ലിസിയും ആനിയും മഞ്ജുവും; മലയാളതാരങ്ങൾ ഒന്നിച്ച താരവിവാഹം; വിഡിയോ
നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹചിത്രങ്ങളും വിവാഹസത്കാര ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍

നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹചിത്രങ്ങളും വിവാഹസത്കാര ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി. നായരും തമ്മിലുള്ള വിവാഹം.
അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെങ്കിലും ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒന്നടങ്കം എത്തിയിരുന്നു.
തുടർന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ച് നടന്ന വിവാഹസത്കാരത്തിൽ സിനിമാപ്രവർത്തകരായ മഞ്ജു വാര്യർ, ഇന്ദ്രൻസ്, എംജി ശ്രീകുമാർ, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാർ, ബിന്ദുപണിക്കർ, മിയ, ജയസൂര്യ, കുഞ്ചൻ, മല്ലിക സുകുമാരൻ, ശങ്കർ രാമകൃഷ്ണൻ, മണിക്കുട്ടൻ, ജനാർദ്ദനൻ, ജയഭാരതി, കാർത്തിക, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.
സച്ചിന്‍ സിനിമയില്‍ വന്നില്ലെങ്കിലും സഹോദരന്‍ നിരഞ്ജ് സിനിമയില്‍ സജീവമാണ്. ബ്ലാക്ക് ബട്ടര്‍ഫ്‌ളെെസ് എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് മണിയന്‍പിളള രാജു മലയാളത്തില്‍ അരങ്ങേറിയത്. തുടര്‍ന്ന് ബോബി, ഡ്രാമ, ഫൈനല്‍സ് തുടങ്ങിയ സിനിമകളിലൂടെയും നടന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. മണിയന്‍ പിളള രാജുവിന്റെ മൂത്ത മകനാണ് സച്ചിന്‍. ഇളയവന്‍ നിരഞ്ജും.
അഭിനേതാവ് എന്നതിലുപരി നിര്‍മാതാവായും മണിയന്‍ പിളള രാജു മലയാളത്തില്‍ തിളങ്ങിയിരുന്നു. പത്തിലധികം മലയാള ചിത്രങ്ങളാണ് അദ്ദേഹം നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം രജിഷ വിജയനും സൂരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഫൈനല്‍സ് എന്ന ചിത്രമാണ് മണിയന്‍ പിളള രാജു ഒടുവില്‍ നിർമിച്ചത്.