3 ലക്ഷം ബജറ്റിൽ മലയാളസിനിമ; 28 ട്രെയിലർ
നവാഗതനായ ജയൻ നടുവത്താഴത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 28(ഇരുപത്തിയെട്ട്). പ്രവീൺ, എം.എം.എൻ. എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത് വിന്റർ സൺ ടിവി എന്ന യുടിടി പ്ലാറ്റ്ഫോമിൽ ആണ്. വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന അല്ലെങ്കിൽ കണ്ടുമുട്ടേണ്ടിവരുന്ന അഞ്ചു

നവാഗതനായ ജയൻ നടുവത്താഴത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 28(ഇരുപത്തിയെട്ട്). പ്രവീൺ, എം.എം.എൻ. എന്നിവർ ചേർന്നു നിർമിച്ച ഈ ചിത്രം പ്രദർശനത്തിനെത്തിയിരിക്കുന്നത് വിന്റർ സൺ ടിവി എന്ന യുടിടി പ്ലാറ്റ്ഫോമിൽ ആണ്.
വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന അല്ലെങ്കിൽ കണ്ടുമുട്ടേണ്ടിവരുന്ന അഞ്ചു സുഹൃത്തുക്കളുടെയും അവർക്കിടയിൽ അപ്പോൾ ഉരുത്തിരിയുന്ന അവിചാരിത സാഹചര്യത്തിന്റെയും, അതിജീവനത്തിന്റെയും ത്രസിപ്പിക്കുന്ന കഥയാണ് 28.
കേവലം വിനോദത്തിനായി തുടങ്ങുന്ന ചീട്ടുകളി യിലൂടെ സമാരംഭിക്കുന്ന സിനിമ അപ്രതീക്ഷിതമായ ഒരു സഞ്ചാരപാത സ്വീകരിച്ചിരിക്കുന്നു. കാണികളുടെ മനസ്സും ചിന്തകളും കഥാത്രങ്ങൾക്കൊപ്പം കൂട്ടിക്കൊണ്ടുപോകുന്ന തരത്തിൽ പ്രതിഭയുടെ കയ്യൊപ്പു പതിപ്പിക്കുന്ന വഴക്കത്തോടെ സംവിധായകൻ ചിത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നു.ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നത് സംവിധായകനും ഡോ.രജത്തും ചേർന്നാണ്.
കേവലം മൂന്നുലക്ഷം രൂപ ബജറ്റിൽ പൂർത്തിയാക്കിയ ഈ മനോഹര ചിത്രം സാങ്കേതികമായി വളരെ ഉന്നത നിലവാരം പുലർത്തുന്നു . ചിത്രത്തിലെ അഭിനേതാക്കളുടെ മികവും എടുത്തു പറയേണ്ടതാണ്. വിനോദ് മോഹനൻ , അൻജിത്ത് മെറി ജാൻ , ജാക്സൺ ജോസഫ്, ശരത് പ്രകാശ്, പ്രവീൺ സുകുമാരൻ, അമിത അനിൽ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ മികവ് വർദ്ധിപ്പിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത് ക്യാമറാമാൻ സംഗീത് മാത്യുസ് ആണ്. ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ 'രാവൺ' എന്ന ഹ്രസ്വചിത്രത്തിന്റെയും , ധാരാളം തമിഴ് മലയാളം ചലച്ചിത്രങ്ങളുടെയും എഡിറ്റർ റിസാൽ ജൈനിയാണ് ഈ ചിത്രത്തിലും ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.
ശബരീഷ് ഒരുക്കിയിരിക്കുന്ന സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് വിന്യസിച്ചിരിക്കുന്നത്. ഒരു കഴിവുറ്റ സംവിധായകന്റെ വരവറിയിക്കലായി ഈ ചിത്രത്തെ നമുക്ക് വിലയിരുത്താം.
മഴവിൽ മനോരമയുടെ വൈറലായ "ലൈഫ് ജോർ " എന്ന വെബ് സീരിസിന്റെ "സദാചാരം", "ലൈഫ് ഓഫ് എ ബംഗാളി" എന്നീ എപ്പിസോഡുകളുടെ തിരക്കഥാകൃത്ത് കൂടിയാണ് ജയൻ.