ഡബ്ല്യുസിസി വന്നശേഷം സിനിമയിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. സിനിമയിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘനടക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി. ആശയ സംവാദത്തിലാണ് പാര്‍വതിയുടെ മറുപടി. 'ഡബ്ല്യൂ സി സി വന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ല്യുസിസി വന്നശേഷം സിനിമയിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാര്‍വതി. സിനിമയിലെ ജെന്‍ഡര്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംഘനടക്ക് എത്രമാത്രം കഴിഞ്ഞിട്ടുണ്ട് എന്ന ചോദ്യത്തിനായിരുന്നു പാര്‍വതിയുടെ മറുപടി. ആശയ സംവാദത്തിലാണ് പാര്‍വതിയുടെ മറുപടി. 

ADVERTISEMENT

'ഡബ്ല്യൂ സി സി വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമംമൂലം തടയേണ്ടതാണ്.''

ADVERTISEMENT

''അതുപോലെ സാനിട്ടേഷന്‍ പ്രശ്‌നങ്ങള്‍. 2014ല്‍ അതേക്കുറിച്ച് 'അമ്മ'യുടെ മീറ്റിങില്‍ സംസാരിച്ചപ്പോള്‍ എനിക്ക് 'ബാത്‌റൂം പാര്‍വതി' എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ് ഡബ്യുസിസി ചെയ്യുന്നത്. ഇനിയും എഎംഎംഎയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. ഇതേകാര്യം ചോദിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത്''.- പാര്‍വതി പറഞ്ഞു. 

ADVERTISEMENT

മലയാള സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചു പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ട്, ഡബ്ല്യുസിസിയുടെ വലിയ വിജയമാണെന്നും പാര്‍വതി പറഞ്ഞു. ഒരു ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്റെ രീതിയിലാണ് അവർ വിവരങ്ങള്‍ ശേഖരിച്ചതെന്നും തന്റെ മൊഴിയെടുപ്പ് എട്ട് മണിക്കൂറോളം ഉണ്ടായിരുന്നെന്നും പാര്‍വതി പറയുന്നു.

‘ഡബ്ല്യുസിസി നേടിയ വലിയ കാര്യം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. അതൊരു ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്റെ രീതിയിലാണ് നടന്നത്. എന്റെ മൊഴിയെടുപ്പ് തന്നെ എട്ട് മണിക്കൂറെടുത്തു. ആ എട്ട് മണിക്കൂറും ഹേമ മാഡവും ശാരദ മാഡവും വത്സലകുമാരി മാഡവും ഇരുന്ന് എഴുതുകയായിരുന്നു. ഓരോ വ്യക്തിയില്‍ നിന്നും ഓരോ സെറ്റില്‍ നിന്നുമുണ്ടായ ചൂഷണങ്ങളുടെ വിശദ വിവരങ്ങളാണ് ഞങ്ങള്‍ എല്ലാവരും കൊടുത്തിട്ടുള്ളത്.’

‘ഇനി അത് കോടതിയില്‍ വരണം. വാദങ്ങള്‍ കേള്‍ക്കണം, തെളിയിക്കപ്പെടണം. മുഖ്യമന്ത്രിയെ കണ്ടതു മുതല്‍ ഹേമ കമ്മീഷന്റെ നിയമനം നടന്ന് ഇവിടെ വരെ എത്താന്‍ രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ എടുത്തു. ഇതിന്റെ തുടര്‍ച്ചയായി ഒരു നിയമമുണ്ടാക്കാന്‍ ഡബ്ല്യുസിസി കമ്മീഷന്റെയും സര്‍ക്കാരിന്റെയും കൂടെ നില്‍ക്കും. അതാണ് ഞങ്ങളുടെ അടുത്ത സ്റ്റെപ്പ്.’ ഒരു ആശയ സംവാദത്തില്‍ പാര്‍വതി പറഞ്ഞു.