അലി അക്ബറിന്റെ വാരിയംകുന്നനിൽ ജോയ് മാത്യുവും; ഷൂട്ടിങ് വിഡിയോ
പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അലി അക്ബർ സംവിധാനം ചെയ്യുന്ന പുഴ മുതല്‍ പുഴവരെ എന്ന ചിത്രത്തിൽ ജോയ് മാത്യുവും. ഷൂട്ടിങ് സെറ്റിൽ നിന്നും ലൈവ് വിഡിയോയിലൂടെയാണ് അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്. ഷൂട്ടിങ് എങ്ങനെ എന്ന ചോദ്യത്തിന്, ‘ഞാൻ വന്നകൊണ്ട് അതി ഗംഭീരമായി’ എന്ന് ചിരിയോടെ ജോയ് മാത്യു

പൊതുജനങ്ങളിൽ നിന്നും പണം സ്വീകരിച്ച് അലി അക്ബർ സംവിധാനം ചെയ്യുന്ന പുഴ മുതല്‍ പുഴവരെ എന്ന ചിത്രത്തിൽ ജോയ് മാത്യുവും. ഷൂട്ടിങ് സെറ്റിൽ നിന്നും ലൈവ് വിഡിയോയിലൂടെയാണ് അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്.
ഷൂട്ടിങ് എങ്ങനെ എന്ന ചോദ്യത്തിന്, ‘ഞാൻ വന്നകൊണ്ട് അതി ഗംഭീരമായി’ എന്ന് ചിരിയോടെ ജോയ് മാത്യു ലൈവിൽ പറയുന്നു. തലൈവാസല്‍ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നനായി എത്തുന്നത്. കേളോത്ത് തറവാട്ടിലാണ് ജോയ് മാത്യു ഉൾപ്പെടുന്ന സീനുകൾ ചിത്രീകരിക്കുന്നത്. വയനാട്ടിലെ ഷൂട്ടിങ് അവസാനഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
1921ലെ മലബാര്‍ കലാപത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിന് പുഴ മുതല്‍ പുഴവരെ എന്നാണ് പേരിട്ടിരിക്കുന്നത്. ജനങ്ങൾ സംഭാവന ചെയ്ത പണം കൊണ്ടാണ് സിനിമ നിർമിക്കുന്നത്. ഇതിനോടകം ഒരുകോടി രൂപയ്ക്ക് പുറത്ത് അക്കൗണ്ടിലെത്തിയെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. സ്വന്തമായി വാങ്ങിയ ക്യാമറയിലാണ് സിനിമ ചിത്രീകരിക്കുന്നത്. വയനാട്ടിലെ ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.