ഉറൂബിന്റെ പ്രശസ്ത നോവൽ രാച്ചിയമ്മ സിനിമയാകാൻ ഒരുങ്ങുകയാണ്. ഛായാഗ്രാഹകൻ വേണുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ പാർവതിയെ രാച്ചിയമ്മയാക്കിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കറുത്തവളാണ് രാച്ചിയമ്മ, ആ കഥാപാത്രം ചെയ്യാൻ വെളുത്ത നിറമുള്ള പാർവതിയെ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് പൊതു

ഉറൂബിന്റെ പ്രശസ്ത നോവൽ രാച്ചിയമ്മ സിനിമയാകാൻ ഒരുങ്ങുകയാണ്. ഛായാഗ്രാഹകൻ വേണുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ പാർവതിയെ രാച്ചിയമ്മയാക്കിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കറുത്തവളാണ് രാച്ചിയമ്മ, ആ കഥാപാത്രം ചെയ്യാൻ വെളുത്ത നിറമുള്ള പാർവതിയെ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് പൊതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉറൂബിന്റെ പ്രശസ്ത നോവൽ രാച്ചിയമ്മ സിനിമയാകാൻ ഒരുങ്ങുകയാണ്. ഛായാഗ്രാഹകൻ വേണുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ പാർവതിയെ രാച്ചിയമ്മയാക്കിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കറുത്തവളാണ് രാച്ചിയമ്മ, ആ കഥാപാത്രം ചെയ്യാൻ വെളുത്ത നിറമുള്ള പാർവതിയെ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് പൊതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘മമ്മൂട്ടിക്കു മാടയും മഞ്ജുവിനു ഭാനുവുമാകാമെങ്കിൽ പാർവതിക്ക് രാച്ചിയമ്മയായിക്കൂടെ?’... ഒരുകൂട്ടം പ്രേക്ഷകരുടെ ഈ ചോദ്യം സംവിധായകൻ ഡോ. ബിജുവിനോടാണ്. പാർവതിയെ നായികയാക്കി വേണു ഒരുക്കുന്ന പുതിയ ചിത്രം രാച്ചിയമ്മയുമായി ബന്ധപ്പെട്ട ഡോ. ബിജുവിന്റെ വിമർശനത്തിനു മറുപടി പറയുകയായിരുന്നു പാർവതിയുടെ ആരാധകർ.

 

ADVERTISEMENT

ഉറൂബിന്റെ പ്രശസ്ത കഥ രാച്ചിയമ്മ സിനിമയാകാൻ ഒരുങ്ങുകയാണ്. ഛായാഗ്രാഹകൻ വേണുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയിൽ പാർവതിയെ രാച്ചിയമ്മയാക്കിയതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. കറുത്തവളാണ് രാച്ചിയമ്മ, ആ കഥാപാത്രം ചെയ്യാൻ വെളുത്ത നിറമുള്ള പാർവതിയെ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് പൊതു അഭിപ്രായം. കറുത്ത നായികയെ അവതരിപ്പിക്കാന്‍ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാന്‍സി ഡ്രസ്സ് നടത്തുന്ന കാലത്തില്‍ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ലെന്ന് ‍ഡോ. ബിജു പറയുന്നു.

 

‘മലയാള സിനിമയുടെ ജാതി വര്‍ണ്ണ വ്യവസ്ഥകള്‍ പി.കെ.റോസി മുതല്‍ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയില്‍ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ ഉണ്ട്..എന്നിട്ടും.’–ഇങ്ങനെ നീളുന്നു ബിജുവിന്റെ വിമർശനം.

 

ADVERTISEMENT

എന്നാല്‍ സംവിധായകന്റെ പോസ്റ്റിനെ വിമര്‍ശിച്ച് നിരവധിപേർ രംഗത്തുവന്നു.. ''മമ്മൂട്ടിക്ക് മേക്കപ്പ് ചെയ്ത് പൊന്തന്‍മാട ആവാം.. പാവം നടിക്ക് പറ്റില്ല… എന്താല്ലേ..” എന്നായിരുന്നു ഒരാളുടെ കമന്റ്. ”26 വര്‍ഷം മുന്‍പത്തെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുകള്‍ അല്ല ഇന്നത്തേത് എന്ന മിനിമം ബോധ്യം ഉണ്ടെങ്കില്‍ ആ പൊന്തന്മാട ഉദാഹരണ താത്വികം ഉന്നയിക്കില്ല..” എന്നായിരുന്നു സംവിധായകന്റെ മറുപടി.

 

''ലോഹിതദാസ് സിനിമ, കന്മദം മഞ്ജു വാര്യര്‍ കറുത്ത പെയിന്റിങ്” എന്നാണ് മറ്റൊരു കമന്റ്. ഇതിനും ബിജുവിനു മറുപടിയുണ്ട്.–‘കന്മദം ഒക്കെ ഉണ്ടായത് 1998 ല്‍ ആണ് 20 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സമൂഹവും രാഷ്ട്രീയ ബോധ്യങ്ങളും നിറത്തിന്റെ രാഷ്ട്രീയവും ഒക്കെ ഒട്ടേറെ മാറി കഴിഞ്ഞു..ഇപ്പഴും 20 വര്‍ഷം മുമ്പിലത്തെ ഉദാഹരണങ്ങള്‍ കൊണ്ട് ഇരിക്കരുത്.’

 

ADVERTISEMENT

ഡോ. ബിജുവിന്റെ പോസ്റ്റ് വായിക്കാം

 

കറുത്ത നായികയെ അവതരിപ്പിക്കാൻ വെളുത്ത നായികയെ കറുത്ത പെയിന്റ് അടിച്ചു ഫാൻസി ഡ്രസ്സ് നടത്തുന്ന കാലത്തിൽ നിന്നും മലയാള സിനിമ ഏറെ ഒന്നും മുന്നോട്ട് പോയിട്ടില്ല എന്നറിയുന്നതിൽ വലിയ അത്ഭുതം ഒന്നുമില്ല..മലയാള സിനിമയുടെ ജാതി വർണ്ണ വ്യവസ്ഥകൾ പി.കെ.റോസി മുതൽ ഏതാണ്ട് മാറ്റമില്ലാതെ തുടരുകയാണല്ലോ..പുതു തലമുറയിൽ ഗംഭീരമായി അഭിനയിക്കാനറിയുന്ന, കലയും രാഷ്ട്രീയവും സാമൂഹ്യ ബോധവും ആവോളമുള്ള കറുത്ത നിറമുള്ള ഒട്ടേറെ പെൺകുട്ടികൾ ഇപ്പോൾ ഉണ്ട്..എന്നിട്ടും...ഓ മറന്നു പോയി..മലയാള സിനിമ എന്നാൽ വെളുത്ത ശരീരം, സവർണ്ണത, താര മൂല്യം എന്നിവയുടേക്കെ ഒരു കോംബോ ആണല്ലോ..ഏതായാലും കഷ്ടം തന്നെ മലയാള സാഹിത്യത്തിൽ കറുത്ത നിറം കൊണ്ടും കാരിരുമ്പിന്റെ കരുത്തു കൊണ്ടും അടയാളപ്പെടുത്തിയ ഒരു കഥാപാത്രത്തെ പുനരാവിഷ്കരിക്കുമ്പോൾ വെളുത്ത ശരീരം കറുപ്പിക്കാൻ ബ്ളാക്ക് പെയിന്റും ബ്രഷും വാങ്ങാൻ പെയിന്റ് കടയിലേക്കോടുന്ന അണിയറ പ്രവർത്തകരും ആ പെയിന്റ് അടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന അഭിനേത്രിയും ഒക്കെ എന്തു തരം സാമൂഹിക ബോധം ആണ് നമുക്ക് മുന്നിലേക്ക് തുറന്നു വെക്കുന്നത്..

 

കലയും രാഷ്ട്രീയവും ഒക്കെ ലോകമെമ്പാടും സാമ്പ്രദായിക സങ്കൽപ്പങ്ങൾ പൊളിച്ചെഴുതി കൊണ്ടിരിക്കുന്ന ഒരു കാലമാണ്..ലോകത്തെ ഏറ്റവും പ്രശസ്തമായ കാൻ ചലച്ചിത്ര മേളയിൽ ഈ വർഷം ജൂറി പ്രസിഡന്റ് ആകുന്നത് സ്പൈക് ലീ എന്ന കറുത്ത വംശജനായ സംവിധായകൻ ആണ്..

 

ഹാറ്റി മക് ഡാനിയേൽ എന്ന കറുത്ത വംശജയായ അമേരിക്കൻ നടി ചരിത്രത്തിൽ ആദ്യമായി ഒരു ഓസ്കാർ നേടിയിട്ട് 80 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു..(1939 ൽ മികച്ച സഹനടിയ്ക്കുള്ള പുരസ്കാരം).2018 ൽ ഒപ്റാഹ് വിൻഫ്രി എന്ന കറുത്ത വംശജയായ നടിയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ്‌നുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിക്കുമ്പോൾ അവർ നടത്തിയ മറുപടി പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. കറുത്ത നിറമുള്ള.ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാൻ വെളുത്ത നിറമുള്ള താര ശരീരത്തെ കറുത്ത പെയിന്റടിച്ചു ഫാൻസി ഡ്രസ് നടത്തുന്ന കാലത്ത് തന്നെയാണ് നിങ്ങളൊക്കെ ഇപ്പോഴും നിൽക്കുന്നത് എന്നത് നിങ്ങളുടെ കുഴപ്പമല്ല. 

 

അത് ഇവിടെ മലയാള സിനിമയിൽ നില നിൽക്കുന്ന സോഷ്യൽ ക്ളാസ്സിന്റെയും പ്രിവിലേജിന്റെയും സൗന്ദര്യ സങ്കല്പങ്ങളുടെയും നിറത്തിന്റെയും മാറ്റാനാകാത്ത ചിന്തയുടെ കുഴപ്പം കൂടിയാണ്. നിങ്ങളുടെ സിനിമയിൽ ആരഭിനയിക്കണം എന്നതും വെളുത്ത ശരീരം കറുപ്പടിച്ചു നിറം മാറ്റി അഭിനയിക്കണോ എന്ന് തീരുമാനിക്കുന്നതൊക്കെ നിങ്ങളുടെ സ്വാതന്ത്ര്യം..നിങ്ങളുടെ അവകാശം..അതിനൊന്നും കുഴപ്പമില്ല പക്ഷെ നാളെ വീണ്ടും പുരോഗമന സാമൂഹിക കാഴ്ചപ്പാടും നിറത്തിന്റെ രാഷ്ട്രീയവും സാമൂഹിക പ്രസക്തിയും പി.കെ.റോസിയുടെ പേരും ഒക്കെ നിങ്ങൾ തന്നെ പറയുന്നത് കേൾക്കേണ്ടി വരുമല്ലോ എന്ന് വെറുതെ ഓർത്തു പോയി...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT