ദുൽഖര്‍ സൽമാനെയും കല്യാണി പ്രിയദര്‍ശനെയും മുഖ്യ കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അന്തിക്കാടൊരുക്കുന്ന ചിത്രത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ശോഭനയും സുരേഷ് ഗോപിയുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭന അവതരിപ്പിച്ചിരിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുൽഖര്‍ സൽമാനെയും കല്യാണി പ്രിയദര്‍ശനെയും മുഖ്യ കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ അന്തിക്കാടൊരുക്കുന്ന ചിത്രത്തിന്റെ അവസാനവട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ശോഭനയും സുരേഷ് ഗോപിയുമാണ് മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭന അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രത്തിനായി ശബ്ദം നൽകുവന്നത് പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയാണ്. ഡബ്ബിങ്ങിനെത്തിയപ്പോഴുണ്ടായ അനുഭവം വിവരിക്കുകയാണ് ഭാഗ്യലക്ഷ്മി. 

ADVERTISEMENT

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം:

ADVERTISEMENT

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് "വരനെ ആവശ്യമുണ്ട്". സംവിധായകൻ അനൂപ് സത്യൻ...(സത്യൻ അന്തിക്കാടിന്റെ മകൻ) നാല്പതു വർഷത്തെ ഡബ്ബിങ് ജീവിതത്തിൽ ഒരു സിനിമയ്ക്ക് ഡബ്ബിങ് ചെയ്യാൻ പോകുമ്പോൾ സംവിധായകർ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂർവമാണ്..മൈക്കിന് മുമ്പിൽ നിൽക്കുമ്പോൾ ചെറുതായി ഒന്ന് സന്ദർഭം പറഞ്ഞു തരും അത്ര തന്നെ..

ADVERTISEMENT

പക്ഷേ ഈ സിനിമയ്ക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാൻ ഞാൻ കൊച്ചിയിൽ പോയപ്പോൾ കഥ കേൾക്കാൻ ഞാൻ സ്റ്റുഡിയോയിൽ ചെല്ലാം എന്ന് പറഞ്ഞു. പക്ഷേ സംവിധായകൻ അനൂപ് ഹോട്ടലിൽ വന്നാണ് കഥ പറഞ്ഞു തന്നത്... അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീൻ ബൈ സീൻ ആയി വളരെ വിശദമായിട്ട്..ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി..

കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു.. സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താൽ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു..

ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും..സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ...നമ്മൾ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും..

നല്ലൊരു സിനിമ..