‘അവർക്കു വേണ്ടത് പോരാട്ടം, അവന്‍ നൽകിയത് യുദ്ധം’; കടുവ തുടങ്ങി
വിവാദങ്ങൾക്കിടയിൽ പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു. ‘അവർക്കു വേണ്ടത് പോരാട്ടം, അവന്‍ നൽകിയത് യുദ്ധം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജിനു എബ്രഹാം ആണ്. മാജിക്

വിവാദങ്ങൾക്കിടയിൽ പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു. ‘അവർക്കു വേണ്ടത് പോരാട്ടം, അവന്‍ നൽകിയത് യുദ്ധം’ എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റർ റിലീസ് ചെയ്താണ് ഈ വിവരം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജിനു എബ്രഹാം ആണ്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ ചേർന്നാണ് നിര്‍മാണം. കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.
സുരേഷ് ഗോപി നായകനായി എത്തുന്ന ഒറ്റക്കൊമ്പൻ സിനിമയുടെ പ്രമേയവുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന ആരോപണം ചിത്രത്തിനു നേരെ വന്നിരുന്നു. പാല സ്വദേശി ജോസ് കുരുവിനാക്കുന്നേലിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഒരുങ്ങുന്ന ചിത്രമാണ് ഒറ്റക്കൊമ്പൻ.
കടുവ എന്നത് ഒരു യുവപ്ലാന്ററുടെ കഥയാണെന്നും ഇതിന് ജോസുമായി ഒരു ബന്ധവുമില്ലെന്നും ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജിന്റെ മാസ് ആക്ഷൻ എന്റർടെയ്നറാകും കടുവ.