പോസ്റ്റർ കണ്ട് സിനിമ പൊട്ടുമെന്ന് കമന്റ്; മറുപടിയുമായി ശരത് അപ്പാനി
സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ പരാജയപ്പെടുമെന്നു പറഞ്ഞ വിമർശകന് മറുപടിയുമായി അപ്പാനി ശരത്. വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം. ‘പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില’

സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പേ പരാജയപ്പെടുമെന്നു പറഞ്ഞ വിമർശകന് മറുപടിയുമായി അപ്പാനി ശരത്. വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന മിഷന്‍ സി എന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രേക്ഷകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം. ‘പോസ്റ്റര്‍ കണ്ടാല്‍ അറിയാം എട്ട് നില’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. കേവലം സിനിമയുടെ പോസ്റ്റര്‍ കണ്ട് വിലയിരുത്തിയ ഈ വിമർശകന് ഉചിതമായ മറുപടിയാണ് അപ്പാനി ശരത് നൽകിയത്.
‘തിയറ്റര്‍ പോലും ഇതുവരെ തുറന്നിട്ടില്ല, ചേട്ടന് അറിയുമോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങള്‍ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് ഇത്. കഴിഞ്ഞ 2 വര്‍ഷം ആയി ഒരു സിനിമ തിയറ്ററില്‍ വന്നിട്ട്. എന്നിട്ടും ഞാന്‍ ഇപ്പോഴും പിടിച്ചു നില്‍ക്കാനായി ഓടുകയാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങള്‍ക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷേ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി.’–അപ്പാനി ശരത് കമന്റിന് മറുപടിയായി കുറിച്ചു.
ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലർ കഥയാണ് മിഷൻ സി പറയുന്നത്. അപ്പാനി ശരത് നായകനാകുന്ന സിനിമയിൽ കൈലാഷ്, മേജർ രവി, മീനാക്ഷി ദിനേശ് തുടങ്ങിയവർ അണിനിരക്കുന്നു.