പ്രമോഷന് പണം നൽകിയില്ല: ഇഷയ്ക്കെതിരെ വ്യാജ പ്രചാരണമെന്ന് സംവിധായകൻ
സിനിമാ പ്രമോഷന് പണം നൽകിയില്ലെന്ന കാരണത്താൽ ഒരുകൂട്ടർ ചിത്രത്തിനെതിരെ മോശം പ്രചാരണം നടത്തുന്നുവെന്ന് ജോസ് തോമസ്.പണം നല്‍കിയാല്‍ സിനിമ ഗംഭീരമെന്ന് എഴുതാമെന്ന വാഗ്ദാനവുമായി സമീപിച്ചവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 'ഇഷ' എന്ന ചിത്രത്തിനെതിരെ മോശമായി പ്രചാരണം നടത്തുകയാണെന്ന് ജോസ് തോമസ് പറഞ്ഞു..

സിനിമാ പ്രമോഷന് പണം നൽകിയില്ലെന്ന കാരണത്താൽ ഒരുകൂട്ടർ ചിത്രത്തിനെതിരെ മോശം പ്രചാരണം നടത്തുന്നുവെന്ന് ജോസ് തോമസ്.പണം നല്‍കിയാല്‍ സിനിമ ഗംഭീരമെന്ന് എഴുതാമെന്ന വാഗ്ദാനവുമായി സമീപിച്ചവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് 'ഇഷ' എന്ന ചിത്രത്തിനെതിരെ മോശമായി പ്രചാരണം നടത്തുകയാണെന്ന് ജോസ് തോമസ് പറഞ്ഞു.. സിനിമയുടെ ഓണ്‍ലൈന്‍ പ്രമോഷനായി സമീപിച്ചവരോട് റിവ്യൂ നിങ്ങള്‍ സിനിമ കണ്ട് സത്യസന്ധമായി എഴുതിയാല്‍ മതിയെന്നാണ് പറഞ്ഞത്. സിനിമ മോശമാണെങ്കില്‍ മോശമെന്ന് നിരൂപണം എഴുതുന്നതില്‍ വിയോജിപ്പില്ല. പണം കിട്ടാത്തതിന്റെ പേരില്‍ മോശമായി നിരൂപണം എഴുതുന്നത് അംഗീകരിക്കാനാകില്ലെന്നും ഫെയ്സ്ബുക്ക് ലൈവില്‍ സംവിധായകന്‍ വ്യക്തമാക്കി.
കിഷോര്‍ സത്യയെ കേന്ദ്രകഥാപാത്രമാക്കി ജോസ് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് ഇഷ. ഫെബ്രുവരി 28നാണ് ഇഷ തിയറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കിഷോര്‍ സത്യക്കൊപ്പം എത്തിയാണ് ജോസ് തോമസിന്റെ ഫെയ്സ്ബുക്ക് ലൈവ്.
‘പണം നല്‍കാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പേജുകളിലൂടെ സിനിമയെ നശിപ്പിക്കുന്നവരെ തുറന്നുകാണിക്കാണ് ഈ ലൈവ്. എം ടുഡേ എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ നിന്ന് എന്നെ സമീപിച്ചവര്‍ പണം തരികയാണെങ്കില്‍ ഗംഭീര റിവ്യൂ എഴുതാമെന്ന് പറഞ്ഞു. സിനിമയെക്കുറിച്ച് സത്യസന്ധമായി എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ മറുപടി. എന്റെ ആദ്യ സിനിമ വന്നപ്പോള്‍ അന്ന് സോഷ്യല്‍ മീഡിയ ഇല്ല. അന്ന് കോഴിക്കോടന്‍ എഴുതിയ റിവ്യൂ ഇന്നും നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. എന്തുകൊണ്ടാണെന്ന് അറിയാമോ, വളരെ സത്യസന്ധമായി, ആരെയും പരിചയമില്ലാതിരുന്നിട്ടും സിനിമയോടുള്ള പ്രതിബദ്ധതയില്‍ എഴുതിയ നിരൂപണമായിരുന്നു. ആ സാറിനെ ഞാന്‍ കണ്ടിട്ടില്ല.’–ജോസ് തോമസ് പറഞ്ഞു.