ദൃശ്യം 2വിലെ ആ ഡയലോഗിൽ തീയതി മാറിപ്പോയി: ഗണേഷ് കുമാർ
പൊലീസുകാരുടെ കയ്യിലെവിടുന്നാ കാശ്..? പൊലീസുകാർക്ക് അതല്ലേ പറയാൻ പറ്റൂ, ലക്ഷക്കണക്കിന് തുക ഓഫർ ചെയ്യാൻ പറ്റില്ലല്ലോ...? ദൃശ്യം 2 വിലെ സിഐ ഫിലിപ്പ് മാത്യു നിസഹായവസ്ഥ വെളിപ്പെടുത്തുമ്പോൾ കേട്ടുനിൽക്കുന്നവർക്കും ചിരി വരും. വളരെ സീരിയസ് ആയ സീൻ ട്രോളൻമാർ ഏറ്റെടുത്തതിന്റെ സന്തോഷം കൂടിയുണ്ട്

പൊലീസുകാരുടെ കയ്യിലെവിടുന്നാ കാശ്..? പൊലീസുകാർക്ക് അതല്ലേ പറയാൻ പറ്റൂ, ലക്ഷക്കണക്കിന് തുക ഓഫർ ചെയ്യാൻ പറ്റില്ലല്ലോ...? ദൃശ്യം 2 വിലെ സിഐ ഫിലിപ്പ് മാത്യു നിസഹായവസ്ഥ വെളിപ്പെടുത്തുമ്പോൾ കേട്ടുനിൽക്കുന്നവർക്കും ചിരി വരും. വളരെ സീരിയസ് ആയ സീൻ ട്രോളൻമാർ ഏറ്റെടുത്തതിന്റെ സന്തോഷം കൂടിയുണ്ട് കെ.ബി.ഗണേഷ്കുമാറിന്. ‘ഒരു പതിനായിരം രൂപ അങ്ങോട്ട് തരും’ എന്ന ഡയലോഗ് ട്രോളായി മാറിയത് എങ്ങനെയെന്ന് ഇപ്പോഴും സംശയം. ദൃശ്യം 2 അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ഗണേഷ് കുമാർ.
‘ജീത്തുവും ഞാനുമായുള്ള രണ്ടാമത്തെ സിനിമയാണ് ദൃശ്യം. ജീത്തുവിനോടൊപ്പം വർക്ക് ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ജീത്തു ഒരു പുതുമുഖം ആയിരിക്കുമ്പോഴാണ് മൈബോസ് ചെയ്യുന്നത്.തന്റെ കഥാപാത്രങ്ങൾ എങ്ങനെയായിരിക്കണം എന്ന് ജിത്തുവിന് പരിപൂർണ്ണ ബോധ്യമുണ്ട്. എഴുതിയുണ്ടാക്കുന്ന കഥാപാത്രത്തിന് സ്‌ക്രീനിൽ ജീവൻ കൊടുക്കുന്നതിൽ ജിത്തുവിനുള്ള കഴിവ് അപാരമാണ്. ഇന്റലിജന്റായുള്ള സ്ക്രിപ്റ്റാണ് സിനിമയുടെ ജീവൻ.’
‘ദൃശ്യത്തിന്റെ ഒന്നാം ഭാഗം എടുത്തപ്പോൾ വളരെ വിമർശനങ്ങൾ വന്നു. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഒരു ചെറുപ്പക്കാരൻ ഒരു കഥയെഴുതുന്നു, അതിലെ പോരായ്മ കണ്ടുപിടിക്കാൻ മൂന്നരക്കോടി ജനങ്ങളാണ് കാത്തിരിക്കുന്നത്.യുട്യൂബ് ഉൾപ്പെടെയുള്ള ഒരു വലിയ സോഷ്യൽ മീഡിയ ഇങ്ങനെ കാത്തിരിക്കുകയാണ് ഒരുഭാഗത്ത് ജീത്തു ജോസഫ് മാത്രം.’
‘സിനിമയിലെ ഒരു ഡയലോഗ് പോലും ലൊക്കേഷനിൽ വച്ച് മാറ്റിപറഞ്ഞിട്ടില്ല.ചിലതു മാറ്റണമെങ്കിൽ അത് ജീത്തു തന്നെ മാറ്റും. എംടി സാറിന്റെയും പദ്മരാജൻ ചേട്ടന്റെയും ഡയലോഗ് അവർ മാറ്റാൻ സമ്മതിക്കില്ല.എഴുതി വച്ചേക്കുന്നതു അതുപോലെ അഭിനയിക്കണം. എന്നാൽ, ജീത്തുവിന്റെ ഒരു ഡയലോഗ് പോലും ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കേണ്ടി വന്നിട്ടില്ല. സിനിമയെക്കുറിച്ച് ജീത്തുവിന് നല്ല ധാരണയാണ്. പെർഫക്ട് ആയിരിക്കണമെന്ന നിർബന്ധവുമുണ്ട്. ’
‘ഡബ്ബിങ് ഒക്കെ കഴിഞ്ഞ് ദൃശ്യം 2 റിലീസ് െചയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഒരു ദിവസം ജീത്തു വിളിച്ചിട്ട് പറയുകയാണ് ‘ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം. പറഞ്ഞ തീയതി മാറിപ്പോയി..’ വരുണിന്റെ ബോഡി, റബർ മരങ്ങളുടെ ഇടയിൽ കുഴിച്ചിട്ടുകാണും എന്ന് പറയുന്ന ഡയലോഗാണ്, അതിൽ പറഞ്ഞിരിക്കുന്ന ഡേറ്റ് മാറിപ്പോയിരുന്നു. ഞാൻ വീട്ടിലിരുന്നു ഫോണിൽ റെക്കോർഡ് ചെയ്താണ് അത് അയച്ചുകൊടുത്തത്. പിന്നീട് അതു സിനിമയ്ക്കൊപ്പം ചേർത്തു. ഒരു തെറ്റുപോലും വരാൻ പാടില്ലെന്ന നിർബന്ധമാണ് ആ പെർഫെക്ഷനു പിന്നിൽ.’–ഗണേഷ് കുമാർ പറഞ്ഞു.