സ്വപ്രയത്നം കൊണ്ട് മലയാളസിനിമയുടെ ചവിട്ടുപടികള്‍ കീഴടക്കിയ മഹാനടനാണ് മമ്മൂട്ടി. മലയാളികളുടെ സ്വകാര്യ അഹങ്കാരം. ആ മഹാനടന്റെ തുടക്ക കാലത്ത് അദ്ദേഹം ചാൻസ് ചോദിക്കാനായി ഐ.വി. ശശിയുടെ സഹായിയായി പ്രവർത്തിച്ച തന്റെ സുഹൃത്തിന്റെ അച്ഛനെ കാണാനെത്തിയ കാര്യം വിവരിക്കുകയാണ് ശ്രീനിവാസൻ രാമചന്ദ്രൻ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വപ്രയത്നം കൊണ്ട് മലയാളസിനിമയുടെ ചവിട്ടുപടികള്‍ കീഴടക്കിയ മഹാനടനാണ് മമ്മൂട്ടി. മലയാളികളുടെ സ്വകാര്യ അഹങ്കാരം. ആ മഹാനടന്റെ തുടക്ക കാലത്ത് അദ്ദേഹം ചാൻസ് ചോദിക്കാനായി ഐ.വി. ശശിയുടെ സഹായിയായി പ്രവർത്തിച്ച തന്റെ സുഹൃത്തിന്റെ അച്ഛനെ കാണാനെത്തിയ കാര്യം വിവരിക്കുകയാണ് ശ്രീനിവാസൻ രാമചന്ദ്രൻ എന്ന യുവാവ്. 

ADVERTISEMENT

തന്റെ സുഹൃത്തിന്റെ അമ്മയാണ് അന്ന് മമ്മൂട്ടി വന്നപ്പോൾ വാതിൽ തുറന്നതെന്നും ശ്രീനിവാസൻ പറയുന്നു. മമ്മൂട്ടിയുടെ ചെറുപ്പകാലത്തുള്ള അപൂർവ ചിത്രവും ശ്രീനിവാസൻ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ...എന്നു പറഞ്ഞുകൊണ്ടാണ് ശ്രീനിവാസന്റെ കുറിപ്പ് ആരംഭിക്കുന്നത്.. മഹാരാജാസ് കോളേജിൽ തന്‍റെ കൂട്ടുകാരനായിരുന്ന അഖിലേഷിന്‍റെ അമ്മ മമ്മൂട്ടിയെകുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇദ്ദേഹം കുറിച്ചിരിക്കുന്നത്. 

ADVERTISEMENT

ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം–

ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ...

ADVERTISEMENT

കൂട്ടുകാരൻ അഖിലേഷിന്റെ (മഹാരാജാസ്, ഇസ്‌ലാമിക്ക് ഹിസ്റ്ററി, എന്റെ ജൂനിയർ) അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ ഐ.വി ശശിയുടെ അസോസിയേറ്റ് ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ അമ്മ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..

വാശിയല്ല, പിടിവാശി...

ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും, ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്.എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..

മഹാരാജാസ് കോളജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കലക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വച്ചു നിൽക്കുന്നത്.