‘ആ സമയത്ത് എന്റെ ഭാരം 25 കിലോ, റോബോട്ട് ഡ്രസിന് 5 കിലോയും’
ആൻഡ്രോയിഡ് കുഞ്ഞപ്പൻ ആരാണെന്ന് വെളിപ്പെടുത്തിയ ശേഷം സൂരജ് തേലക്കാടിന്റെ ഫോണിന് വിശ്രമമില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിൽ റോബോട്ട് വേഷത്തിനുള്ളിൽ ജീവിച്ചത് സൂരജാണെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. വിളിക്കുന്നവരോടെല്ലാം സൂരജിന് ഒന്നേ പറയാനുള്ളു. ‘ഒരുപാട് വേദന സഹിച്ചു, അതിന്റെ പ്രതിഫലമാണ്

ആൻഡ്രോയിഡ് കുഞ്ഞപ്പൻ ആരാണെന്ന് വെളിപ്പെടുത്തിയ ശേഷം സൂരജ് തേലക്കാടിന്റെ ഫോണിന് വിശ്രമമില്ല. ആൻഡ്രോയിഡ് കുഞ്ഞപ്പൻ സിനിമയിൽ റോബോട്ട് വേഷത്തിനുള്ളിൽ ജീവിച്ചത് സൂരജാണെന്ന് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. വിളിക്കുന്നവരോടെല്ലാം സൂരജിന് ഒന്നേ പറയാനുള്ളു. ‘ഒരുപാട് വേദന സഹിച്ചു, അതിന്റെ പ്രതിഫലമാണ് ഇപ്പോഴുള്ള സന്തോഷം.’ സിനിമ തന്ന സന്തോഷത്തെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും മനോരമന്യൂസ് ഡോട്ട്കോമിനോട് സൂരജ് സംസാരിക്കുന്നു...
‘സംവിധായകൻ രതീഷ് ബാലകൃഷ്ണനാണ് എന്നെ ആദ്യം വിളിക്കുന്നത്. അദ്ദേഹം ആദ്യം എന്റെ പൊക്കവും തൂക്കവുമൊക്കെ ചോദിച്ചു. മൂന്നാമത്തെ വിളിയിലാണ് ഒരു സിനിമയുണ്ട്. അതിൽ റോബോട്ടിന്റെ റോളാണെന്ന് പറയുന്നത്. ഏതൊരു അഭിനേതാവിന്റെയും ആഗ്രഹമാണല്ലോ സിനിമയിൽ മുഖം കാണിക്കാൻ സാധിക്കുകയെന്നുള്ളത്. അതുകൊണ്ട് ഞാനാദ്യം അദ്ദേഹത്തോട് മുഖം കാണിക്കുമോയെന്നാണ് ചോദിച്ചത്. ഇല്ലെന്ന് പറഞ്ഞപ്പോൾ കുറച്ച് വിഷമം തോന്നി. എന്നാലും നല്ല സിനിമയുടെ ഭാഗമാകാൻ സാധിക്കുമല്ലോയെന്ന് കരുതി സമ്മതിച്ചു. അണിയറപ്രവർത്തകർ ആദ്യം തന്നെ ഉറപ്പ് തന്നിരുന്നു, സിനിമ പുറത്തിറങ്ങി കഴിഞ്ഞ ശേഷം റോബോട്ടായത് ഞാനാണെന്ന് അറിയിക്കാമെന്ന്. അവർ വാക്ക് പാലിച്ചു.’
‘പക്ഷേ ഞാൻ വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നു റോബോട്ടിന്റെ വേഷത്തിനുള്ളിൽ ജീവിക്കുന്നത്. ആ ഡ്രസിന് ഏകദേശം അഞ്ചര കിലോയോളം ഭാരമുണ്ടായിരുന്നു. എനിക്ക് ആ സമയത്ത് ഭാരം 25 കിലോ മാത്രമായിരുന്നു. അഞ്ച് കിലോ ഭാരമുള്ള വേഷമിട്ടാണ് അഭിനയിച്ചത്. ഇത് ഊരാനും അണിയാനും കുറച്ച് സയമം എടുക്കും. ചില സമയം ബ്രേക്കില്ലാതെ ഷൂട്ട് ചെയ്യുമ്പോൾ ഊരിയിട്ട് പിന്നെയും അണിയുന്നത് ബുദ്ധിമുട്ടായിരുന്നു. അതുകാരണം ഷൂട്ടിങ് തീരുവോളം ഇത് ഇട്ടിട്ട് നിൽക്കും. ഇരിക്കാനോ ബാത്ത്റൂമിൽ പോകാനോ ഒന്നും സാധിക്കില്ലായിരുന്നു. വേഷം ഊരിക്കഴിയുമ്പോഴേക്കും വിയർത്ത് കുളിച്ച് ഒരു പരുവമാകും. മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്ക് പനി പിടിച്ചു. ഇതുകണ്ടിട്ട് സുരാജേട്ടന് കാരവനിൽ വിളിച്ചിട്ട് പറഞ്ഞു, നീ തലമുടി വെട്ടണം. ഇല്ലെങ്കിൽ സിനിമ കഴിയുമ്പോഴേക്കും നീരിറങ്ങി വയ്യാതെയാകുമെന്ന്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്റെ തലമുടിയാണ്. അത് വെട്ടണമെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി. എന്നാൽ ചേട്ടൻ എന്റെ നല്ലതിന് വേണ്ടിയാണ് പറഞ്ഞതെന്ന് അറിയാവുന്നത് കൊണ്ട് അന്ന് തന്നെ പോയി മൊട്ടയടിച്ചു.’
‘ഈ വേഷമിട്ട് റോബോട്ടിന്റെ രീതിയിൽ നടക്കാനൊക്കെ തുടക്കത്തിൽ പ്രയാസമായിരുന്നു. എനിക്ക് പണ്ടുതൊട്ടേ കാണാപാഠം പഠിക്കാൻ പ്രയാസമുള്ള കൂട്ടത്തിലാണ്. പത്തിൽ പഠിക്കുമ്പോൾ പോലും എടുക്കാത്ത പരിശ്രമമമാണ് കുഞ്ഞപ്പന്റെ ഡയലോഗ് പഠിക്കാൻ എടുത്തത്. റോബോട്ട് സംസാരിക്കുന്നത് പോലെ തന്നെ പറയണം. തെറ്റിയാൽ നാട്ടുഭാഷ പറഞ്ഞ് രക്ഷപെടാനൊന്നും സാധിക്കില്ല. ഞാൻ ഡയലോഗ് തെറ്റിച്ചാൽ ഒപ്പമുള്ളവർക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി കുത്തിയിരുന്ന് കാണാപ്പാഠം പഠിച്ചാണ് പറഞ്ഞത്.’
‘സിനിമയിലെ ഏറ്റവും റിസ്കായിട്ട് തോന്നിയത് അവസാനരംഗമാണ്. തലയ്ക്കടിക്കുന്ന രംഗമൊന്നും വിഎഫ്എക്സ് അല്ല, ഞാൻ ആ വേഷത്തിന്റെ ഉള്ളിലുണ്ടായിരുന്നു. ഈ ഭാരമുള്ള വേഷമിട്ടുകൊണ്ടാണ് താഴെ വീഴുന്ന രംഗമൊക്കെ അഭിനയിച്ചത്. അത് ചെയ്യുമ്പോൾ കുറച്ച് പേടിയുണ്ടായിരുന്നു. സംവിധായകന്റെയും മറ്റുള്ളവരുടെയും പിന്തുണയുള്ളതുകൊണ്ടാണ് നന്നായി ചെയ്യാൻ സാധിച്ചത്. റോബോട്ട് ഞാനാണെന്ന് വെളിപ്പെടുത്തുന്ന വിഡിയോ കണ്ടിട്ട് ഒരുപാട് പേർ വിളിച്ചു. ഒത്തിരി സന്തോഷം തോന്നി– സൂരജ് പറഞ്ഞു.’