‘സൈക്കോ സൈമൺ’ ആകേണ്ടിയിരുന്നത് ഈ നടൻ; അവസാന നിമിഷം പുറത്ത്
അഞ്ചാം പാതിരയിലെ സൈക്കോ സൈമണെന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലുക്ക് ടെസ്റ്റ് നടത്തി അവസാനനിമിഷം ആ അവസരം വഴുതിപ്പോയ താരമാണ് വിനീത് വാസുദേവൻ. താരം തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. വളരെ ചർച്ച ചെയ്യപ്പെട്ട ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം മേക്കപ് ടെസ്റ്റ് നടത്തിയത് താനായിരുന്നു

അഞ്ചാം പാതിരയിലെ സൈക്കോ സൈമണെന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലുക്ക് ടെസ്റ്റ് നടത്തി അവസാനനിമിഷം ആ അവസരം വഴുതിപ്പോയ താരമാണ് വിനീത് വാസുദേവൻ. താരം തന്നെയാണ് ഈ വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. വളരെ ചർച്ച ചെയ്യപ്പെട്ട ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആദ്യം മേക്കപ് ടെസ്റ്റ് നടത്തിയത് താനായിരുന്നു എന്ന് വിനീത് ചാക്യാർ എന്ന് വിളിക്കുന്ന വിനീത് വാസുദേവൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘വേലി എന്ന ഹ്രസ്വ ചിത്രം കണ്ടിട്ട് മിഥുൻ മാനുവൽ ആണ് എന്നെ അഞ്ചാംപാതിരയിലേക്ക് വിളിച്ചത്. ഷൈജു ഖാലിദിനേയും പരിചയമുണ്ട്. ആ സിനിമയിലേക്ക് ഒരു മേക്കപ്പ് ട്രയൽ നോക്കിയിരുന്നു. കഥാപാത്രത്തിന് വേണ്ടി ഒരു മാസം വർക്ക്ഔട്ടും ചെയ്തിരുന്നു.’
‘സൈക്കോ സൈമൺ എന്ന കഥാപാത്രം സ്ത്രീരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സീൻസ് ഉണ്ട്, എന്റെ കഴുത്തിനൊക്കെ കുറച്ചു വലിപ്പക്കൂടുതൽ ഉണ്ട്, അതുകൊണ്ടു സ്ത്രീ ആയി മേക്ക് ഓവർ ചെയ്തിട്ട് ഒരു ഭംഗി തോന്നിയില്ല. പിന്നെ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിന് തിരുവനന്തപുരത്ത് നടന്ന ഒരു കൊലപാതകപരമ്പരയിലെ സീരിയൽ കില്ലറിന്റെ രൂപസാദൃശ്യവും വേണമായിരുന്നു.’
‘ആ സാദൃശ്യത്തോടു കൂടി വേറെൊരു അഭിനേതാവ് വന്നപ്പോൾ കക്ഷിയാണ് കൂടുതൽ നല്ലത് എന്ന് തോന്നി. അങ്ങനെ അദ്ദേഹത്തെ സെലക്ട് ചെയ്തു. ആ സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു.
വിനിതീനു പകരം മേക്കപ്പ് ആര്‍ടിസ്റ്റും നടനുമായ സുധീര്‍ സൂഫിയാണ് അഞ്ചാം പാതിരയിൽ സൈക്കോ സൈമൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.
‘അള്ള് രാമചന്ദ്രൻ എന്ന സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ ആണ് ഞാൻ. തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.’–വിനീത് പറയുന്നു.
ചാക്യാർ കൂത്ത് കലാകാരനായ വിനീത് നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകൻ കൂടിയാണ്. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന സ്വപ്നം കൂടി വിനീതിനുണ്ട് . ആൻറണി വർഗീസിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ തയ്യാറെടുക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി വന്നത് എന്ന് വിനീത് പറയുന്നു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിനീത് ഇപ്പോൾ.