സിനിമയുടെ ഫസ്റ്റ്ലുക്കിൽ നിന്നും ഒഴിവാക്കി; രസകരമായി പ്രതികരിച്ച് മറീന മൈക്കിൾ
സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ റിലീസിനു പിന്നാലെ രസകരമായ പ്രതിഷേധവും ശ്രദ്ധ നേടുകയാണ്. സെക്കൻഡ് ഹീറോയിൻ ആയ മറീന മൈക്കിളിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി

സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്റർ റിലീസിനു പിന്നാലെ രസകരമായ പ്രതിഷേധവും ശ്രദ്ധ നേടുകയാണ്. സെക്കൻഡ് ഹീറോയിൻ ആയ മറീന മൈക്കിളിനെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടി നടത്തിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
‘അഭിനയിച്ച സിനിമയുടെ പോസ്റ്ററിൽ എന്റെ മുഖം വയ്ക്കാൻ ഒരു ഡിസൈനറുടെയും സഹായം വേണ്ട.’–ഫോട്ടോഷോപ്പിലൂടെ തന്റെ ചിത്രം ചേർത്ത പോസ്റ്റർ പങ്കുവച്ച് നടി കുറിച്ചു. താരത്തിന്റെ വേറിട്ട പ്രതിഷേധം പ്രേക്ഷകരും ഏറ്റെടുത്തു.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. സണ്ണി വെയിൻ, അഹാന കൃഷ്ണൻ, മറീന മൈക്കിൾ, ലാലു അലക്സ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഷ്ണു ശ്രീകണ്ഠൻ.
സുമേഷ് വി. റോബിൻ തിരക്കഥാകൃത്ത്. അജോയ് സാമുവൽ ഛായാഗ്രാഹണം. പി.എസ്. ജയഹരി സംഗീതം. വിനായ് ശശികുമാർ, മനു മഞ്‍ജിത്ത് എന്നിവരാണ് ഗാനരചന നിർവഹിക്കുന്നത്.