് പുതിയൊരു മാര്‍ഗം എന്നു സിപിഎമ്മില്‍ ആലോചനയുണ്ടായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ചാത്തുണ്ണി മാസ്റ്ററും സംസ്ഥാന കമ്മിറ്റി അംഗം പി.ഗോവിന്ദപ്പിള്ളയും കൂടിയാലോചിച്ച് വഴി കണ്ടെത്തി: പാര്‍ട്ടിയുടെ പ്രവര്‍ത്തനം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുക. അങ്ങനെയാണ് ജനശക്തി ഫിലിംസിന്റെ പിറവി. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുക, ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കുക, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകുന്ന നവസിനിമകള്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്കു പരിചയപ്പെടുത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങള്‍.
പാര്‍ട്ടി അനുഭാവികളില്‍ നിന്ന് ഓഹരി പിരിച്ചാണു മൂലധനം സ്വരൂപിച്ചത്. പാലക്കാട് ചിറ്റൂരിലെ സിപിഎം നേതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അഡ്വ. പി.ജയപാലമേനോനെ ജനശക്തിയുടെ മാനേജിങ് ഡയറക്ടറാക്കി. അതോടെ ജനശക്തിയുടെ പ്രവര്‍ത്തനം സജീവമായി. സത്യജിത് റായിയുടെ ‘പഥേര്‍ പാഞ്ചലി’, ‘അപുര്‍ സന്‍സാര്‍’, ഋത്വിക് ഘട്ടക്കിന്റെ ‘സുബര്‍ണരേഖ’, മൃണാള്‍സെന്നിന്റെ ‘ഭുവന്‍ഷോം’, ബി.വി.കാരന്തിന്റെ ‘ചോമനദുഡി’, പി.ലങ്കേഷിന്റെ ‘പല്ലവി’, ശ്യാം ബെനഗലിന്റെ ‘ഭൂമിക’ തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ജനശക്തി പണം കൊടുത്തു വാങ്ങി തിയറ്ററുകള്‍ മുഖേനയും ഫിലിം സൊസൈറ്റികള്‍ വഴിയും ജനങ്ങളെ കാണിച്ചു.
ജി.എസ്. പണിക്കരുടെ ‘ഏകാകിനി’, പി.എ.ബക്കറിന്റെ ‘കബനീനദി ചുവന്നപ്പോള്‍’, ജോണ്‍ ഏബ്രഹാമിന്റെ ‘അഗ്രഹാരത്തിലെ കഴുതൈ’ തുടങ്ങി വിതരണത്തിനു വഴിയില്ലാതിരുന്ന പടങ്ങള്‍ വില കൊടുത്തു വാങ്ങി പ്രദര്‍ശനത്തിനെത്തിച്ചു. ജോണ്‍ ഏബ്രഹാമിന്റെ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’, പടിയന്റെ ‘ത്രാസം’, നിലമ്പൂര്‍ ബാലന്റെ ‘അന്യരുടെ ഭൂമി’ തുടങ്ങിയ പടങ്ങള്‍ക്കു സാമ്പത്തിക സഹായം നല്‍കി. 1978ല്‍ എറണാകുളത്ത് വിപുലമായ ഫിലിം ഫെസ്റ്റിവല്‍ നടത്തി. ’78 പകുതിയോടെ ജനശക്തി സിനിമകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. പാശ്ചാത്യരാജ്യങ്ങളില്‍ മുതലാളിത്ത വ്യവസ്ഥയെ നിലനിര്‍ത്താൻ സഹായിക്കുന്ന ആശയപ്രചാരണത്തിൽ അവിടങ്ങളിലെ മുഖ്യധാരാ സിനിമകള്‍ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന വിലയിരുത്തലിലാണ് ജനശക്തിയുടെ സാരഥികള്‍ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പ്രചാരണത്തിനുതകുന്ന സിനിമകള്‍ മലയാളത്തില്‍ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്.
കയ്യൂര്‍ സമരത്തെക്കുറിച്ച് കന്നഡ സാഹിത്യകാരൻ നിരഞ്ജന എഴുതിയ ‘ചിരസ്മരണ’ എന്ന നോവൽ ആസ്പദമാക്കി മൃണാള്‍ സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം, തൊഴിലാളിവര്‍ഗ സാഹിത്യകാരനായി അറിയപ്പെടുന്ന ചെറുകാടിന്റെ (ചെറുകാട് ഗോവിന്ദപ്പിഷാരടി) ‘ദേവലോകം’ എന്ന നോവല്‍ ആസ്പദമാക്കി എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അതേ പേരിലുള്ള സിനിമ എന്നിവ നിര്‍മിക്കുന്നതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി.
പക്ഷേ, അപ്രതീക്ഷിതമായി മൃണാള്‍സെന്‍ പിന്മാറിയതോടെ കയ്യൂര്‍ സിനിമാപരിപാടി ജനശക്തി ഉപേക്ഷിച്ചു. എങ്കിലും എംടിയുടെ സംവിധാനത്തില്‍ ‘ദേവലോകം’ നിര്‍മാണം തുടങ്ങാന്‍ തന്നെ തീരുമാനിച്ചു. ചാത്തുണ്ണി മാസ്റ്റര്‍, ജയപാലമേനോന്‍, തായാട്ട് ശങ്കരന്‍, എ.പി.പി.നമ്പൂതിരി എന്നിവരാണ് എംടിയെ കണ്ട് കാര്യം പറഞ്ഞത്. ചെറുകാടിന്റെ മറ്റേതെങ്കിലും കൃതി സിനിമയാക്കാനായിരുന്നു എംടിക്കു താല്‍പര്യമെങ്കിലും, ദേവലോകം തന്നെ വേണമെന്നു ചാത്തുണ്ണി മാസ്റ്റര്‍ നിര്‍ബന്ധിച്ചതോടെ എംടി വഴങ്ങി.
∙ മമ്മൂട്ടി കൊണ്ട വെയിൽ
1979ലെ മധ്യവേനലവധിക്കാലത്ത് പാലക്കാട്ട് ‘ദേവലോക’ത്തിന്റെ ഷൂട്ടിങ് തുടങ്ങി. എംടിയുടെ സുഹൃത്തും സിനിമാ നിര്‍മാതാവുമായ ശോഭനാ പരമേശ്വരന്‍ നായരുടെ സഹോദരപുത്രന്‍ സാപ്പുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായികമാര്‍ രണ്ടു പേരുണ്ട്; കന്നഡ സിനിമയില്‍ നിന്നുള്ള വനമാലയും ജയമാലയും (പിന്നീട് ശബരിമല ജ്യോതിഷ വിവാദത്തില്‍ ഉള്‍പ്പെട്ട അതേ ജയമാല). ഉപനായകവേഷത്തിലൊരു പുതുമുഖമാണ്; മലപ്പുറം മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന മുഹമ്മദ് കുട്ടിയെന്നൊരു ജൂനിയര്‍ വക്കീല്‍. പാലക്കാട്ട് കോട്ട മൈതാനത്തായിരുന്നു ആദ്യദിനം ഷൂട്ടിങ്. ആ ദിവസത്തെക്കുറിച്ച് എംടി പിന്നീട് ഇങ്ങനെ എഴുതി:
‘കോട്ടമൈതാനത്ത് കൊടുംചൂടില്‍ ഒരു ജാഥയെടുത്തു. ജാഥയ്ക്ക് വിചാരിച്ചതിലേറെ ആളുകള്‍ വന്നു ചേര്‍ന്നു. രാവിലെ മൂന്നു മണിക്കൂര്‍, ഉച്ചസൂര്യന്‍ ചെരിഞ്ഞശേഷം വീണ്ടും മൂന്നുമൂന്നര മണിക്കൂര്‍. ഭയങ്കര അധ്വാനമായിരുന്നു. എന്നാലും ധാരാളം ഷോട്ടുകള്‍ കിട്ടിയ സംതൃപ്തി എല്ലാവര്‍ക്കുമുണ്ട്. തൊഴിലാളി നേതാവായി അഭിനയിക്കാന്‍ വന്ന ജൂനിയര്‍ വക്കീല്‍ അല്‍പം സംശയത്തോടെ എന്റെ അടുത്തു വന്നു ചോദിച്ചു; ‘‘നാളെ എനിക്ക് വര്‍ക്കുണ്ടാവ്വോ സര്‍?’’
ചാര്‍ട്ട് നോക്കാതെ തന്നെ എനിക്ക് അറിയാം. ഞാന്‍ പറഞ്ഞു: ‘ഉണ്ടാവില്ല’.
‘എന്നാലൊന്ന് വീട്ടില്‍പ്പോയി വരാമായിരുന്നു.’ അയാള്‍ ഒരു ചിരി ഒതുക്കി പറഞ്ഞു: ‘കല്യാണം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ’.
‘എന്നോട് നേര്‍ത്തേ പറയാര്ന്ന്‌ല്യേ? രണ്ട് ദിവസം കഴിഞ്ഞ് വന്നാല്‍ മതി’.
ആ ജൂനിയര്‍ വക്കീലാണ് പിന്നീട് പ്രസിദ്ധനായ മമ്മൂട്ടിയായത്”.
അതിനും ആറു മാസം മുന്‍പ്, ജനശക്തി ഫിലിംസ് എറണാകുളത്തു സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സെമിനാറിനിടയ്ക്കാണു മമ്മൂട്ടിയും എംടിയും ആദ്യമായി കണ്ടുമുട്ടുന്നത്. മമ്മൂട്ടി അക്കാലത്ത് എറണാകുളത്തെ നിയമപഠനം കഴിഞ്ഞ് മഞ്ചേരിയില്‍ പ്രാക്ടീസ് തുടങ്ങിയിട്ടുണ്ട്. അഭിനയ മോഹവുമുണ്ട്. ‘അനുഭവങ്ങള്‍ പാളിച്ചകളി’ലും ‘കാലചക്ര’ത്തിലും മുഖം കാണിച്ചതല്ലാതെ മറ്റ് അവസരങ്ങളൊന്നും വഴിയേ വന്നിട്ടില്ല. ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചറിഞ്ഞാണ് എറണാകുളത്തു പോയതെങ്കിലും അതു മാത്രമല്ല ലക്ഷ്യം. തരപ്പെട്ടാല്‍ എംടിയെക്കണ്ട് പരിചയപ്പെടണം, അവസരം ചോദിക്കണം.
ദേവലോകത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷമാണ് നടീനടന്മാരെ തീരുമാനിച്ചത്. അതിനെക്കുറിച്ച് എംടിയുടെ വാക്കുകള്‍: ‘‘സജീവ രാഷ്ട്രീയ പ്രവര്‍ത്തനം വിട്ട് ഐഎഎസുകാരനായ രാമചന്ദ്രന്റെ റോളില്‍ അഭിനയത്തില്‍ താല്‍പര്യമായി നടക്കുന്ന സാപ്പുവിനെ പരീക്ഷിക്കാമെന്നു നിശ്ചയിച്ചു. ശോഭനാ പരമേശ്വരന്‍ നായരുടെ ജ്യേഷ്ഠന്‍ ഭാസ്‌കരന്‍ നായരുടെ മകന്‍. കണ്ടാല്‍ സുന്ദരന്‍. അഭിനയസിദ്ധികളെപ്പറ്റിയൊന്നും അറിയില്ല. തൊഴിലാളി നേതാവായി മഞ്ചേരിയില്‍ ജൂനിയര്‍ വക്കീലായി പ്രാക്ടീസ് തുടങ്ങിയ ഒരു മുഹമ്മദ് കുട്ടി. എറണാകുളം സെമിനാറിന്റെ കാലത്ത് കണ്ട ഈ ചെറുപ്പക്കാരന്റെ രൂപം മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണു മമ്മൂട്ടി ദേവലോകത്തിലെത്തുന്നത്”.
ചെറുകാടിന്റെ കൃതി ആസ്പദമാക്കി സിനിമയെടുക്കുകയെന്ന ആശയം ജനശക്തി സാരഥികള്‍ ആദ്യമായി അവതരിപ്പിച്ചപ്പോള്‍ത്തന്നെ എംടിക്ക് ആശങ്കയുണ്ടായിരുന്നു. ‘‘ചെറുകാടിന്റെ ഏതെങ്കിലും നാടകമോ കഥയോ സിനിമയാക്കുന്നത് എനിക്കു സന്തോഷമാണ്. പക്ഷേ, ദേവലോകം തന്നെ വേണോ എന്നായിരുന്നു എന്റെ സംശയം. ദേവലോകത്തെപ്പറ്റി പാര്‍ട്ടിപ്പത്രങ്ങളില്‍ത്തന്നെ ഭിന്നാഭിപ്രായങ്ങള്‍ വന്നിരുന്നു. ഞാന്‍ സംശയം പ്രകടിപ്പിച്ചത് അതുകൊണ്ടല്ല. ചലച്ചിത്ര സാധ്യതകളെപ്പറ്റി എനിക്കു സംശയം തോന്നിയതു കൊണ്ടാണ്.’’
മറ്റു പല എഴുത്തുകളുടെയും തിരക്കുകള്‍ക്കിടയില്‍ ആ നാളുകളില്‍ സിനിമ സംവിധാനം ചെയ്യാന്‍ എംടിക്ക് അത്ര താല്‍പര്യമുണ്ടായിരുന്നില്ല. ചെറുകാടിന്റെ കഥയായതു കൊണ്ടാണ് സമ്മതിച്ചത്. പുതിയ നടീനടന്മാരെ വച്ചു പടമെടുക്കാനാണ് ജനശക്തി ഫിലിംസിനു താല്‍പര്യം എന്നതും പ്രേരണയായി. ചെറുകാടുമായി എംടിക്ക് അടുത്ത പരിചയമുണ്ടായിരുന്നു. ചെറുകാടിന്റെ ആത്മകഥയായ ‘ജീവിതപ്പാത’, എംടിയുടെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായിരുന്നു. നാലോ അഞ്ചോ തവണ വായിച്ചിട്ടുമുണ്ട്. ചെറുകാടിന്റെ മരണത്തിനു ശേഷമാണ് ജനശക്തി ഫിലിംസ് ദേവലോകം സിനിമയാക്കാന്‍ തീരുമാനിച്ചത്. അതു കൊണ്ടുതന്നെ, ചെറുകാടിന്റെ ഓര്‍മകള്‍ക്കുള്ള ആദരംകൂടിയായാണ് സംവിധാനച്ചുമതല എംടി ഏറ്റെടുത്തതും.
∙ ഫിലിമില്ലാതെ എങ്ങനെ?
പരിമിതമായ സൗകര്യങ്ങളിലാണു പാലക്കാട്ട് ഷൂട്ടിങ് തുടങ്ങിയത്. ജനശക്തി ഫിലിംസ് എംഡിയും നിര്‍മാണത്തിന്റെ മുഖ്യചുമതലക്കാരനുമായ ജയപാലമേനോന്‍ പണത്തിന്റെ ഞെരുക്കം അനുഭവിക്കുന്നതായി ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ എംടിക്ക് മനസ്സിലായിരുന്നു. അതു മാത്രമല്ല, ഓരോ കാര്യത്തിലും പാര്‍ട്ടിക്കാരും അനുഭാവികളും എന്തു പറയുമെന്ന ഭയപ്പാട് ജയപാലമേനോന്റെ ഉള്ളിലുണ്ടെന്നും എംടിക്കു തോന്നി. എങ്കിലും 10 ദിവസത്തോളം ഷൂട്ടിങ് നടന്നു. അതിനിടയില്‍, നിലമ്പൂര്‍ ബാലന്റെ ‘അന്യരുടെ ഭൂമി’ വിതരണത്തിനെടുത്ത വകയില്‍ ജനശക്തി ഫിലിംസ് കൊടുക്കാനുള്ള പണം ആവശ്യപ്പെട്ടു ചിലര്‍ സെറ്റില്‍ വന്നു ബഹളമുണ്ടാക്കിയത് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ആ പ്രശ്‌നം ഒരുവിധം പരിഹരിച്ചെങ്കിലും അതോടെ ഷൂട്ടിങ്ങിനു സാമ്പത്തിക പ്രതിസന്ധി കൂടി. പതിനൊന്നാം ദിവസം ഷൂട്ടിങ് നിലയ്ക്കുകയും ചെയ്തു.
തലേന്നു രാത്രി ഒരു മണി വരെ മലമ്പുഴ ഗെസ്റ്റ് ഹൗസില്‍ ഷൂട്ടിങ് ഉണ്ടായിരുന്നു. പിറ്റേന്നു പുലര്‍ച്ചെ പുലരിവെളിച്ചത്തില്‍ ഒരു സീനെടുക്കാനുണ്ട്. നടീനടന്മാരും സാങ്കേതിക പ്രവര്‍ത്തകരും താമസസ്ഥലത്തു പോയി വിശ്രമിച്ച് കുളിച്ച് തിരിച്ചെത്തുമ്പോഴേക്കു സമയം വൈകും. അതു കൊണ്ട് എല്ലാവരും അവിടെത്തന്നെ താമസിച്ച് പുലര്‍ച്ചെ അഞ്ചു മണിക്കു ശേഷം സീന്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. എല്ലാവരും അവിടെ തലങ്ങും വിലങ്ങുമായി കിടന്നു. നടിമാര്‍ ജയമാലയും വനമാലയും ഉറക്കം വരാതിരിക്കാന്‍ പാട്ടുകള്‍ പാടിക്കൊണ്ട് ഇരുന്നു. അവസാനത്തെ ഷൂട്ടിങ്‌രാവിനെക്കുറിച്ച് എംടിയുടെ വാക്കുകള്‍: ‘‘ ...അങ്ങനെ ഉറക്കത്തെ മാറ്റി നിര്‍ത്തി ഞങ്ങള്‍ അഞ്ചു മണിയെ വരവേറ്റു. ഗെറ്റ് റെഡി. ലൈറ്റ്‌സ്! യൂണിറ്റ് റെഡി! എല്ലാവരും തയാറാവുന്നു. ആദ്യവെളിച്ചം മുറിയിലേക്ക് ജനാലയിലൂടെ കടന്നു വരുന്നത് ഞങ്ങള്‍ കാത്തിരിക്കുന്നു. രാത്രി ഉറങ്ങിയിട്ടില്ലെങ്കിലും എല്ലാവരും വലിയ ഉത്സാഹത്തില്‍.
അപ്പോള്‍ ജയപാലമേനോന്റെ പ്രൊഡക്‌ഷൻ എക്‌സിക്യൂട്ടീവായ ചെറുപ്പക്കാരന്‍ വന്ന് എന്നെ ഒരു ഭാഗത്തേക്ക് വിളിച്ചു. ‘‘സര്‍, ഫിലിം വന്നില്ല. വെസ്റ്റ് കോസ്റ്റിന് അയയ്ക്കാമെന്നു പറഞ്ഞതായിരുന്നു.’’ ഞാന്‍ ഒന്നും മിണ്ടിയില്ല. ‘‘അഞ്ചിന്റെ മെയിലില് ഉണ്ടാവുംന്ന് വിചാരിച്ചിരുന്നു. അതിലും നമ്മുടെ ആളില്ല. സ്റ്റേഷനില് നിര്‍ത്തിയ നമ്മുടെ ആള്‍ ഇപ്പഴാ വിളിച്ചത്.’’ പിന്നീട് അയാള്‍ മദ്രാസില്‍ നിന്ന് കോയമ്പത്തൂരെത്തി അവിടെനിന്ന് പാലക്കാട്ട് വരുന്ന സാധ്യതകളെപ്പറ്റി ഒരാത്മഗതം പോലെ പറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ അന്വേഷിച്ചു: ‘‘ജയപാലമേനോനെവിടെ?’’
‘‘ആകെ അപ്‌സെറ്റായിട്ടിരിക്ക്യാണ് സര്‍. ആപ്പീസുറൂമിലെ ഫോണിന്റെയടുത്തുണ്ടാവും.’’ അസ്വസ്ഥനായി നില്‍ക്കുന്ന എക്‌സിക്യൂട്ടീവിനോട് ഞാന്‍ പറഞ്ഞു: ‘‘നല്ല മുറിയില്ലാതെ, ആര്‍ഭാടമില്ലാതെ, വിഭവസമൃദ്ധമായ ഭക്ഷണമില്ലാതെ, ബാറിന്റെ സൗകര്യമില്ലാതെയൊക്കെ ഷൂട്ടിങ് നടത്താം. പക്ഷേ, ഫിലിമില്ലാതെ ഷൂട്ടിങ് പറ്റില്ലല്ലോ’’. പതുക്കെയാണ് അതു പറഞ്ഞതെങ്കിലും എന്റെ സഹപ്രവര്‍ത്തകര്‍ അതു കേട്ടിരുന്നു. പിന്നെ ഞാന്‍ ഉറക്കെ യൂണിറ്റിന് കല്‍പന കൊടുത്തു; ‘‘പാക്കപ്പ്.’’ പിറ്റേന്നു കൂടി ഞാന്‍ അശോക ലോഡ്ജില്‍ തങ്ങി. ബാബു, ആസാദ്, രഘു, ശ്രീധരന്‍ മാസ്റ്റര്‍ ഇവര്‍ക്കൊക്കെ തിരിച്ചു പോകാനുള്ള പണം കൊടുത്തു. ഇവരാരും അഡ്വാന്‍സ് വാങ്ങിയവരല്ല. വണ്ടിക്കൂലി മാത്രം. ഇത് എന്റ ബാലേട്ടന്റെ കയ്യില്‍ നിന്നു വാങ്ങിയിട്ടായിരുന്നു. മറ്റുള്ളവര്‍ എങ്ങനെ പോയി? യൂണിറ്റുകാര്‍ക്ക് ബാറ്റ കിട്ടിയോ? അറിയില്ല. ഞാന്‍ കോഴിക്കോട്ടേക്കു മടങ്ങി.
ചാത്തുണ്ണി മാഷ്ക്ക് എന്തോ പറയാനുണ്ടായിരുന്നു. വീണ്ടും പണം സംഘടിപ്പിച്ചു ഷൂട്ടിങ് തുടരാനുള്ള ശ്രമം ജയപാലമേനോന്‍ നടത്തുന്നുവെന്നു കേട്ടു. ഫലിച്ചില്ല. പാര്‍ട്ടി ജനശക്തിയേയും ജയപാലമേനോനെയും കയ്യൊഴിഞ്ഞത് വളരെക്കഴിഞ്ഞാണ് ഞാനറിയുന്നത്. പതുക്കെപ്പതുക്കെ ചാത്തുണ്ണി മാസ്റ്ററെയും പുറമ്പോക്കിലേക്കു നീക്കുകയാണെന്നും കേട്ടു.’’ എസ്.കെ.പൊറ്റെക്കാട്ട് മരിച്ച ദിവസം കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന അനുശോചന യോഗത്തിലാണ് ചാത്തുണ്ണി മാസ്റ്ററെ എംടി അവസാനമായി കണ്ടത്. പ്രസംഗത്തിനിടെ ചാത്തുണ്ണി മാസ്റ്റര്‍ കരഞ്ഞു. പ്രസംഗം കഴിഞ്ഞ് ടൗണ്‍ ഹാളിന്റെ വരാന്തയില്‍ നിന്ന് ഖദര്‍ വേഷ്ടി കൊണ്ട് കണ്ണീരു തുടയ്ക്കുന്ന ചാത്തുണ്ണി മാസ്റ്ററുടെ അരികില്‍ എംടി ചെന്നു നിന്നു. എംടിയോട് ചാത്തുണ്ണി മാസ്റ്റര്‍ പറഞ്ഞു: ‘‘ഒരു ദിവസം ഞാന്‍ വരുന്നുണ്ട്. പലതും പറയാനുണ്ട്’’. പക്ഷേ, പിന്നീടൊരു കൂടിക്കാഴ്ചയുണ്ടായില്ല.
സിപിഎം സ്ഥാപക നേതാക്കളിലൊരാളും കോഴിക്കോട് ചേളന്നൂര്‍ സ്വദേശിയുമായ ചാത്തുണ്ണി മാസ്റ്റര്‍ എല്‍ഡിഎഫ് കണ്‍വീനര്‍, എംപി, എംഎല്‍എ, കേരള കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ കിസാന്‍ സഭ സെക്രട്ടറി, ദേശാഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ‘സാമ്പത്തിക ഇടപാടുകളില്‍ സത്യസന്ധത പാലിച്ചില്ല’ എന്ന ആരോപണമുന്നയിച്ച് 1985 ജൂണ്‍ 23ന് ചാത്തുണ്ണി മാസ്റ്ററെ സിപിഎം പുറത്താക്കി. അതേ സമയം, ചാത്തുണ്ണി മാസ്റ്റര്‍ ഒരു അഭിമുഖത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് അന്നത്തെ പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചതെന്നും ആരോപണമുണ്ടായിരുന്നു. കയ്യൂർ സമരത്തെക്കുറിച്ച് ‘ചിരസ്മരണ’ നോവൽ ആസ്പദമാക്കി മൃണാൾ സെന്നിന്റെ സംവിധാനത്തിൽ സിനിമ നിർമിക്കാൻ തിരുവനന്തപുരത്തെ സിപിഎം നേതാക്കൾക്കു ബന്ധമുള്ള കൈരളി ഫിലിം സൊസൈറ്റിയും താൽപര്യപ്പെട്ട സാഹചര്യത്തിലാണ് ജനശക്തിയെ പാർട്ടി കൈവിട്ടതെന്നും പറയപ്പെടുന്നു.
കാന്‍സര്‍ ബാധിതനായിരിക്കെ 1997ലായിരുന്നു ചാത്തുണ്ണി മാസ്റ്ററുടെ അന്ത്യം. പിന്നീട് പാര്‍ട്ടി അദ്ദേഹത്തെ അംഗീകരിച്ചു. 2022 ജൂണില്‍, ചാത്തുണ്ണി മാസ്റ്ററുടെ ഓര്‍മകളും ലേഖനങ്ങളും നിയമസഭാ പ്രസംഗങ്ങളും അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചതു മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. ചാത്തുണ്ണി മാസ്റ്റര്‍ ത്യാഗോജ്വല ജീവിതത്തിന്റെ ഉടമയാണെന്നും അദ്ദേഹത്തിന്റെ ജീവിതം കാലത്തിന്റെ കണ്ണാടിയാണെന്നും പ്രകാശനച്ചടങ്ങില്‍ മുഖ്യമന്ത്രി അനുസ്മരിക്കുകയുണ്ടായി. ‘ജനകീയമായി സിനിമ നിർമിക്കുന്നതിനായി ജനശക്തി ഫിലിംസ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ടു പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നത്’ എന്നും ആ ചടങ്ങില്‍ പിണറായി വിശദീകരിച്ചു.
∙ മമ്മൂട്ടി: എംടിയുടെ സൗഭാഗ്യം
ദേവലോകം മുടങ്ങിയതിനെക്കുറിച്ചൊന്നും പിന്നീട് മമ്മൂട്ടിയോട് സംസാരിച്ചിട്ടില്ലെന്ന് എംടി എഴുതിയിട്ടുണ്ട്. ‘ദേവലോകത്തിന്റെ കഥയൊന്നും ഞങ്ങള്‍ പറഞ്ഞില്ല. സ്വന്തം നിലയ്ക്ക് ഒരുപാട് കഷ്ടനഷ്ടങ്ങളുണ്ടായി. ചില സൗഭാഗ്യങ്ങളും ആ കണക്കില്‍ ഞാന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അഭിനയിക്കാന്‍ ഞാന്‍ ക്ഷണിച്ച ആ ജൂനിയര്‍ വക്കീലുമായി തുടങ്ങിവച്ച ഗാഢസൗഹൃദബന്ധം. കോട്ടമൈതാനത്തിലെ പൊരിവെയിലിന്റെ കാഠിന്യത്തെപ്പറ്റി ഒരിക്കലും മമ്മൂട്ടി എന്നോടു പറഞ്ഞില്ല. നവവധുവിനെക്കാണാന്‍ അവധി അനുവദിച്ച കാര്യം ഞാന്‍ അങ്ങോട്ടും പറഞ്ഞിട്ടില്ല.’
അതേ സമയം, ദേവലോകത്തില്‍ മമ്മൂട്ടിക്ക് അവസരം ലഭിച്ചതു താന്‍ മൂലമാണെന്നു ജനശക്തി ഫിലിംസിന്റെ അക്കാലത്തെ മാനേജരായിരുന്ന അജയകുമാര്‍ പിന്നീട് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എറണാകുളം ഫിലിം ഫെസ്റ്റിവല്‍ സമയത്ത് എംടിയെ പരിചയപ്പെടാന്‍ മമ്മൂട്ടിക്ക് അവസരമൊരുക്കിയതു താനാണെന്നും ദേവലോകത്തിലെ കഥാപാത്രം മമ്മൂട്ടിക്കു ലഭിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്നും ‘ജനശക്തി ഫിലിംസ് എവിടെ’ എന്ന പുസ്തകത്തില്‍ അജയകുമാര്‍ പറയുന്നു. അജയകുമാറിന്റെ വാക്കുകള്‍: ‘ഞാന്‍ എങ്ങനെയെങ്കിലും ദേവലോകത്തില്‍ മമ്മൂട്ടിക്ക് ഒരു റോള്‍ കൊടുക്കണമെന്നു തീരുമാനിച്ചു. എംടിയാണെങ്കില്‍ നാടകനടന്‍ ബാലചന്ദ്രനെയാണ് ഉദ്ദേശിച്ചിരുന്നത്. ഷൂട്ടിങ് നടക്കുന്നതിനു മുന്‍പ് ഒരു കാരക്ടര്‍ ചെയ്യുന്നതിന് രണ്ടോ മൂന്നോ ആളെ ചാന്‍സ് നല്‍കാമെന്നു പറഞ്ഞ് കണ്ടുവച്ചിരിക്കും. ഏതെങ്കിലും സാഹചര്യത്തില്‍ ഷൂട്ടിങ് സമയത്ത് ഒരാള്‍ക്ക് വരാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരാളെ വിളിക്കാമല്ലോ എന്നു കരുതി.
അങ്ങനെ തൊഴിലാളി നേതാവിന്റെ റോളില്‍ അഭിനയിപ്പിക്കുന്നതിന് ബാലചന്ദ്രനെയും മമ്മൂട്ടിയെയും മറ്റൊരാളെയും നോക്കി വച്ചിരുന്നു. അവരില്‍ മൂന്നാമത്തെ ആളായിരുന്നു മമ്മൂട്ടി. മമ്മൂട്ടിക്ക് ചാന്‍സ് തീരെയില്ല. എന്നാല്‍ ഷൂട്ടിങ് ഇന്ന ദിവസം തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ ബാലചന്ദ്രനെ വിവരമറിയിച്ചില്ല. എന്നിട്ട് എംടിയോട് ബാലചന്ദ്രന്‍ സ്ഥലത്തില്ലെന്നു കള്ളം പറഞ്ഞു. മമ്മൂട്ടി സ്ഥലത്തുണ്ടെന്നും ഞാന്‍ പറഞ്ഞു. അങ്ങനെയാണ് മമ്മൂട്ടി ആ സിനിമയില്‍ അഭിനയിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ബാലചന്ദ്രന്‍ അറിഞ്ഞ് ഷൂട്ടിങ് സ്ഥലത്ത് എത്തിപ്പെടുകയാണെങ്കില്‍ മമ്മൂട്ടി മാറാതിരിക്കാന്‍ വേണ്ടി ആദ്യഷോട്ട് തന്നെ മമ്മൂട്ടിയെ വച്ച് എടുപ്പിച്ചു.’
(വിവരങ്ങൾക്കു കടപ്പാട്: സിനിമാനുഭവങ്ങള്‍ ആസ്പദമാക്കി ഭാഷാപോഷിണിയില്‍ എംടി എഴുതിയ ഓര്‍മക്കുറിപ്പുകളും, ശിഖ മോഹന്‍ദാസ് എഴുതിയ ‘ജനശക്തി ഫിലിംസ് എവിടെ’ എന്ന പുസ്തകവും)