ജയന്റെ ടെൻഷൻ കണ്ട് ഞാൻ ചോദിച്ചു ‘എന്താ ലൊക്കേഷനിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായോ ?’ എന്റെ ചോദ്യത്തിനല്ല ജയൻ മറുപടി പറഞ്ഞത്. ‘ആ കണ്ണടക്കാരൻ ശരിയല്ല. ആ ജോൺപോൾ, ! ജോൺപോൾ എന്തു ചെയ്‌തു?’ ‘ഞാൻ പിമ്പാണെന്ന് അയാൾ സ്ക്രിപ്റ്റിൽ എഴുതി വച്ചിരിക്കുന്നു. അയാൾ മനഃപൂർവം അഡീഷണലായിട്ട് എഴുതി

ജയന്റെ ടെൻഷൻ കണ്ട് ഞാൻ ചോദിച്ചു ‘എന്താ ലൊക്കേഷനിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായോ ?’ എന്റെ ചോദ്യത്തിനല്ല ജയൻ മറുപടി പറഞ്ഞത്. ‘ആ കണ്ണടക്കാരൻ ശരിയല്ല. ആ ജോൺപോൾ, ! ജോൺപോൾ എന്തു ചെയ്‌തു?’ ‘ഞാൻ പിമ്പാണെന്ന് അയാൾ സ്ക്രിപ്റ്റിൽ എഴുതി വച്ചിരിക്കുന്നു. അയാൾ മനഃപൂർവം അഡീഷണലായിട്ട് എഴുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയന്റെ ടെൻഷൻ കണ്ട് ഞാൻ ചോദിച്ചു ‘എന്താ ലൊക്കേഷനിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായോ ?’ എന്റെ ചോദ്യത്തിനല്ല ജയൻ മറുപടി പറഞ്ഞത്. ‘ആ കണ്ണടക്കാരൻ ശരിയല്ല. ആ ജോൺപോൾ, ! ജോൺപോൾ എന്തു ചെയ്‌തു?’ ‘ഞാൻ പിമ്പാണെന്ന് അയാൾ സ്ക്രിപ്റ്റിൽ എഴുതി വച്ചിരിക്കുന്നു. അയാൾ മനഃപൂർവം അഡീഷണലായിട്ട് എഴുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജയന്റെ ടെൻഷൻ കണ്ട് ഞാൻ ചോദിച്ചു, 'എന്താ ലൊക്കേഷനിൽ എന്തെങ്കിലും പ്രശ്‌നമുണ്ടായോ?’

എന്റെ ചോദ്യത്തിനല്ല ജയൻ മറുപടി പറഞ്ഞത്.

ADVERTISEMENT

‘ആ കണ്ണടക്കാരൻ ശരിയല്ല. ആ ജോൺപോൾ !’


‘ജോൺപോൾ എന്തു ചെയ്‌തു?’


‘ഞാൻ പിമ്പാണെന്ന് അയാൾ സ്ക്രിപ്റ്റിൽ എഴുതി വച്ചിരിക്കുന്നു. അയാൾ മനഃപൂർവം അഡീഷണലായിട്ട് എഴുതി ചേർത്തതാണ്.’

കേട്ടപ്പോൾ പെട്ടെന്ന് ഞാൻ ചിരിച്ചുപോയി.

ADVERTISEMENT


‘സിനിമയിലെ കഥാപാത്രത്തിന്റെ ഡയലോഗല്ലേ അത്. അതിന് ജയനെന്താണ് പ്രശ്‌നം?’


‘ങാ. അതൊക്കെ ശരിയായിരിക്കാം അതു കേൾക്കുമ്പോൾ എന്നെക്കുറിച്ച് ഓഡിയൻസ് എന്തു വിചാരിക്കും. അത് റീ ഷൂട്ട് ചെയ്യാൻ പറ്റുമോ? അതിനുള്ള എക്സ്പൻസ്‌ ഞാൻ വഹിച്ചോളാം. ഡേവിസ്, ശശി സാറിനോടൊന്നു പറഞ്ഞു നോക്ക്വോ?’

‘ങും കൊള്ളാം. ഇതും പറഞ്ഞുകൊണ്ട് അങ്ങോട്ട് ചെല്ല് ശശി ഓടിക്കും.’

അതുകേട്ടപ്പോൾ കക്ഷി പെട്ടെന്ന് നിശബ്ദനായി.

ADVERTISEMENT

ജയന്റെ അന്നത്തെ മനസ്സ് അതായിരുന്നു. നിഷ്‌കളങ്കമായ കൊച്ചു കൊച്ച് അബദ്ധങ്ങളൊക്കെ പറയും.

‘ഈ മനോഹര തീരം’ റിലീസായപ്പോൾ ജയന്റെ സ്റ്റൈലിഷ് വില്ലനെ ജനത്തിന് ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് ഹരിഹരൻ, ശശികുമാർ. എൻ. ശങ്കരൻ നായർ, ലിസ ബേബി തുടങ്ങിയവരുടെ ചിത്രങ്ങളും ജയനെത്തേടിയെത്തി. എന്നാൽ, 1979 ൽ റിലീസായ ഹരിഹരന്റെ 'ശരപഞ്ജര' ത്തിലൂടെയാണ് ജയൻ വലിയ താരപദവിയിലേക്ക് ഉയരാൻ തുടങ്ങിയത്. അതോടെ മലയാള സിനിമ ജയനെ വലംവയ്ക്കാൻ തുടങ്ങി. അതേവർഷം തന്നെ ഞാൻ കഥ എഴുതി പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘ഇവിടെ കാറ്റിനു സുഗന്ധ’ത്തിലും ജയൻ അഭിനയിച്ചു.

നാലഞ്ചു വർഷം കൊണ്ട് നൂറിലധികം സിനിമകളായിരുന്നു ജയന്റേതായി പുറത്തു വന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം ആരാധകരെ സൃഷ്ടിക്കാൻ ജയനല്ലാതെ മറ്റൊരു നായകനടനും കഴിഞ്ഞിട്ടില്ല. പുരുഷന്മാരേക്കാൾ സ്ത്രീ പ്രജകളായിരുന്നു ജയനെന്ന പുരുഷ സ്വരൂപത്തിനു ചുറ്റും ആരാധികമാരായി പാറിപ്പറന്നു നടന്നിരുന്നത്. അന്ന് ജയനോട് അന്ധമായി ആരാധനയുണ്ടായിരുന്ന ഒരു പെൺകുട്ടിയെ എനിക്കറിയാം. വളരെ ഡീപ്പായ ആരാധനയുടെ ഇമോഷനൽ ക്യാരക്ടറായിരുന്ന അവളുടെ അനുഭവ സാക്ഷ്യങ്ങളിലേക്ക് ഒന്നു പോകാം.

ജോൺപോൾ, കിത്തോ, ആന്റണി ഈസ്റ്റ്മാൻ, വിപിൻദാസ് എന്നിവർക്കൊപ്പം കലൂർ ഡെന്നിസ്

1980 ഒക്ടോബറിലെ ആദ്യ വ്യാഴാഴ്ച. അനുഭവങ്ങളേ നന്ദി, ഇവിടെ കാറ്റിന് സുഗന്ധം, അകലങ്ങളിൽ അഭയം എന്നീ ചിത്രങ്ങൾക്കു കഥ എഴുതിയ ശേഷം ഞാൻ ആദ്യമായി തിരക്കഥ എഴുതുന്ന ‘വയലി’ന്റെ രചനയുമായി എറണാകുളം നോർത്തിലുള്ള മാതാ ടൂറിസ്റ്റുഹോമിൽ ഇരിക്കുകയാണ്. എന്റെ സുഹൃത്തായ ആന്റണി ഈസ്റ്റുമാനാണ് 'വയൽ' സംവിധാനം ചെയ്യുന്നത്. ഞങ്ങളുടെ സൗഹൃദ പെരുമഴയിൽ വിരിഞ്ഞ ഒരു പ്രോജക്ടുമാണിത്.

പെട്ടെന്നാണ് ഡോറിൽ ആരോ മുട്ടുന്ന ശബ്‌ദം കേട്ടത്. വെയർ ബോഡിയിലായിരുന്ന ഞാൻ വേഗം തന്നെ ഷർട്ട് എടുത്തിട്ടുകൊണ്ട് ചെന്ന് വാതിൽ തുറന്നു.

ഡോറിനു മുന്നിൽ വെളുക്കെ ചിരിച്ചു കൊണ്ട് സുന്ദരിയായ ഒരു പെൺകുട്ടി നിൽക്കുന്നു. കോട്ടൺ സാരിയുടുത്ത് ശാലീന സുന്ദരിയായ ആ കുട്ടിയുടെ പ്രൊഫൈൽ കണ്ടാൽ പെട്ടെന്ന് നമ്മുടെ ഉർവശി ശാരദയെപ്പോലെ തോന്നും. അവളുടെ പുറകിലായി നിഴൽ പോലെ ഒരു പ്രൗഢയായ സ്ത്രീയുമുണ്ട്. അവളുടെ അമ്മയാണെന്ന് എനിക്കു തോന്നി.

ഔപചാരികതയുടെ മറയൊന്നുമില്ലാതെ പെൺകുട്ടി ‘ചേട്ടാ ഞാൻ അകത്തോട്ട് വന്നോട്ടെ’ എന്നു പറഞ്ഞ് അമ്മയുമായി മെല്ലെ വന്നു സെറ്റിയിലിരുന്നു. പെൺകുട്ടി ഇത്രയ്ക്ക് സ്വാതന്ത്ര്യം കാണിക്കുന്നതു കണ്ടപ്പോൾ എനിക്കു സംശയമായി. ഇനി ഞാൻ കാണാത്ത എന്റെ ഏതെങ്കിലും റിലേറ്റിവ്സാണോ ? എന്റെ ആലോചനയ്ക്കിടയിൽ അവൾ ആമുഖമൊന്നുമില്ലാതെ പറഞ്ഞു തുടങ്ങി.

ആന്റണി ഈസ്റ്റുമാന്‍, വയൽ സിനിമാ പോസ്റ്റർ


‘എന്റെ പേര് വിജയലക്ഷ്‌മി. ഇതെന്റെ അമ്മ സരസ്വതി. ചേട്ടന്റെ കസിൻ റീമയുടെ ഫ്രണ്ടാണ് ഞാൻ. അവൾ പറഞ്ഞിട്ടാണ് ഞാൻ ചേട്ടനെ കാണാൻ വന്നത്.’


‘റീമ പറഞ്ഞിട്ട് വന്നതാണോ?’


‘അതെ. ചേട്ടന്റെ സമയത്തിന് നല്ല വിലയുള്ളതു കൊണ്ട് മുഖവുരയില്ലാതെ ഞാൻ വിഷയത്തിലേക്കു വരാം. നമ്മുടെ സിനിമയിലെ ആംഗ്രി യങ് മാൻ ജയന്റെ കടുത്ത ആരാധികയാണ് ഞാൻ. എനിക്ക് ജയനെ നേരിൽ ഒന്നു കാണണം, പരിചയപ്പെടണം. കൂടെ നിന്ന് ഒരു ഫോട്ടോ എടുത്ത് ഒരു ഓട്ടോഗ്രാഫും വാങ്ങണം. ചേട്ടൻ വിചാരിച്ചാൽ അതു നടക്കും. എന്റെ ഒരു ജീവിതാഭിലാഷമാണിത്.’

നോൺ സ്റ്റോപ്പായിട്ടാണ് അവൾ സംസാരിക്കുന്നത്. ജീവിതാഭിലാഷം എന്നു കേട്ടപ്പോൾ എനിക്കും അദ്ഭുതമാണ് തോന്നിയത്. ഇങ്ങനെയുമുണ്ടോ പെൺകുട്ടികൾ!

‘ചേട്ടൻ ഒന്നു വിളിച്ചു പറഞ്ഞാൽ ഞാനും അമ്മയുമായി കൊച്ചിൻ ടൂറിസ്റ്റു ഹോമിൽ പോയി ജയനെ കണ്ടോളാം.’

ജയൻ ഇപ്പോൾ മദ്രാസിലാണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ പറഞ്ഞു.


‘ജയൻ സ്ഥലത്തില്ല മദ്രാസിൽ ഷൂട്ടിങിനു പോയിരിക്കുകയാണ്.’

അതു കേട്ടപ്പോൾ അവളുടെ മുഖമൊന്നു മങ്ങി.

‘അയ്യോ അപ്പോൾ ഇവിടെ ഇല്ലേ? ഇനി എന്ന് വരും?’

‘അടുത്ത ആഴ്ച വരുമെന്നാണ് അറിഞ്ഞത്’

‌‘എന്റെ ബാഡ് ടൈം’

അവൾ സ്വയം പറഞ്ഞുകൊണ്ട് പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് തുടർന്നു.‘എന്നാൽ അടുത്ത ആഴ്ച ഞങ്ങൾ വരാം.. ചേട്ടൻ ജയനെ വിളിച്ചു പറഞ്ഞ് ഒരു അപ്പോയ്ന്റ്മെന്റ് എടുത്തു തരണം.’

അവൾ പിന്നെയും അൽപസമയം കൂടിയിരുന്നു, ജയഗീതങ്ങളൊക്കെ ഉരുവിട്ടുകൊണ്ടിരുന്നു. അമ്മ അവളുടെ വായ്മൊഴികളെല്ലാം കേട്ട് ഒരു നിശബ്‌ദ സാന്നിധ്യം പോലെയിരിക്കുന്നതു കണ്ട് ഞാൻ ചോദിച്ചു.

‘അമ്മയും മകളെപ്പോലെ തന്നെ ജയന്റെ ആരാധികയാണോ?’

‘ഹേയ്, അമ്മ നിത്യഹരിതനായകൻ പ്രേംനസീറിന്റെ ഫാനാണ്’.


അമ്മ അതു കേട്ട് ജാള്യത്തോടെ ചിരിച്ചുകൊണ്ടിരുന്നു.

‘സോറി ചേട്ടാ ഞാനതു പറയാൻ മറന്നു. അമ്മ സംസാരിക്കില്ല. ജന്മനാ ഊമയാണ്.’

അവർ പോയിക്കഴിഞ്ഞപ്പോൾ, ഞാൻ ഉടനെ തന്നെ റീമയെ വിളിച്ചു. റീമയും വിജയലക്ഷ്‌മിയും മഹാരാജാസിൽ ഒന്നിച്ചു പഠിച്ചവരാണ്.
‘അവൾ ഈ കാണുന്നതു പോലെയൊന്നുമല്ല ചേട്ടാ, ജീനിയസ്സാണ്. പിന്നെ ഈ ഒരു കുഴപ്പമേ ഉള്ളൂ ജയൻ സിൻഡ്രം. എങ്ങനെയെങ്കിലും ചേട്ടൻ ജയനെ കാണാനുള്ള ഒരു അവസരം അവൾക്ക് ഉണ്ടാക്കി കൊടുക്കണം. അവൾ എന്റെ ഏറ്റവും ഡിയറസ്റ്റ് ഫ്രണ്ടാണ്.’

ഒരാഴ്ച കഴിഞ്ഞപ്പോൾ പെട്ടെന്ന് വിജയലക്ഷ്‌മി എന്നെ വിളിച്ചു. ‘ചേട്ടാ ജയൻ എത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം അങ്കമാലിയിൽ ഒരു കോളജിൽ ജയൻ വരുന്നുണ്ട്. പത്രത്തിൽ കണ്ടതാണ്. ചേട്ടൻ ഇപ്പോൾത്തന്നെ ജയനെ വിളിച്ചു സംസാരിച്ചാൽ ഞാൻ ഇന്നു തന്നെ പോയി കണ്ടോളാം. ചിലപ്പോൾ ഇന്ന് ഒരു ദിവസത്തേക്കു മാത്രം വന്നതാണെങ്കിലോ? ഇന്നു തന്നെ കാണാൻ പറ്റുമോ എന്ന് ചോദിക്കാമോ?
അവൾ അക്ഷമയോടെ വേഗം തന്നെ ഫോൺ വച്ചു.

ഞാൻ അപ്പോൾത്തന്നെ കൊച്ചിൻ ടൂറിസ്റ്റു ഹോമിലേക്ക് വിളിച്ച് ജയനുമായി വിജയലക്ഷ്‌മിയുടെ കാര്യം സംസാരിച്ചു. അവളുടെ ജീവിതാഭിലാഷമാണ് ജയനെ നേരിൽ കാണുകയെന്നു ഞാൻ പറഞ്ഞതു കേട്ട് ജയൻ ചിരിച്ചു.

‘ആരാധികമാരെ പിണക്കാൻ പറ്റില്ലല്ലോ. ഞങ്ങളുടെ അന്നദാതാക്കളല്ലേ അവർ... ഏതായാലും ഇന്ന് പതിനൊന്നു മണിയാകുമ്പോൾ ആ കുട്ടിയോടു വരാൻ പറയൂ. ഞാൻ നാളെ രാവിലെ തന്നെ മദ്രാസിലേക്ക് പോകും. അടുത്ത പ്രാവശ്യം വരുമ്പോൾ നമ്മൾക്ക് തമ്മിൽ കാണാം.’

ഞാൻ അപ്പോൾത്തന്നെ വിജയലക്ഷ്‌മിയെ വിളിച്ച് പതിനൊന്നു മണിക്ക് കൊച്ചിൻ ടൂറിസ്റ്റ് ഹോമിൽ ചെല്ലാൻ പറഞ്ഞു. സമയം തെറ്റരുത് എന്ന് ഓർമിപ്പിക്കുകയും ചെയ്‌തു. അവൾക്ക് സ്വർഗം കിട്ടിയതുപോലെയുള്ള സന്തോഷമായിരുന്നു. പെട്ടെന്ന് ചെല്ലാൻ പറഞ്ഞപ്പോൾ അവൾക്ക് ടെൻഷനായി. അവൾ പത്തു മണിയോടെ ആൺസുഹൃത്ത് രാഹുലിനെയും വിളിച്ച് ഒരു ഓട്ടോയിൽ വൈറ്റില വഴി കൊച്ചിൻ ടൂറിസ്റ്റു ഹോമിലേക്ക് പുറപ്പെട്ടു.

പൊന്നുരുന്തി എത്തിയപ്പോൾ റെയിൽ വേ ഗേറ്റ് അടച്ചിട്ടിരിക്കുന്നു. വാഹനങ്ങൾ നീണ്ടു നിരന്നു കിടക്കുകയാണ്. സമയം പത്തരയായിരിക്കുന്നു. വിജയലക്ഷ്‌മിക്ക് ടെൻഷനായി. മറ്റൊരു വഴിയിലൂടെ പോകാനുമാവില്ല. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ പിരിമുറുക്കത്തിന് അറുതി വരുത്തിക്കൊണ്ടു ട്രെയിൻ കടന്നു പോയിട്ടും സിഗ്നൽ വീഴുന്നില്ല. അടുത്തൊരു ട്രെയിൻ കിഴക്കോട്ടു പോവാനുണ്ടെന്ന് ആരോ പറയുന്നത് കേട്ടു. സമയം പത്തു നാൽപത്തഞ്ചായിരിക്കുന്നു. പതിനഞ്ചു മിനിറ്റ് കൊണ്ടു സൗത്തിലുള്ള കൊച്ചിൻ ടൂറിസ്റ്റു ഹോമിൽ എത്താനാകുമോ?

അവൾ റയിൽവെയേയും ഗേറ്റടപ്പുകാരനെയും ശപിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കിഴക്കോട്ടുള്ള ട്രെയിൻ കടന്നു പോയി.ഓട്ടോക്കാരൻ വായുവേഗത്തിലാണ് പാഞ്ഞു പോയത്.

ഓട്ടോ കൊച്ചിൻ ടൂറിസ്റ്റു ഹോമിനു മുന്നിലെത്തിയപ്പോൾ സമയം പതിനൊന്നു പത്തു കഴിഞ്ഞിരുന്നു. അവളും ആൺസുഹൃത്തും ഓട്ടോയിൽ നിന്നിറങ്ങി റിസപ്‌ഷനിൽ ചെന്നപ്പോൾ അഞ്ചു മിനിറ്റ് മുൻപ് ജയൻ പുറത്തേക്കു പോയെന്നുള്ള അറിയിപ്പാണ് കിട്ടിയത്. അവൾക്ക് വല്ലാത്ത നിരാശയായി.

അവൾ അപ്പോൾത്തന്നെ മാതായിലേക്ക് എന്നെ വിളിച്ചു. 'പോയി ചേട്ടാ, ഞങ്ങൾ ചെല്ലും മുൻപേ ജയൻ പോയി ചേട്ടാ. ഗെയ്റ്റ് അട കിട്ടിയതു കൊണ്ട് പത്തു മിനിറ്റ് വൈകിപ്പോയി. അല്ലേലും ഞാൻ അൺലക്കിയാണ്.’

കാമുകനെ കാണാനാവാത്തതിലുള്ള കാമുകിയുടെ പ്രണിത ജൽപനം പോലെയാണ് അവൾ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്.

അതിനു ശേഷം ഒരാഴ്ച കഴിഞ്ഞു യാതൊരു മുന്നറിയിപ്പുമില്ലാതെ ജയപുരാണവും പറഞ്ഞു കൊണ്ട് അവൾ എന്റെ മുറിയിലെത്തി. എനിക്കൽപം ജോലിയുണ്ടായിരുന്നെങ്കിലും വിജയലക്ഷ്‌മിയുടെ ഹൃദ്യമായ പെരുമാറ്റവും ഒളിമറയില്ലാത്ത സംസാരവുമൊക്കെ കൊണ്ട് എനിക്കവളോട് നീരസമൊന്നും തോന്നിയില്ല.

നല്ല വിദ്യാഭ്യാസവും വിവരവും പുതു ചിന്തയുമൊക്കെയുള്ള അവൾക്ക് എങ്ങനെയാണ് താരാരാധന പോലുള്ള പൈങ്കിളി വികാരങ്ങൾ ഉണ്ടായതെന്ന് ഓർക്കുകയായിരുന്നു ഞാൻ.

അവൾ ഒരു നിമിഷം എന്നെത്തന്നെ നോക്കിയിരുന്നിട്ട് പറഞ്ഞു.‘ചേട്ടൻ നോ പറയരുത്. ഞാൻ അമ്മയേയും കൂട്ടി ഈ ഞായറാഴ്ച ഒന്നു മദ്രാസ് വരെ പോയാലോ എന്നാലോചിക്കുകയാണ്. അവിടെ ഷൂട്ടിങ് നടക്കുന്നതു കൊണ്ട് ജയനെ ലൊക്കേഷനിൽ പോയി കാണാമല്ലോ? 'കോളിളക്ക'ത്തിന്റെ ഷൂട്ടിങ് ഒക്കെ കഴിഞ്ഞ് ജയൻ എപ്പോഴാണ് ഇങ്ങോട്ടു വരുന്നതെന്ന് പറയാനാവില്ലല്ലോ. എന്റെ കൂടെ കോളജിലുണ്ടായിരുന്ന എന്റെ ഡിയറസ്റ്റ് ഫ്രണ്ട് പ്രിയംവദ ഫാമിലിയായി ഇപ്പോൾ മദ്രാസിലാണ് താമസിക്കുന്നത്. പല പ്രാവശ്യമായി അങ്ങോട്ടു ചെല്ലാനായി അവൾ വിളിക്കുന്നത്. അപ്പോൾ ഒറ്റ പോക്കിൽ രണ്ടു പേരെയും കാണാമല്ലോ’

വെറുതേ എന്തിനാണ് ഇത്രയും പൈസ മുടക്കി ജയനെ കാണാൻ വേണ്ടി മദ്രാസ് വരെ പോകുന്നത്. ജയൻ ഇവിടെ വരുമ്പോൾ കണ്ടാൽ പോരേ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും അവളുടെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ലെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ തടസ്സമൊന്നും പറഞ്ഞില്ല.

എന്റെ മൗനം സമ്മതമാണെന്ന് മനസ്സിലാക്കിയപ്പോൾ മനസ്സ് കുളിർന്നതു പോലെ അവൾ വേഗം എഴുന്നേറ്റു.

‘ചേട്ടാ ...എനിക്ക് ഒന്ന് ബ്രോഡ്‍വേ വരെ പോകണം. എന്റെ ഫ്രണ്ട് രാഹുൽ അവിടെ വന്നിട്ടുണ്ട്. ചെറിയൊരു പർച്ചേസിങ് ഉണ്ട്. സംസാരത്തിനിടയിൽ അവൾ മുറിയിലെ കണ്ണാടിയിൽ നോക്കി മുഖവും മുടിയുമൊക്കെ മിനുക്കുന്നത് കണ്ട് ഞാൻ ഒരു കുസൃതി ചോദ്യം ഉതിർത്തു.

 

‘ഓ നിന്റെ ആൺസുഹൃത്ത് അല്ലേ രാഹുൽ’


അതുകേട്ട് അവൾ ഒരു ചെറുചിരിയോടെ എന്നെ നോക്കി.

ചേട്ടനെന്താ അങ്ങനെ ചോദിച്ചത് ?

‘ഹേയ് ഒന്നുമില്ല ‘

‘അത് വെറുതെ, ചേട്ടന് എന്നോട് എന്ത് വേണമെങ്കിലും ചോദിക്കാം പറയാം.‘
അവൾ എന്താണ് പറയുന്നതെന്ന് കേൾക്കാനായി ഞാൻ വെറുതെ ഒരു നമ്പറിട്ടു.
‘നീ ആരെയെങ്കിലും ലവ് ചെയ്യുന്നുണ്ടോ?’
ഒരു നിമിഷം അവളുടെ മുഖം ഒന്നു മങ്ങുന്നതു കണ്ടു. അവൾ പതുക്കെ മൊഴിഞ്ഞു.
‘ഉണ്ടായിരുന്നു, ഇപ്പോഴില്ല.’
‘എന്താ ലവ് ഫെയ്‌ലിയർ ആയോ?’
‘പ്രേമിക്കാനല്ലേ പറ്റൂ. വിവാഹം കഴിക്കാൻ പറ്റില്ലല്ലോ?’
അവൾ പറഞ്ഞതിന്റെ അർഥധ്വനി എന്താണെന്ന് മനസ്സിലായില്ല.
അവളുടെ മുഖത്ത് ചെറിയൊരു വിഷാദത്തിന്റെ മാറാല വീണതു പോലെ എനിക്കു തോന്നി.

ഏതോ ഓർമയിലെന്ന വണ്ണം അവൾ തുടർന്നു.

‘കോളജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം ഒരു വിനീത് കുമാർ ഉണ്ടായിരുന്നു. നമ്മുടെ പ്രേംനസീറിനേക്കാൾ സുന്ദരൻ. ഫ്രണ്ട്ഷിപ്പിലൂടെയാണ് ഞങ്ങളുടെ തുടക്കമെങ്കിലും മെല്ലെ മെല്ലെ അതൊരു ഡീപ്പറായ അഫയറായി മാറി. അവന്റെ അച്ഛനും അമ്മയും അമേരിക്കയിലായിരുന്നു. ഞങ്ങളുടെ പ്രണയത്തിന് അവരും പച്ചക്കൊടി കാട്ടി.’ പിന്നെ അവൾ ഒരു നിമിഷം മൗനം പൂണ്ടിരുന്നു.

‘പിന്നെന്തു പറ്റി?’ എനിക്ക് ബാക്കി കേൾക്കാൻ ആകാംക്ഷയായി. അവൾ നിസ്സംഗതയോടെ തുടർന്നു.

‘ഒരു വർഷം കഴിഞ്ഞപ്പോൾ അവനിൽ ചെറിയ മാറ്റങ്ങൾ കാണാൻ തുടങ്ങി. അവൻ വല്ലാതെ ഷൈ ആയി വരുന്നു. അവൻ പെൺകുട്ടികളെപ്പോലെ മുടി പിന്നിയിടുന്നതിനെക്കുറിച്ചും പീരിയഡ്സിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നു. അവൻ എന്റെ മുറിയിൽ വച്ച് ഷർട്ട് ഊരിയപ്പോഴാണ് ഞാൻ ആ കാഴ്‌ച കണ്ടത്. അവൻ ബ്രേസിയർ ഇട്ടിരിക്കുന്നു. ഇതെന്നാടാ ഈ കാണുന്നതെന്നും പറഞ്ഞ് ഞാൻ ബ്രേസിയർ വലിച്ചു മാറ്റിയപ്പോൾ പെൺകുട്ടികളെപ്പോലെ അവന്റെ ചെസ്റ്റ് വളർന്നിരിക്കുന്നു. അത് കണ്ട് ഞാനാകെ വല്ലാതെ മരവിച്ചു നിന്നുപോയി.

(തുടരും )

അടുത്തത്

ബേബി ശാലിനിയുടെ വരവ്