ഒറ്റപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചത്തിന്റെ ഒറ്റവിളക്ക് പ്രകാശിപ്പിച്ച ഏകാകി; മൗനവും മരണവും ഒളിച്ചിരുന്ന രചനകൾ; എംടി, ഡിസംബറിന്റെ നഷ്ടം
വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്‌വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്‌ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്‌ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്‌ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്. വീക്ക്‌ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.

വായനക്കാരുടെ ഹരമായി ‘ഇല്ലസ്ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ’ കത്തി നിൽക്കുന്ന കാലം. 1888ൽ തുടക്കമിട്ട വാരികയുടെ അന്നത്തെ എഡിറ്റർ ഖുശ്‌വന്ത് സിങ് ആകാനാണു സാധ്യത. കേരളത്തിലെ നായർ സമുദായത്തെപ്പറ്റിയാണ് 1970 ഡിസംബർ 20ന് പുറത്തിറങ്ങിയ വീക്ക്‌ലിയിലെ മുഖ്യ കവർ ഫീച്ചർ. എഴുത്തുകാരെയും കലാകാരന്മാരെയും മികച്ച ഭരണകർത്താക്കളെയും നയതന്ത്രജ്ഞരെയും എല്ലാം സമൂഹത്തിന് പ്രദാനം ചെയ്ത സമുദായത്തെപ്പറ്റി പറഞ്ഞു വരുന്ന താളുകളിൽ സുമുഖനായ ഒരു യുവാവിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അന്ന് 36 വയസ്സുള്ള എം.ടി വാസുദേവൻ നായരെപ്പറ്റി ലേഖനത്തിൽ എടുത്തു പറയുന്നു. പി. സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്, വെട്ടൂർ രാമൻ നായർ, സി. രാധാകൃഷ്ണൻ എന്നിവർക്ക് ഒപ്പമാണ് എം.ടി. വാസുദേവൻ നായരെ വീക്ക്‌ലിയിലെ അതിദീർഘ ലേഖനത്തിൽ അടയാളപ്പെടുത്തിരിക്കുന്നത്. തുമ്പമണ്ണിലെ സുരേഷ് കോശിയുടെ മാസികാ ശേഖരത്തിലാണ് വീക്ക്‌ലിയുടെ അപൂർവ ലക്കങ്ങൾ കാണാൻ ഇടയായത്.
വീക്ക്‌ലിയിൽ ഈ ഫീച്ചർ പ്രസിദ്ധീകരിക്കുമ്പോൾ എംടിയുടെ ‘നാലുകെട്ട്’ പുറത്തുവന്നിട്ട് 14 വർഷം. അസുരവിത്ത് പുറത്തു വന്നിട്ട് 8 വർഷം. തിരഞ്ഞെടുത്ത കഥകൾ പുറത്തിറങ്ങിയിട്ട് രണ്ടു വർഷം. പ്രതീക്ഷകൾ നിറഞ്ഞതും എന്നാൽ ആശങ്കകൾ നിഴൽപ്പരത്തുന്നതുമായ അൻപതുകളും അറുപതുകളുമാണ് എം.ടിയുടെ ആദ്യ കൃതികൾക്ക് വിളനിലം ഒരുക്കുന്നത്. മരുമക്കത്തായവും ജന്മിത്വ വ്യവസ്ഥിതികളും പിന്മാറാൻ മടിച്ച് നിൽക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രതീക്ഷയർപ്പിച്ച് എഴുത്ത് ആരംഭിച്ച തലമുറയുടെ കരുത്ത് അതിജീവനത്തിനായുള്ള പോരാട്ടമായിരുന്നു. ഇരുട്ടും വിഹ്വലതകളും ദുഃഖവും അതിൽ ഇഴചേർന്നത് സ്വാഭാവികം.
ജീവിതാനുഭവങ്ങളുടെ കിതപ്പും നെഞ്ചിടിപ്പും മാറാത്ത രചനകൾ അങ്ങനെ പിറന്നു വീണു. കാലഹരണപ്പെടുകയോ ഇടിഞ്ഞുവീഴുകയോ ചെയ്യാതെ, എംടി കെട്ടിപ്പൊക്കിയ നാലുകെട്ടും കാലവും രണ്ടാമൂഴവും അസുരവിത്തും മഞ്ഞും ഇപ്പോഴും വായനക്കാർ തേടിയെത്തുന്നതിന്റെ കാരണം അതിലെ കാലാതീതമായ ജീവിതസമസ്യകളാണ്. മിക്കതും ഇംഗ്ലിഷിലേക്കു മൊഴിമാറ്റി. മറ്റ് എഴുത്തുകാരെപ്പോലെ അനുഭവങ്ങൾ തേടി ഇന്ദ്രപ്രസ്ഥത്തിലേക്കോ മറ്റോ എംടി പോയില്ല. കൂടല്ലൂരും പൊന്നാനിയുമായിരുന്നു എംടിയുടെ മില്യൂ (കഥാദേശം).
∙ മഹാസമുദ്രങ്ങളേക്കാൾ നാട്ടിലെ നദിയെ സ്നേഹിച്ച എഴുത്തുകാരൻ
നീലഗിരിയെയും മൂകാംബികയെയും സർവോപരി സഹ്യസാനുവിനെയും നിളയെയും പശ്ചാത്തലമാക്കുന്ന എംടിയുടെ രചനകളിലെല്ലാം വള്ളുവനാടിന്റെ ഭാഷാത്തെളിമ നിർമാല്യം തൊഴുതു നിൽക്കുന്നതു കാണാം. ഓരോ മലയാളിയുടെയും മനസ്സിലെ ശൂന്യതയിലേക്ക് എംടിയുടെ വരികൾ നിറഞ്ഞുകയറി. എഴുത്തിലെ താരുണ്യമെന്ന് സാഹിത്യവിമർശകൻ ഡോ. കെ.എസ്. രവികുമാർ വിശേഷിപ്പിക്കുകയും പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്ത എംടി മലയാള സാഹിത്യത്തറവാട്ടിലെ നവതി പിന്നിട്ട വന്മരമായി. താന്നിക്കുന്നിൽനിന്ന് ഉറവപൊട്ടിയ എഴുത്തിന്റെ ആ കൈവഴി 2024ലെ ക്രിസ്മസ് ദിനത്തിൽ കാലത്തിലേക്ക് അന്തർധാനം ചെയ്തു. ഭാവനയുടെ ആ സരസ്വതി മറ്റുനദികൾക്ക് ഉറവയായി ആ അക്ഷരപ്പരപ്പിന് അടിയിൽത്തന്നെ എന്നും ഉണ്ടാകും.
തന്റേതായ ആനന്ദം കണ്ടെത്താനുള്ള ഉപാധിയെന്ന നിലയിൽ കൂടല്ലൂരിലെ തറവാട്ടു വീട്ടിൽനിന്നു തുടങ്ങിയ നോന്ന്യാക്ഷര രചനകൾ കുന്നുകളും താഴ്‌വരകളും മാമലകളും മാത്രമല്ല, തറവാടുകളും ഇടവഴികളും കടവുകളും പിന്നിട്ട് മലയാളത്തിന്റെ നിളാപ്രവാഹമായി. മനസ്സുകളെ തുളച്ചു കയറുന്ന എഴുത്തിന്റെ വജ്രവ്യവസായിയായി എംടി മാറി. നോവലും കഥയും തിരക്കഥകളുമെല്ലാം നിറഞ്ഞ ആ അക്ഷരയാനം സാഹിത്യപത്രപ്രവർത്തന സാഗരത്തിലെ വഴികാട്ടിയാം ഉദയനക്ഷത്രമായി. മലയാളത്തിലെ ഏറ്റവും ആദരിക്കപ്പെട്ട പുരസ്കാര ജേതാവായി. മൗനത്തിന്റെ ആ നിഘണ്ടു മറ്റുള്ളവരെ വാചാലരാക്കി. മലകളിലേക്കു പോകുന്നവർ സ്വന്തം മാതാവിലേക്കു പോകുന്നു എന്ന റുഡ്യാർഡ് കിപ്ലിങ്ങിന്റെ വരികൾ പോലെ എംടി മലകളിലേക്കു മാത്രമല്ല, പുഴകളിലേക്കും പുരാണങ്ങളിലേക്കും ഊളിയിട്ടു. രണ്ടാമൂഴം തേടി ഭീമസേനന്റെ മനസ്സിലേക്ക് മുങ്ങിയും പൊങ്ങിയും എഴുത്തിലെ മനക്കരുത്തും കൈക്കരുത്തും തെളിയിച്ചു.
വാനപ്രസ്ഥം തേടുന്നവർക്കൊപ്പം സഞ്ചരിച്ച് വൈകാരിക പ്രപഞ്ചംതന്നെ സൃഷ്ടിച്ചു. ഹൃദയം മാത്രം തേടി. മനുഷ്യന്റെ പൗരാസ്തിത്വം തന്നെ കേവല സംഖ്യകളിലേക്കു ചുരുങ്ങുന്ന നവജനാധിപത്യകാലത്ത് തന്റേതായ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഉപാധിയായി എഴുത്തിനെ കണ്ടു. മൗനവും മരണവും ഒളിഞ്ഞിരിക്കുന്ന ആ രചനകൾ ക്ലാസിക്കൽ പദവിയിലേക്കു നടന്നുകയറി. മലയാള സാഹിത്യമുറ്റത്ത് നവഭാവുകത്വത്തിന്റെ നിലവിളക്കും ആധുനികതയുടെ നിലാവും ഒരുപോലെ കത്തിനിന്നു. മാനവികതയുടെ ഗീതാലാപനമായി അവയിൽ പലതും മാറി.
∙ ഡിസംബറിന്റെ നഷ്ടം
ഒറ്റപ്പെട്ടവരുടെ ജീവിത സംഘർഷങ്ങളിലേക്കും ഇരുട്ടു നിറഞ്ഞ ആത്മാവിലേക്കും എഴുത്തിലെ ആ ഏകാകി വെളിച്ചത്തിന്റെ ഒറ്റവിളക്ക് പ്രകാശിപ്പിച്ചു. അറുപതുകളിലും എഴുപതുകളിലും അലയടിച്ചുയർന്ന ഉത്തരാധുനികതയ്ക്ക് പെൻസിൻ മുനകൊണ്ട് ആ പത്രാധിപർ സഞ്ചാരവഴി അടയാളമിട്ടുകൊടുത്തു. ആ നേർവരയിലൂടെ എഴുത്തുകാരെ പുതിയ കാലത്തിലേക്കു കൈപിടിച്ചു നടത്തി. ഡോ. എം. ലീലാവതിയെപ്പോലുള്ളവർ പാലക്കാട് വിക്ടോറിയ കോളജിലെ കെമിസ്ട്രി വിദ്യാർഥിയായ വാസുവിനു ഗുരുതുല്യരായി.
നിർമാല്യത്തിലെ പൊട്ടിത്തെറിക്കുന്ന വെളിച്ചപ്പാട് എംടിക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്ന ക്ഷോഭമാണ്. യുഎസ് സഞ്ചാരത്തിനിടെ രൂപപ്പെട്ട മാർജാര കഥയായ ‘ഷെർലക്ക്’ പതിവു ശൈലി വിട്ടുള്ള കഥാപാത്രസൃഷ്ടിയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്ന കാലത്തെ വർണിക്കുന്ന നാലുകെട്ടും ഭീമസേനന്റെ ആരുംകാണാത്ത മനസ്സിലേക്കു നെഞ്ചുപിളർന്നു കയറുന്ന രണ്ടാമൂഴവും മഞ്ഞിലെ വിമലയും എല്ലാം മലയാളിയെ നൊമ്പരപ്പെടുത്തി വിശുദ്ധീകരിക്കുന്ന കൃതികളായി മാറി. വാനപ്രസ്ഥം പോലെയുള്ള മികച്ച രചനകൾ തുറന്നിട്ട വൈകാരിക ജാലകം അടയ്ക്കാൻ ഒരു കാറ്റിനും കഴിയുമെന്നു തോന്നുന്നില്ല. ഒറ്റപ്പെടലിന്റെ വേദന പങ്കുവയ്ക്കുന്ന വാരാണസി ഓരോ മനുഷ്യന്റെയും ജീവിതയാത്രയുടെ അന്തിമലക്ഷ്യത്തോട് അടുക്കുമ്പോൾ തോന്നുന്ന അപാരമായ ഏകാന്തതയുടെ പെരുമ്പറ മുഴക്കമാണ്.
ഒരുകാലത്ത് കേരളത്തിന്റെ പേടിസ്വപ്നമായിരുന്ന വസൂരിയും മറ്റും അസുരവിത്തിൽ വ്യാപിച്ചിരിക്കുന്നതു കാണാം. എംടിയുടെ പല കൃതികളിലും മരണം ഒരു അദ്യശ്യകഥാപാത്രമായി കടന്നുവരുന്നു. കാലം എന്ന പേരിൽ തന്നെയുണ്ട് അതിന്റെ അർഥധ്വനികൾ. മഞ്ഞ് എന്ന നോവലിൽ മരണം മൂടുപടമിട്ടു നിൽക്കുന്നു. കാലം ചലനമില്ലാതെ വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ച മരണദർശനമല്ലാതെ മറ്റൊന്നുമല്ല. വാരാണസിയിലും മറ്റും അത് പ്രധാന പ്രമേയം തന്നെയാണ്. മരണത്തെപ്പറ്റി തന്റെ കൃതികളിലൂടെ മുൻപേ ചിന്തിച്ച എംടി കഥാവശേഷനാകുമ്പോൾ അനുവാചകരുടെ കൈകളിലേക്ക് ആ തണുപ്പ് മെല്ലെ ഇഴഞ്ഞുകയറുന്നു. മഞ്ഞ് മറനീക്കി എത്തുന്ന ഡിസംബറിന്റെ നഷ്ടമായിരിക്കുന്നു മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.