ചാനൽ അഭിമുഖത്തിനിടെ വികാരാധീനയായി തെന്നിന്ത്യൻ നടി നയൻതാര. തന്റെ അച്ഛൻ കുര്യനെക്കുറിച്ച് പറഞ്ഞപ്പോഴാണ് നടി വികാരാധീനയായത്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ടെലിവിഷന്‍ ക്യാമറയുടെ മുന്നില്‍ അഭിമുഖത്തിനായി എത്തുന്നത്. വിജയ്‌ ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാനൽ അഭിമുഖത്തിനിടെ വികാരാധീനയായി തെന്നിന്ത്യൻ നടി നയൻതാര. തന്റെ അച്ഛൻ കുര്യനെക്കുറിച്ച് പറഞ്ഞപ്പോഴാണ് നടി വികാരാധീനയായത്. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി ടെലിവിഷന്‍ ക്യാമറയുടെ മുന്നില്‍ അഭിമുഖത്തിനായി എത്തുന്നത്. വിജയ്‌ ടിവിയുടെ സ്വാതന്ത്ര്യ ദിന പ്രത്യേക പരിപാടിയിലായിരുന്നു നയന്‍‌താരയുമായുള്ള അഭിമുഖം. പുതിയ ചിത്രമായ നെട്രിക്കണ്ണിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമില്‍ ദിവ്യദര്‍ശിനിയോടാണ് അവര്‍ തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമൊക്കെ മനസ്സ് തുറന്നത്.

വിഘ്നേശ് ശിവനുമായുള്ള പ്രണയത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞു.. ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും എന്ന ചോദ്യത്തിനു മറുപടിയായാണ് അച്ഛന്റെ അസുഖത്തെപ്പറ്റി അവര്‍ പറഞ്ഞത്

ADVERTISEMENT

‘എന്റെ അച്ഛന്‍, അമ്മ, കുടുംബം എന്നിവരെക്കുറിച്ച് ഞാന്‍ ഇത് വരെ സംസാരിച്ചിട്ടില്ല. കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്‌ ഞാന്‍. അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാന്‍ ഏതു സിനിമ ചെയ്യുന്നു എന്ന് പോലും അവര്‍ക്ക് അറിയില്ല. സിനിമ റിലീസ് ആവുന്ന ദിവസം ഞാന്‍ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട്‌ എന്ന്. അപ്പോള്‍ അവര്‍ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കില്‍ പോലും ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം കാണും. ഇത്രേയുള്ളൂ അവര്‍ക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.’ -നയൻതാര പറഞ്ഞു.

‘അച്ഛനെക്കുറിച്ച് പറയുകയാണെങ്കില്‍, അദ്ദേഹം ഒരു എയര്‍ ഫോഴ്സ് ഓഫിസര്‍ ആയിരുന്നു. പന്ത്രണ്ട്-പതിമൂന്നു വര്‍ഷങ്ങമായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷനലുമായ ഒരു വിഷയമാണ്.’

ADVERTISEMENT

‘അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍, എല്ലാം അച്ഛനില്‍നിന്നു പകര്‍ന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാന്‍ ആക്കുന്നതിലും അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേര്‍ക്കുമുണ്ട്. പക്ഷേ ജോലിയില്‍ അദ്ദേഹം കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്.’

‘എന്നും വളരെ പെര്‍ഫെക്റ്റ്‌ ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ, ജോലിക്കു പോകാന്‍ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാള്‍, പെട്ടെന്ന് രോഗബാധിതനാവുകയാണ്. ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ മറ്റാർക്കും സാധിക്കില്ല. രണ്ടു പേരും ഏതാണ്ട് സമപ്രായക്കാര്‍ ആണ്. അച്ഛന്റെ അസുഖം മാറി, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്.’ നയന്‍‌താര പറഞ്ഞു. കഴിഞ്ഞ മാസം വിഘ്നേശും നയൻതാരയും കൊച്ചിയിലെത്തി അച്ഛനെ കണ്ടിരുന്നു.

ADVERTISEMENT

ഇതേ അഭിമുഖത്തിൽ തന്റെ വിവാഹനിശ്ചയം സംബന്ധിച്ച അഭ്യൂഹങ്ങളോടും താരം പ്രതികരിച്ചിരുന്നു. വിരലിലെ മോതിരത്തെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ' ഇത് എൻഗേജ്മെന്റ് റിങ്' എന്നായിരുന്നു നയൻതാരയുടെ മറുപടി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT