മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ രൂപീകരണം ഇൗ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായാണ് ആദ്യ കാലങ്ങളിൽ വിലയിരുത്തപ്പെട്ടത്. സിനിമയിൽ സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച സംഘടനയ്ക്ക് വലിയ പിന്തുണയാണ് അന്നു ലഭിച്ചത്. എന്നാൽ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളിൽ ഡബ്ല്യുസിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ രൂപീകരണം ഇൗ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായാണ് ആദ്യ കാലങ്ങളിൽ വിലയിരുത്തപ്പെട്ടത്. സിനിമയിൽ സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച സംഘടനയ്ക്ക് വലിയ പിന്തുണയാണ് അന്നു ലഭിച്ചത്. എന്നാൽ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളിൽ ഡബ്ല്യുസിസി പാലിക്കുന്ന നിശബ്ദത സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണുയർത്തുന്നത്. സംഘടനയിലെ സജീവാംഗമായ മഞ്ജു വാര്യർ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ ഡിജിപിക്കു കൊടുത്ത പരാതിയിന്മേൽ സംഘടന ഒന്നും മിണ്ടാത്തതാണ് താരത്തിന്റെ ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചിരിക്കുന്നത്. 

ADVERTISEMENT

ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിജിപിക്ക് കൊടുത്ത പരാതിയിൽ മഞ്ജു ഉന്നയിച്ചിരിക്കുന്നത്. ഇൗ പരാതിയിന്മേൽ അന്വേഷണവും നടക്കുകയാണ്. ഇത്രയധികം സംഭവവികാസങ്ങൾ ഇതു സംബന്ധിച്ച് ഉണ്ടായിട്ടും ഡബ്ല്യുസിസിയോ അതുമായി ബന്ധപ്പെട്ടവരോ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. സാധാരണ ഇത്തരം വിഷയങ്ങളിലെ പ്രതികരണം ഫെയ്സ്ബുക്ക് പേജിൽ ഇടാറുള്ള സംഘടന മഞ്ജുവിന്റെ കാര്യത്തിൽ അതും ചെയ്തില്ല. ഡബ്ല്യുസിസിയുടെ ആരംഭകാലം മുതൽ സജീവാംഗമായ മഞ്ജുവിന് ഇത്തരത്തിൽ ഒരു ദുരവസ്ഥ ഉണ്ടായിട്ടും സംഘടന ഒന്നും മിണ്ടാത്തതെന്താണെന്ന് എല്ലാവരും ഒന്നടങ്കം ചോദിക്കുന്നു. 

ADVERTISEMENT

ഡബ്ല്യുസിസിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ആരാധകർ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നത്. ആരംഭകാലത്ത് സജീവമായി പ്രവർത്തിക്കുകയും ഇടക്കാലത്ത് സംഘടനയുമായി അകലം പാലിക്കുകയും ചെയ്തതിനാലാവാം ഡബ്ല്യുസിസി മഞ്ജുവിനെ പിന്തുണയ്ക്കാത്തതെന്നാണ് ചിലരുടെ കണ്ടെത്തൽ. എന്നാൽ ഡബ്ല്യുസിസിയിലെ സജീവാംഗങ്ങളായ രണ്ടു സംവിധായികമാരുടെ സിനിമകൾ റിലീസിനെത്തുന്നതിനാൽ കൂടുതൽ വിവാദങ്ങളുണ്ടാക്കി ആ ചിത്രങ്ങളെ മോശമായി ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോകേണ്ട എന്ന തീരുമാനവും ഇൗ നിശബ്ദതയ്ക്ക് പിന്നിലുണ്ടെന്ന് ചിലർ ആരോപിക്കുന്നു. 

ADVERTISEMENT

ഡബ്ല്യുസിസിയുടെ പേജിൽ കണ്ട ഒരു കമന്റ് ഇപ്രകാരമാണ്. ‘ശരിക്കും ഇൗ സംഘടന എന്തിനു വേണ്ടിയുള്ള സംഘടനയാണ് ,നിങ്ങൾ എന്ത് സേവനമാണ് സമൂഹത്തിനു വേണ്ടി ചെയുന്നത്, എന്താണ് ഇ wccയ്ക്ക് ജനങ്ങൾക്കോ അല്ലെങ്കിൽ നിങ്ങളുടെ ഗ്രൂപ്പിൽ പെട്ടവർക്കോ എന്തു സന്ദേശമാണ് നിങ്ങൾക്ക് നല്കാൻ കഴിയുക, മഞ്ജു വാരിയർ എന്തുകൊണ്ട് നിങ്ങളുടെ സംഘടനയിൽ നിന്ന് പിൻമാറി? നിങ്ങൾ ആർക്കെങ്കിലും വീട് വച്ചു കൊടുക്കുകയോ ധന സഹായം ചെയ്യുന്നതോ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. മാസം മാസം വന്ന് എഫ്‌ ബിയിൽ  മുടങ്ങാതെ പോസ്റ്റ് ഇടുന്നു എന്നല്ലാതെ എന്ത് നന്മയാണ് ചെയുന്നത് ?’ ഇത്തരത്തിൽ നിരവധി വിമർശനങ്ങളും രോഷപ്രകടനങ്ങളും ഡബ്ല്യുസിസിയുടെ പേജിലുണ്ട്. 

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വലിയ ചർച്ചയായ വാളയാർ സംഭവത്തെക്കുറിച്ച് പൃഥ്വിരാജ് ഉൾപ്പടെയുള്ള വലിയ താരങ്ങൾ വിമർശനമുന്നയിച്ചിട്ടും ഡബ്ല്യുസിസി പ്രതികരിക്കാത്തതും ആളുകൾ വിമർശനവിധേയമാക്കുന്നുണ്ട്. നേരത്തെ റോഷ്നി ദിനകർ എന്ന സംവിധായികയ്ക്ക് സിനിമയിൽ നിന്നു തന്നെ പല പ്രശ്നങ്ങളും വെല്ലുവിളികളും നേരിടേണ്ടി വന്നപ്പോഴും ഡബ്ല്യുസിസി മൗനം പാലിക്കുകയാണ് ചെയ്തത്. പുതിയ സംഭവവികാസങ്ങളെക്കുറിച്ചുള്ള സംഘടനയുടെ പ്രതികരണം ഉടനുണ്ടാവുമെന്നും അതോടെ വിമർശകരുടെ വായടയുമെന്നുമാണ് സംഘനയെ പിന്തുണയ്ക്കുന്നവരുടെ പ്രത്യാശ. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT