ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ചിലരെങ്കിലും അത്ഭുതത്തോടെ കേട്ടെ‍ാരു പെൺപേരുണ്ട്; നളിനി ജമീല. മണിലാൽ സംവിധാനം ചെയ്ത, ലൈംഗികത്തൊഴിലാളികളുടെ കഥ പറയുന്ന ‘ഭാരതപ്പുഴ’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സ്പെഷൽ ജൂറി അവാർഡ്. കൗൺസലർ, സാമൂഹ്യപ്രവർത്തക,

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ചിലരെങ്കിലും അത്ഭുതത്തോടെ കേട്ടെ‍ാരു പെൺപേരുണ്ട്; നളിനി ജമീല. മണിലാൽ സംവിധാനം ചെയ്ത, ലൈംഗികത്തൊഴിലാളികളുടെ കഥ പറയുന്ന ‘ഭാരതപ്പുഴ’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സ്പെഷൽ ജൂറി അവാർഡ്. കൗൺസലർ, സാമൂഹ്യപ്രവർത്തക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ചിലരെങ്കിലും അത്ഭുതത്തോടെ കേട്ടെ‍ാരു പെൺപേരുണ്ട്; നളിനി ജമീല. മണിലാൽ സംവിധാനം ചെയ്ത, ലൈംഗികത്തൊഴിലാളികളുടെ കഥ പറയുന്ന ‘ഭാരതപ്പുഴ’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സ്പെഷൽ ജൂറി അവാർഡ്. കൗൺസലർ, സാമൂഹ്യപ്രവർത്തക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് ജേതാക്കളുടെ കൂട്ടത്തിൽ ചിലരെങ്കിലും അത്ഭുതത്തോടെ  കേട്ടെ‍ാരു പെൺപേരുണ്ട്; നളിനി ജമീല. മണിലാൽ സംവിധാനം ചെയ്ത, ലൈംഗികത്തൊഴിലാളികളുടെ കഥ പറയുന്ന ‘ഭാരതപ്പുഴ’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് സ്പെഷൽ ജൂറി അവാർഡ്.  കൗൺസലർ, സാമൂഹ്യപ്രവർത്തക, സഞ്ചാരി..അങ്ങനെ നീളുന്ന പുതിയ മേൽവിലാസങ്ങളേക്കാൾ പലർക്കും ചികഞ്ഞുകണ്ടെത്താൻ താൽപര്യം അവരുടെ ഭൂതകാലമാണ്.  15 വർഷം മുൻപ് ‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണു നളിനി ജമീല ശ്രദ്ധേയയായത്. 

 

ADVERTISEMENT

∙ എങ്ങനെയായിരുന്നു ഈ സിനിമയുടെ ഭാഗമായത്?

 

തൃശൂരിൽനിന്നുള്ള ലൈംഗികത്തൊഴിലാളിയായ സുഗന്ധിയുടെ കഥയാണ് സിനിമ പറയുന്നത്. അവൾക്കുവേണ്ടിയുള്ള വസ്ത്രാലങ്കാരം നിർവഹിക്കണമെന്നു സംവിധായകൻ മണിലാൽ ആവശ്യപ്പെട്ടപ്പോൾ എനിക്ക് എന്റെ ഇന്നലെകളെയാണ് ഓർമ വന്നത്. അക്കാലത്ത് വിലകൂടിയ സാരികൾ വാങ്ങാൻ കഴിയുമായിരുന്നില്ല. ഒരിക്കലും ആഭരണങ്ങളണിഞ്ഞിട്ടില്ല. അന്നു ബിന്ദി പോലും തൊടാറില്ല. അതുപോലെയാണ് ഞാൻ സുഗന്ധിയെ സങ്കൽപിച്ചത്. കടുംനിറമുള്ള പട്ടുസാരിയും വലിയ ചുവന്ന പൊട്ടും കിലുങ്ങുന്ന ആഭരണങ്ങളുമൊക്കയായിട്ടാണ് സിനിമകളിൽ സെക്സ് വർക്കേഴ്സിനെ കാണിക്കുക. യഥാർഥത്തിൽ പലരും അങ്ങനെയൊന്നുമല്ല. കഥാപാത്രത്തിനു വേണ്ട ഒരു ശരീരഭാഷ പറഞ്ഞുകൊടുത്തതും ഞാനാണ്. സംവിധായകൻ മണിലാലുമായി സൗഹൃദമുണ്ട്. അതുകൊണ്ടുതന്നെ കഥാപാത്രത്തിന്റെ അവതരണത്തിൽ എനിക്ക് സർവ സ്വാതന്ത്ര്യവും തന്നിരുന്നു. 

 

ADVERTISEMENT

∙സ്വന്തം ആത്മകഥ സിനിമയാക്കണമെന്നാണു സ്വപ്നം എന്നു പറഞ്ഞിരുന്നല്ലോ. അങ്ങനെയെങ്കിൽ ആരായിരിക്കും നായികയുടെ റോളിൽ?

 

അങ്ങനെയൊരു ആഗ്രഹമുണ്ട്. ചില ചർച്ചകൾ നടന്നിരുന്നു. കോവിഡുമായി ബന്ധപ്പെട്ട കാലതാമസം മൂലം ആ മോഹം പാതിവഴി മുടങ്ങി. എന്റെ ആത്മകഥ അതുപോലെ സിനിമയാക്കണമെന്നല്ല, എന്നെപ്പോലുളള സ്ത്രീകളുടെ യഥാർഥ ജീവിതം എന്താണെന്ന് മറ്റുള്ളവർ അറിയണം എന്നു തോന്നി. നായികാസ്ഥാനത്തേക്ക് ഞാൻ ആദ്യം സങ്കൽപിച്ചത് നടി ശ്വേതാ മേനോനെയാണ്. പക്ഷേ, ഇനി അത് നടക്കുമോ എന്നറിയില്ല. ചിലപ്പോൾ ഒരു പുതിയ നായികാമുഖമായിരിക്കും കൂടുതൽ അനുയോജ്യം. എന്തായാലും അതൊക്കെ സംവിധായകന്റെ തീരുമാനമാണ്. ആരഭിനയിച്ചാലും ലൈംഗികത്തൊഴിലാളികളുടെ ജീവിതം സത്യസന്ധമായി അവതരിപ്പിക്കണം എന്നാണ് ആഗ്രഹം. 

 

ADVERTISEMENT

∙ എഴുത്തുകാരി, സാമൂഹ്യപ്രവർത്തക പുതിയ റോളുകൾ കണ്ടെത്തുകയാണല്ലോ. എന്താണ് ഇനിയുള്ള ആഗ്രഹം?

 

പ്രായാധിക്യവും അവശതയും അനുഭവിക്കുന്ന ലൈംഗികത്തൊഴിലാളികൾക്കു വേണ്ടി ഒരു ഷെൽറ്റർ ഹോം എന്നതാണ് അടുത്ത സ്വപ്നം. ആദ്യകാല ഗ്ലാമർ ജീവിതം കഴിഞ്ഞാൽ മിക്ക ലൈംഗികത്തൊഴിലാളികളും എത്തുന്നത് തെരുവിലേക്കാണ്. വൈദ്യസഹായമുൾപ്പെടെ അവർക്ക് ആവശ്യമുണ്ട്.  ഈ ജോലി മഹനീയമാണെന്ന് പറയുന്നില്ല, നിവൃത്തികേടു തന്നെയാണ്. പക്ഷേ, ഈ തൊഴിൽചെയ്യുന്ന സ്ത്രീകൾ മാനുഷിക പരിഗണന അർഹിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങളിലുണ്ടാക്കാൻവിധം ബോധവൽക്കരണ പരിപാടികൾ നടത്തണമെന്നും ആഗ്രഹിക്കുന്നു

 

∙ പുതിയ കാലത്തും ഈ തൊഴിലിലേക്കു കടന്നുവരുന്ന പെൺകുട്ടികളെ പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ടോ?

 

ഞാൻ വർഷങ്ങളോളം ഒരു സെക്സ് വർക്കറായി ജോലി ചെയ്ത സ്ത്രീയാണ്. ഇപ്പോൾ ആ രംഗത്തില്ല. എന്നു കരുതി ഒരു സുപ്രഭാതത്തിൽ എനിക്ക് സ്വയം നല്ലനടപ്പുകാരി ചമയാൻ കഴിയില്ല. ഈ രംഗത്തേക്കു ‘കടന്നുവരുന്നു’ എന്ന പ്രയോഗം തെറ്റാണ്. വലിയ ഭൂരിപക്ഷവും തന്റേതല്ലാത്ത കാരണത്താൽ എത്തിപ്പെടുകയാണ്. ചളിക്കുഴിയിൽ വീണാൽ പിന്നെ എല്ലാവർക്കും തിരിച്ചുപോകാൻ കഴിയണമെന്നില്ല. ചെറിയ പെൺകുട്ടികളെ അധികം കാണാനിടയാകാറില്ല. എങ്കിലും കാണുന്നവരോട് ഞാനിതിന്റെ എല്ലാ വശങ്ങളും പറഞ്ഞുമനസ്സിലാക്കാൻ ശ്രമിക്കും. എന്നിട്ടും പിന്മാറാൻ തയാറല്ലാത്തവർക്ക് അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കും. അതിനർഥം ഞാനവർക്ക് ക്ലയന്റ്സിനെ കണ്ടെത്തിക്കൊടുക്കുമെന്നല്ല. മറിച്ച് അവർക്ക് വാടകവീട് തയാറാക്കൽ, ബാങ്ക് ഇടപാടുകൾക്ക് സഹായം ചെയ്തുകൊടുക്കൽ അത്തരം കാര്യങ്ങളിലാണ് ഇടപെടാറുള്ളത്. ബാക്കിയെല്ലാം അവരവരുടെ ഇഷ്ടം. 

 

∙ കൂടുതൽ യാത്രകൾ.. തിരക്കുകൾ.. എന്തൊക്കെയാണ് ഇപ്പോഴത്തെ പ്രവർത്തനങ്ങൾ?

 

ഈ തൊഴിലിന്റെ തുടക്കത്തിൽ ഞാൻ നേരത്തെ പറഞ്ഞപോല കുറച്ചു ഗ്ലാമറും കൈനിറയെ കാശുമൊക്കെ ഉണ്ടാകും. അതുകഴിഞ്ഞ് പലർ  കൈമാറി ഒടുവിൽ ശാരീരികവും മാനസികവുമായി തളർന്ന് പലരും തെരുവിലേക്കാണ് എത്തിച്ചേരുക. അവർക്കു വേണ്ട പിന്തുണ നൽകുക എന്നതു വലിയ കാര്യമാണ്; പ്രത്യേകിച്ചും ഈ തൊഴിലിന്റെ ഭൂതകാലമുള്ള സ്ത്രീകളെ സ്വന്തം കുടുംബക്കാർ വരെ ആട്ടിയോടിക്കുന്ന സമൂഹത്തിൽ. അവരുടെ അതിജീവനത്തിനു സഹായിക്കുന്ന ചില പദ്ധതികൾ നടപ്പിലാക്കിവരുന്നുണ്ട്. പലരെയും തയ്യലോ ഹോം നഴ്സിങ്ങോ പോലുള്ള ജോലികളിലേക്കു വഴിതിരിച്ചുവിടുന്നു. കോവിഡ്, പ്രളയം തുടങ്ങിയ ദുരിതങ്ങൾ മറ്റെല്ലാവരെയും ബാധിക്കുന്നതുപോലെ ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിക്കുന്നുണ്ട്. അവർക്കു വേണ്ട കരുതൽ നൽകാൻ ശ്രദ്ധിക്കുന്നു. എൽജിബിടി വിഭാഗങ്ങളിൽപെട്ടവരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. ഇങ്ങനെ എപ്പോഴും ഓരോരോ തിരക്കുകളിലാണ് ഞാൻ. 

 

∙ തിരിഞ്ഞുനോക്കുമ്പോൾ എന്തുതോന്നുന്നു? ആളുകളുടെ സമീപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?

 

പത്തുമുപ്പതു വർഷം മുൻപുള്ള നളിനി ജമീലയിൽനിന്ന് ഞാൻ ഒരുപാടുദൂരം സഞ്ചരിച്ചിരിക്കുന്നു. പക്ഷേ ആളുകളിപ്പോഴും എന്നെ പഴയപോലെ കാണാനാണ് ശ്രമിക്കുന്നത്. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞു, ഞാൻ ഒരു പുരുഷനിൽ തൃപ്തയാകുന്ന സ്ത്രീ അല്ലായിരുന്നെന്ന്. അതു  30 വർഷം മുൻപത്തെ കാര്യമാണ്. പക്ഷേ ആ ഒറ്റ വാചകം മാത്രം അടർത്തിയെടുത്തു സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചു. ഈ വയസ്സാംകാലത്തും എന്നെത്തേടി ചിലർ വിളിക്കുന്നതു കേൾക്കുമ്പോൾ കേരളത്തിലെ പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യമോർത്ത് സഹതാപമാണ് എനിക്കു തോന്നുക. ഒരു വ്യക്തിയെയും വളരാനോ മാറാനോ അനുവദിക്കാത്ത സമൂഹമാണ് നമ്മുടേത്. ഒരു താമര വിരിഞ്ഞു നിൽക്കുന്നതുകാണുമ്പോൾ അതിന്റ വേരുകൾ ചളിയിൽ പുതഞ്ഞിരിക്കുകയാണെന്ന് നാം ചിന്തിക്കാറുണ്ടോ? പക്ഷേ ആളുകളോടുള്ള മിക്കവരുടെയും സമീപനം അങ്ങനെയാണ്. അതിലെനിക്ക് പരിഭവമില്ല. എന്റെ ജീവിതം ആരെയും ബോധിപ്പിക്കാൻ വേണ്ടിയല്ല.