ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. പവർ ടില്ലർ ഓടിക്കുന്നൊരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടി പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു. അണിയറ പ്രവർത്തകർ കൃത്യസമയത്തു ഇടപെട്ടതുകൊണ്ട് വലിയൊരു ആപത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയസൂര്യ നായകനായ ‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒഴിവായത് ഭയപ്പെടുത്തുന്ന ദുരന്തം. പവർ ടില്ലർ ഓടിക്കുന്നൊരു രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വണ്ടി പെട്ടന്ന് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നോട്ടു കുതിക്കുകയായിരുന്നു.  അണിയറ പ്രവർത്തകർ കൃത്യസമയത്തു ഇടപെട്ടതുകൊണ്ട് വലിയൊരു ആപത്തിൽ നിന്ന് താരം രക്ഷപ്പെട്ടു. ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാൽ കഴിയും വിധം ആ ഷോട്ട് നന്നാക്കുവാൻ ജയസൂര്യ കാണിച്ച ആത്മധൈര്യം ലൊക്കേഷനിൽ പലരെയും ഞെട്ടിച്ചുവെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ലോക്ഡൗണിന് മുമ്പ് നടന്ന സംഭവവത്തിന്റെ വിഡിയോ ഇന്നാണ് പുറത്തു വന്നത്. 

ADVERTISEMENT

ADVERTISEMENT

ക്യാപ്റ്റനു ശേഷം ജയസൂര്യയും സംവിധായകൻ പ്രജേഷ് സെന്നും ഒന്നിക്കുന്ന ചിത്രം കണ്ണൂരിലെ മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്. പൂർണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഫ്രണ്ട്‍ലി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്കുട്ടി മഠത്തിൽ, യദുകൃഷ്ണ, രഞ്ജിത്ത് മണബ്ര ക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ADVERTISEMENT

ജയസൂര്യയുടെ നായികമാരായി സംയുക്തമേനോൻ, സ്നേഹ പാലിയേരി എന്നിവർ എത്തുന്നു. സിദ്ധിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, ജോണി ആന്റണി, ഇടവേള ബാബു, വെട്ടുകിളി പ്രകാശ്, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്കർ, ബേബി ശ്രീലക്ഷ്മി തുടങ്ങിയവർക്കൊപ്പം മുപ്പതോളം പുതുമുഖതാരങ്ങളും  അണി നിരക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.