വിശന്നുവലഞ്ഞ കുട്ടിക്ക് പണവും ഭക്ഷണവും നൽകി ജാൻവി; വിഡിയോ

ബോളിവുഡിലെ യുവനടിമാരിൽ ഏറ്റവുമധികം ആരാധകരുളള താരമാണ് ജാൻവി കപൂർ. ആരാധകരോടുളള നടിയുടെ മനോഭാവം തന്നെയാണ് അവരുെട ഇഷ്ടനായികയായി ഇവർ മാറാനുള്ള കാരണവും. എത്ര തിരക്കുകൾക്കിടെയാണെങ്കിലും അവർക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ നടി സമയം കണ്ടെത്തും. ഇപ്പോഴിതാ നടിയുടെ സ്നേഹം വെളിവാക്കുന്ന മറ്റൊരു സംഭവം

ബോളിവുഡിലെ യുവനടിമാരിൽ ഏറ്റവുമധികം ആരാധകരുളള താരമാണ് ജാൻവി കപൂർ. ആരാധകരോടുളള നടിയുടെ മനോഭാവം തന്നെയാണ് അവരുെട ഇഷ്ടനായികയായി ഇവർ മാറാനുള്ള കാരണവും. എത്ര തിരക്കുകൾക്കിടെയാണെങ്കിലും അവർക്കൊപ്പം നിന്ന് സെൽഫി എടുക്കാൻ നടി സമയം കണ്ടെത്തും. ഇപ്പോഴിതാ നടിയുടെ സ്നേഹം വെളിവാക്കുന്ന മറ്റൊരു സംഭവം കൂടി.
ഭക്ഷണത്തിനായി ജാൻവിക്കു മുന്നിൽ കൈനീട്ടിയ തെരുവ് ബാലന് ബിസ്ക്കറ്റും പണവും നൽകുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ബ്യൂട്ടിപാർലറിൽ പോകുന്നതിനായി കാറിൽ നിന്നും ഇറങ്ങുമ്പോഴാണ് നടിയുടെ മുന്നിലേയ്ക്ക് കുട്ടി എത്തുന്നത്. കുട്ടിക്ക് വിശക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ നടി , പെട്ടന്നു തന്നെ തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് നൽകുകയായിരുന്നു.
ഇതുകൊടുത്ത ശേഷം മുന്നോട്ടുപോയ ജാൻവിയോട് കുട്ടിയുടെ അമ്മ പൈസ ചോദിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ കൈയ്യിൽ ഒന്നുമില്ലെന്നും സഹായിക്കണം എന്നുമായിരുന്നു അമ്മ പറഞ്ഞത്. ബ്യൂട്ടി സലൂണിലേയ്ക്ക് കയറിപ്പോയ ജാൻവി തിരികെയെത്തി കുട്ടിയുടെ ൈകയ്യിൽ പൈസ നൽകുകയായിരുന്നു.
നിരവധി ആളുകളാണ് ജാൻവിയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചത്. ഇങ്ങനെയുള്ളവരെ കണ്ടില്ലെന്നു നടിച്ച് പോകുന്ന താരങ്ങൾക്കിടയിൽ ജാൻവിയെ വ്യത്യസ്തമാക്കുന്നത് ഈ സ്നേഹം തന്നെയാണെന്ന് ആരാധകർ പറയുന്നു.