ഷെയ്ന്‍ നിഗം അജ്മീറിൽ; കാത്തിരിപ്പോടെ ‘അമ്മ’
ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നീളുമെന്ന് സൂചന. താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് 'അമ്മ' ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. ഡൽഹിയിൽ ഉള്ള ഷെയ്ൻ തിരിച്ചെത്തിയ ശേഷം മാത്രമാകും ഇനി ചർച്ച തുടങ്ങാനാകുക. ആദ്യം ഷെയ്ന്‍ നിഗവുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു

ഷെയ്ന്‍ നിഗത്തിന്‍റെ വിലക്ക് നീക്കാനുള്ള ചര്‍ച്ചകള്‍ ഇനിയും നീളുമെന്ന് സൂചന. താരവുമായുള്ള സമവായ ചര്‍ച്ചകള്‍ക്ക് 'അമ്മ' ഭാരവാഹികള്‍ ശ്രമം തുടങ്ങിയിരുന്നു. ഡൽഹിയിൽ ഉള്ള ഷെയ്ൻ തിരിച്ചെത്തിയ ശേഷം മാത്രമാകും ഇനി ചർച്ച തുടങ്ങാനാകുക. ആദ്യം ഷെയ്ന്‍ നിഗവുമായും പിന്നീട് സംഘടനകളുമായും ചര്‍ച്ച നടത്താനായിരുന്നു ‘അമ്മ’ ഭാരവാഹികളുടെ തീരുമാനം.
ഒത്തുതീർപ്പിന് ഷെയിന്‍ സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ സാമൂഹ്യ വേദികളിൽ നിന്ന് പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ചര്‍ച്ച ചെയ്യാമെന്ന തീരുമാനത്തില്‍ അമ്മ മുന്നോട്ടു വരുന്നത്‍. എന്നാല്‍ നേരത്തെ നിശ്ചയിച്ചിരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഷെയ്ന്‍ നിഗം സ്ഥലത്തില്ലാത്തതിനാല്‍ ചര്‍ച്ച നടക്കില്ല. താരം അജ്മീറിലായതിനാലാണ് ചര്‍ച്ച നടക്കാത്തതെന്നാണ് കിട്ടുന്ന വിവരം.
വിവാദം സങ്കീർണമായതോടെ ഷെയ്ൻ ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. അവിടെ എത്തി ചില തീർത്ഥാടന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി നാട്ടിലേയ്ക്ക് തിരിക്കാനായിരുന്നു പദ്ധതി ഇട്ടിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ നാട്ടിലേയ്ക്ക് തിരിച്ചുള്ള യാത്ര വൈകുകയായിരുന്നു. ഹിമാചൽ പോലുളള പ്രദേശങ്ങളിലും താരം സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
സഹകരിക്കാൻ തയാറായാൽ വിലക്ക് പുനഃപരിശോധിക്കാൻ നിർമാതാക്കളോടും അഭ്യർഥിക്കും. പ്രശ്നത്തിന് ഉടൻ പരിഹാരം ആവശ്യപ്പെട്ട് ഫെഫ്ക ‘അമ്മ’ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും കത്ത് നൽകിയിട്ടുണ്ട്.