ഒരുകാലത്ത് നാടകവേദിയിലെ അദ്ഭുതമായിരുന്ന നടിയും നർത്തകിയും ഗായികയുമായ ചേർത്തല സുമതിയുടെ മകൾ. ആർഎൽവി സംഗീത കോളജിൽ വിദ്യാർഥിയായിരിക്കെ പതിനേഴാമത്തെ വയസ്സിൽ പ്രഫഷനൽ നാടക വേദിയിൽ അരങ്ങേറ്റം. ആദ്യം നാടകത്തിലും പിന്നീട് ടെലിവിഷനിലും രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. നാടകത്തിൽ നിൽക്കുമ്പോൾ

ഒരുകാലത്ത് നാടകവേദിയിലെ അദ്ഭുതമായിരുന്ന നടിയും നർത്തകിയും ഗായികയുമായ ചേർത്തല സുമതിയുടെ മകൾ. ആർഎൽവി സംഗീത കോളജിൽ വിദ്യാർഥിയായിരിക്കെ പതിനേഴാമത്തെ വയസ്സിൽ പ്രഫഷനൽ നാടക വേദിയിൽ അരങ്ങേറ്റം. ആദ്യം നാടകത്തിലും പിന്നീട് ടെലിവിഷനിലും രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. നാടകത്തിൽ നിൽക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് നാടകവേദിയിലെ അദ്ഭുതമായിരുന്ന നടിയും നർത്തകിയും ഗായികയുമായ ചേർത്തല സുമതിയുടെ മകൾ. ആർഎൽവി സംഗീത കോളജിൽ വിദ്യാർഥിയായിരിക്കെ പതിനേഴാമത്തെ വയസ്സിൽ പ്രഫഷനൽ നാടക വേദിയിൽ അരങ്ങേറ്റം. ആദ്യം നാടകത്തിലും പിന്നീട് ടെലിവിഷനിലും രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. നാടകത്തിൽ നിൽക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുകാലത്ത് നാടകവേദിയിലെ അദ്ഭുതമായിരുന്ന നടിയും നർത്തകിയും ഗായികയുമായ ചേർത്തല സുമതിയുടെ മകൾ. ആർഎൽവി സംഗീത കോളജിൽ വിദ്യാർഥിയായിരിക്കെ പതിനേഴാമത്തെ വയസ്സിൽ പ്രഫഷനൽ നാടക വേദിയിൽ അരങ്ങേറ്റം. ആദ്യം നാടകത്തിലും പിന്നീട് ടെലിവിഷനിലും രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. നാടകത്തിൽ നിൽക്കുമ്പോൾ തന്നെ സിനിമയിലും സീരിയലിലും ശ്രദ്ധേയയായി മാറിയ അഭിനേത്രി സീമ ജി നായർ...

 

ADVERTISEMENT

തുടക്കം നാടകത്തിലായിരുന്നല്ലോ. ഒരു നടിയാകണം നാടകത്തിൽ അഭിനയിക്കണം അങ്ങനെ ആഗ്രഹിച്ചിരുന്നതാണോ.

 

എല്ലാം ഒരു നിമിത്തം പോലെ സംഭവിച്ചതാണ്. അമ്മ അറിയപ്പെടുന്ന നാടക നടിയായിരുന്നു. അക്കാലത്ത് ഒരുപാട് ദുരിതങ്ങളും ബുദ്ധിമുട്ടുകളും അമ്മ അനുഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ മക്കളാരും ഈ രംഗത്തേക്ക് വരരുതെന്ന് അമ്മയ്ക്ക് നിർബന്ധമുണ്ടായിരുന്നു. ചേച്ചിയും സഹോദരനും സംഗീതമാണ് തിരഞ്ഞെടുത്തത്. സ്കൂളിൽ പഠിക്കുമ്പോൾ ഞാനും നന്നായി പാടുമായിരുന്നു. സ്കൂളിലെ അറിയപ്പെടുന്ന  പാട്ടുകാരിയായിരുന്നു. അമ്മ പറഞ്ഞിട്ടുള്ള കാര്യങ്ങളോർത്തു സ്കൂളിൽ ഒരു നാടകത്തിൽ പോലും ഞാൻ അഭിനയിച്ചിട്ടില്ല. 

 

ADVERTISEMENT

സ്കൂൾ പഠിത്തം കഴിഞ്ഞു ആർഎൽവി സംഗീത കോളജിൽ ചേർന്നു. ഓണ അവധിക്കാലത്ത് വീട്ടിൽ നിൽക്കുമ്പോൾ കൊച്ചിൻ സംഘമിത്രയിലെ സതീഷ്ചേട്ടൻ വന്നു. കന്യാകുമാരിയിലൊരു കടങ്കഥ എന്ന നാടകത്തിൽ അഭിനയിക്കാൻ അവർക്കൊരു ആർട്ടിസ്റ്റിനെവേണം. നിഷ്കളങ്കമായ ഒരു കുട്ടിയുടെ വേഷമാണ്. സെൻട്രൽ ക്യാരക്ടർ ആണ്. അതിന് പറ്റിയ ആളെ അന്വേഷിച്ചു നടക്കുന്നതിനിടയിൽ ആരോ പറഞ്ഞു ചേർത്തല സുമതി ചേച്ചിക്ക് ഒരു മോളുണ്ട്. അഭിനയിച്ചിട്ടൊന്നുമില്ല. കലാകുടുംബത്തിലെ അംഗമാണല്ലോ. കഴിവുള്ള കുട്ടിയായിരിക്കും. ട്രൈ ചെയ്താൽ ചിലപ്പോൾ കിട്ടിയേക്കും. അങ്ങനെയാണ് സതീഷ്ചേട്ടൻ നമ്മുടെ വീട്ടിൽ വരുന്നത്. 

 

ഒരു പത്ത് ദിവസം നാടകത്തിൽ  അഭിനയിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ആ സമയത്ത് അമ്മ വീട്ടിലില്ല. കൊച്ചിൻ അനുപമയിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. അന്ന് മൊബൈൽ ഫോൺ ഇല്ലല്ലോ. പെട്ടെന്ന് അമ്മയെ കോൺടാക്ട് ചെയ്യാനും പറ്റില്ല. പത്ത് ദിവസത്തെ കാര്യമല്ലേയുള്ളൂ. അമ്മ വഴക്കൊന്നും പറയില്ല. നീയൊന്നു ശ്രമിച്ചുനോക്കൂ. പത്ത് ദിവസം കഴിയുമ്പോൾ ആർഎൽവി ലേക്ക് പോകാല്ലോന്ന് അച്ഛനും ചേച്ചിയും പറഞ്ഞു. എനിക്ക് നാടകത്തിൽ അഭിനയിക്കാനൊന്നും അറിയില്ല. അഭിനയിക്കാതിരിക്കുന്നതാണ് നല്ലത്. നമുക്കു വേണ്ടത്  അഭിനയമല്ല. വീട്ടിൽ എങ്ങനെ ബിഹേവ് ചെയ്യുന്നു അതുപോലെ അങ്ങ് ചെയ്താൽ മതിയെന്ന് സതീഷ് ചേട്ടൻ. എല്ലാവരും കൂടി പറഞ്ഞു പറഞ്ഞു ഒടുവിൽ സമ്മതിക്കേണ്ടി വന്നു. 

 

ADVERTISEMENT

ബാബുമോൻ എന്ന എഴുത്തുകാരന്റെ പൊട്ടിയായ ഭാര്യ. അതാണ് വേഷം. കൗതുകമുണർത്തുന്നതും ഒരു പ്രത്യേക സംഭാഷണ ശൈലിയുമുള്ള വേഷമായിരുന്നു. സെൻട്രൽ ക്യാരക്ടറാണ്. ആ നാടകം ആളുകൾക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. സിനിമപോലെ നാടകം കയറി പിടിച്ചു. ഒരുപാട് വേദികളിൽ കളിച്ചു.ഞാൻ അവതരിപ്പിച്ച കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.അതോടെ എന്റെ തലവര മാറി. പിന്നീട് നാടകത്തിൽനിന്ന് ഒരു തിരിച്ചുപോക്ക് ഉണ്ടായില്ല.

 

ആർഎൽവി കോളജിൽ സംഗീതം പഠിക്കാൻ പോയിരുന്ന സമയത്ത് ശബ്ദത്തിന് ഈ കരകരപ്പ് ഉണ്ടായിരുന്നോ.

 

പണ്ട് ശബ്ദം ഇങ്ങനെയായിരുന്നില്ല. ആർഎൽവി യിൽ പഠിക്കുമ്പോഴൊക്കെ നല്ല ശബ്ദം തന്നെയായിരുന്നു. തുടർച്ചയായി നാടകം കളിക്കുകയും അതിലെ ഡയലോഗ് ഡെലിവറിയും ആയിരിക്കാം ശബ്ദം ഇങ്ങനെയായി പോകാൻ കാരണമെന്ന് തോന്നുന്നു. സംസാരിക്കുമ്പോഴാണ് സൗണ്ട് വേരിയേഷൻ  ഉണ്ടാന്നത്. പാടുമ്പോൾ കുഴപ്പമില്ല. സ്റ്റേജ് ഷോകളിലൊക്കെ ഞാൻ പാടാറുണ്ട്. പാടുമ്പോൾ ശ്വാസം കിട്ടാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നേയുള്ളൂ. ഗൾഫ് ഷോകളിൽ പോകുമ്പോൾ അവിടെയുള്ള ആളുകൾക്ക് വിവരം ഉണ്ടെങ്കിലും ആരാധന കൂടിയിട്ട് നമ്മളെന്തു കോപ്രായം കാട്ടിയാലും പാവങ്ങൾ സഹിക്കുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ആൾക്കാർക്ക് അതേ വിവരമുണ്ട് പക്ഷേ എന്തും ചെയ്താൽ സഹിക്കില്ല. അവരുടെ ക്ഷമ നശിച്ചു. 

 

നമ്മളെ പോലുള്ള ആളുകൾ അവിടെ ചെന്ന് ഓരോ കോപ്രായങ്ങൾ കാണിച്ചു കാണിച്ച് അവരും മടുത്തുപോയി. ഇപ്പോൾ നല്ല സാധനം വിളമ്പിയാലേ ഏൽക്കു. പല ഇഎൻടി സ്പെഷലിസ്റ്റുകളെയും ഞാൻ പോയി കണ്ടു. ഇമോഷനലായാലും മാനസിക ബുദ്ധിമുട്ട് ഉണ്ടായാലും അത് പെട്ടെന്ന് എന്നെ ബാധിക്കുന്നത് തൊണ്ടയിലാണ്. അലറിവിളിച്ച് അഭിനയിച്ചാൽ അപ്പോൾ ശബ്ദം മാറും. വേണമെങ്കിൽ സർജറി ചെയ്തു ശരിയാക്കാം. പക്ഷേ ഡോക്ടർ പറഞ്ഞത് സീമയുടെ ഈ വോയിസാണ് എല്ലാവർക്കും പരിചയമുള്ളത്. അതുകൊണ്ട് വോയിസ് മാറ്റണ്ട. സർജറി ചെയ്താൽ കുറച്ചുകൂടി സ്വീറ്റ് വോയ്സ് കിട്ടും. അന്നേരം ആള് മാറിപ്പോകും. ഡബ്ബ് ചെയ്യുമ്പോഴും ഒരാളോട് ഫോണിൽ സംസാരിക്കുമ്പോഴും പുതിയ ശബ്ദമായിരിക്കും കേൾക്കുക. വൃത്തികെട്ട ശബ്ദമാണെങ്കിലും എല്ലാവരും പറയുന്നത് ഈ വോയിസാണ് ഇഷ്ടമെന്ന്. ഏത് ആൾക്കൂട്ടത്തിനിടയിലും എന്റെ ശബ്ദം  തിരിച്ചറിയാൻ കഴിയുമെന്നാണ് അവർ പറയുന്നത്.

 

അമച്വർ നാടകവേദിയുമായുള്ള സഹകരണം ഏതു രീതിയിലായിരുന്നു.

 

ഒരുദിവസം കളിക്കാൻ വേണ്ടിയിട്ട് എട്ടോ പത്തോ ദിവസം റിഹേഴ്സൽ ചെയ്തു ഡയലോഗ് കാണാപാഠം പഠിച്ചു കളിക്കുന്നതാണ് അമച്വർ നാടകം. പ്രൊഫഷണൽ നാടകമെന്നു പറയുന്നത് നമ്മൾ ഒരു തപസായിട്ട് എടുക്കണം. രണ്ടു മൂന്നു മാസം റിഹേഴ്സൽ ക്യാമ്പിൽ നിന്ന് നാടകം നന്നായി പഠിച്ചു വേണം സ്റ്റേജിൽ കയറാൻ. വിവിധ തലത്തിലുള്ള  ആയിരക്കണക്കിന് ആളുകളുടെ മുന്നിലാണ് നാടകം അവതരിപ്പിക്കുന്നത്. നാടകത്തെ ഇഷ്ടപ്പെടുന്നവരും വിമർശിക്കുന്നവരും ഉണ്ടാവും. വിമർശനങ്ങൾ ഉണ്ടാവാതിരിക്കണമെങ്കിൽ നമ്മൾ ഏറ്റവും നന്നായി അവതരിപ്പിക്കുക തന്നെ വേണം. പ്രഫഷനൽ നാടകം അങ്ങനെയാണ്. ഞാൻ അമേച്വർ നാടകം അധികം ചെയ്തിട്ടില്ല. ഒരു ദിവസത്തിന് വേണ്ടി പത്ത് ദിവസം കുത്തിയിരുന്നു പഠിച്ചു വേണം സ്റ്റേജിൽ കയറാൻ. അതുകൊണ്ടാണ് അമച്വർ നാടകം അധികം ചെയ്യാതെ പോയത്.

 

മികച്ച നടിക്കുള്ള സംസ്ഥാന നാടക അവാർഡ് ലഭിച്ചപ്പോൾ എന്ത്‌ തോന്നി.

 

സ്റ്റേറ്റ് അവാർഡ് കിട്ടിയപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കൊച്ചിൻ സംഘമിത്ര യുടെ ആശ്ചര്യചൂഢാമണി എന്ന നാടകത്തിലെ അഭിനയത്തിനാണ് അവാർഡ് ലഭിച്ചത്. തുടർച്ചയായി സംഗമിത്രയുടെ നാടകങ്ങളിലാണ് അഭിനയിച്ചുകൊണ്ടിരുന്നത്. അന്നത്തെ ഏറ്റവും പ്രശസ്തമായ നാടക സമിതികളിൽ ഒന്നായിരുന്നു കൊച്ചിൻ സംഘമിത്ര. 92ലാണ് സ്റ്റേറ്റ് അവാർഡ് കിട്ടിയത്. അതിനു മുൻപുള്ള വർഷങ്ങളിലും മികച്ച വേഷങ്ങൾ ചെയ്തിരുന്നു. എനിക്ക് അവാർഡ് കിട്ടും കിട്ടും എന്ന് ഒരുപാട് പേർ നൂറ്റൊന്നു ശതമാനവും ഉറപ്പിച്ചു പറഞ്ഞ സമയത്തൊന്നും എനിക്ക് കിട്ടിയില്ല. അപ്പോഴൊക്കെ ഞാനും പ്രതീക്ഷിച്ചിരുന്നു. 

 

എന്റെ അമ്മ സുഖമില്ലാതെ കിടപ്പിലായപ്പോൾ 91ൽ ഞാൻ നാടക അഭിനയം നിർത്തി. ചികിത്സയും കാര്യങ്ങളുമൊ ക്കെയായി അമ്മയുടെ കൂടെ നിൽക്കേണ്ടി വന്നു. തൊണ്ണൂറ്റി ഒന്നിലെ നാടകം ആണല്ലോ 92ൽ മത്സരിക്കുന്നത്. 92ൽ സംഘമിത്ര പുതിയ നാടകം തുടങ്ങി. ഞാൻ ഇല്ലാത്തതുകൊണ്ട് അമ്പിളി എന്ന പുതിയ കുട്ടിയെ അവരെടുത്തു. ഓരോ വർഷവും ഓരോ നാടകമാണല്ലോ. കോതമംഗലത്ത് കല ഓഡിറ്റോറിയത്തിൽ വെച്ചാണ് ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് നാടകമത്സരം നടക്കുന്നത്. മത്സരത്തിലേക്ക് ആശ്ചര്യചൂഢാമണി തിരഞ്ഞെടുത്തു. ഞാനൊഴിച്ച്  കഴിഞ്ഞവർഷത്തെ എല്ലാ ആർട്ടിസ്റ്റുകളും സംഘമിത്ര യിൽലുണ്ട്. എന്നോട് അഭിനയിക്കണമെന്ന് പറഞ്ഞു. വരാൻ പറ്റില്ലെന്ന് ഞാനും. 

 

റിഹേഴ്സലിൽ പോയി നിൽക്കാനോ അഭിനയിക്കാനോ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല. തന്നെയുമല്ല ഞാനിപ്പോൾ ഓടിപ്പോയി ആശ്ചര്യചൂഡാമണിയിൽ അഭിനയിച്ചിട്ട് ഒരു കാര്യവുമില്ല. കിട്ടേണ്ട സമയത്ത് അർഹിക്കുന്ന അംഗീകാരങ്ങളൊന്നും എനിക്ക് കിട്ടിയില്ല. നാടകത്തിൽ ആരെങ്കിലും അഭിനയിച്ചാൽ മതിയല്ലോ. ഞാൻ തന്നെ അഭിനയിക്കണമെ ന്ന് നിർബന്ധമൊന്നുമില്ല. അങ്കമാലിയിൽ മനസ്സാ വാചാ എന്ന ഷോർട്ട് ഫിലിമിൽ ഞാനും പ്രേംകുമാറും അഭിനയിച്ചുകൊണ്ട് നിൽക്കുമ്പോൾ കൊച്ചിൻ സംഘമിത്ര യിലെ സതീഷ് ചേട്ടന്റെ കത്തുമായി സെക്രട്ടറി ബാലൻ ചേട്ടൻ വന്നു. എന്തുവന്നാലും സീമ തന്നെ നാടകത്തിൽ അഭിനയിക്കണം. സതീഷ് ചേട്ടന്റെ ഭാര്യയും കത്തയച്ചിരുന്നു. നാളെ കഴിഞ്ഞാണ് നാടകം. ഇന്നാണ് കത്തുമായി അവർ വരുന്നത്. ഒറ്റ ദിവസമേ ഉള്ളൂ. നാടകം വിട്ടിട്ട് ഒരു വർഷമായി. ഞാൻ സ്റ്റേജിൽ കയറിയാൽ കുളമാകുമെന്ന് അവരോട് പറഞ്ഞു. 

 

ഒരു വർഷം അഭിനയിച്ച നാടകമാണെങ്കിൽ പോലും അടുത്ത ഒരു വർഷം ഞാൻ മാറിനിൽക്കുകയായിരുന്നു. പ്രശ്നമാകുമെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല.ഞാൻ ചെയ്തേ പറ്റൂ എന്ന വാശിയിലായിരുന്നു. എറണാകുളത്ത് പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു റിഹേഴ്സൽ.മത്സരത്തിന്റെ അന്ന് രാവിലെ ഞാൻ അവിടെ എത്തി ഒറ്റ റിഹേഴ്സൽ. അതുകഴിഞ്ഞ് ഉച്ചയോടു കൂടി കോതമംഗലത്തേക്ക്പുറപ്പെട്ടു. അവിടെ നാടകം അവതരിപ്പിച്ചു.  നമ്മുടേത് ഏറ്റവും ഒടുവിലത്തെ നാടകമായിരുന്നു. തീരെ വയ്യാഞ്ഞിട്ടും നാടകം കാണാൻ അമ്മ വന്നു. നാടകം കഴിഞ്ഞു ഞാൻ പുറത്തിറങ്ങി അമ്മയുടെ അടുത്തേക്ക് ചെന്നു. ഈ വർഷത്തെ സ്റ്റേറ്റ് അവാർഡ് മോൾക്കാണെന്നു അമ്മ പറഞ്ഞപ്പോൾ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് ഞാനുംപറഞ്ഞു. നമ്മൾ പ്രതീക്ഷിച്ച സമയത്തൊന്നും കിട്ടിയില്ല. 

 

ഇപ്പോൾ ഒരുവർഷത്തെ ഗ്യാപ്പിനുശേഷം സ്റ്റേജിൽ കയറി അഭിനയിച്ചതിന് അവാർഡ് കിട്ടുമെന്ന് എന്താ ഉറപ്പ്. അപ്പോഴും അമ്മ  പറഞ്ഞു നിനക്ക് തന്നെയാണ് അവാർഡ്. അന്ന് ടെലിവിഷനൊന്നും ഇത് പോലെ പ്രചാരത്തിലായിട്ടില്ല.വാർത്തകൾ കേൾക്കാൻ കൂടുതലും  റേഡിയോ ആണ് ഉപയോഗിച്ചിരുന്നത്. മത്സരം കഴിഞ്ഞ്  രണ്ടാം ദിവസം, ഈ വർഷത്തെ മികച്ച നാടക നടിക്കുള്ള സംസ്ഥാന അവാർഡ് സീമ ജി നായർക്ക് ലഭിച്ചുവെന്ന് റേഡിയോ വാർത്തയിൽ കേട്ടു.ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത അവാർഡാണ്. അഭിനയം നിർത്തി ഒരു വർഷം കഴിഞ്ഞ് മത്സരത്തിനു വേണ്ടി മാത്രം പോയി അറ്റൻഡ് ചെയ്തതിന് സ്റ്റേറ്റ് അവാർഡ്. അതിൽ ഒരു സന്തോഷവും തോന്നിയില്ല. നമ്മൾ പ്രതീക്ഷിച്ചസമയത്ത് കിട്ടിയിരുന്നെങ്കിൽ വലിയ സന്തോഷം ആകുമായിരുന്നു. ആറിത്തണുത്ത് എല്ലാം കഴിഞ്ഞപ്പോൾ കിട്ടിയത് കൊണ്ടാവാം. അവാർഡ് കിട്ടിയല്ലോ... ആ കിട്ടി അങ്ങനെ ഒരു ഫീലിങ് ആയിരുന്നു. അതിന് ശേഷം ടെലിവിഷൻ അവാർഡ് ലഭിച്ചു.

 

അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ എന്തു തോന്നുന്നു. അമ്മയായിരുന്നോ റോൾമോഡൽ.

 

അതെ. അമ്മയിൽ നിന്നാണ് ഞാൻ എല്ലാം പഠിച്ചത്. അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ അഭിമാനമാണ്. പ്രശസ്തയായ കലാകാരിയായിരുന്നു ചേർത്തല സുമതി. ഒമ്പതാമത്തെ വയസ്സിൽ നാടകത്തിൽ അഭിനയിച്ചു. അസാദ്ധ്യ പാട്ടുകാരിയായിരുന്നു. നർത്തകിയാണ്.ഡാൻസ് ടീച്ചറായിരുന്നു. തിലകൻ ചേട്ടന്റെ ആത്മകഥയിൽ പ്രശംസിച്ചിട്ടുള്ള വ്യക്തിയാണ്. കാരുണ്യം, സഹാനുഭൂതി, സഹജീവികളോടുള്ള സ്നേഹം... സാമ്പത്തികമായി ഏതു പിന്നോക്കാവസ്ഥയിൽ നിൽക്കുമ്പോഴും സഹായം ചോദിച്ചു നമ്മുടെ മുന്നിൽ വരുന്നവരെ സഹായിക്കുക. ഇതൊക്കെ ഞാൻ പഠിച്ചത് അമ്മയിൽനിന്നാണ്. 

 

ഒരു സുപ്രഭാതത്തിൽ ചാരിറ്റിയെന്ന് പറഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടതല്ല. പബ്ലിസിറ്റിക്ക് വേണ്ടിയുമല്ല. നമ്മൾ വാടകവീട്ടിൽ താമസിക്കുന്ന സമയത്തും സ്വന്തം വീട്ടിൽ താമസിക്കുന്നവർ സഹായം ചോദിച്ച് വരുമായിരുന്നു. അപ്പോഴും അവരെ നമ്മൾ സഹായിച്ചിട്ടുണ്ട്. സ്ത്രീകൾ അഭിനയരംഗത്ത് വരാൻ പാടില്ലെന്ന് പറഞ്ഞിരുന്ന കാലത്താണ് അമ്മ നാടക വേദിയിലെത്തിയത്. കലാ ആസ്വാദകനായ അച്ഛന്റെ ശക്തമായ പിന്തുണയിലാണ് അമ്മയ്ക്ക് നിൽക്കാൻ പറ്റിയത്. അമ്മ നാടകത്തിൽ അഭിനയിക്കാൻ പോകുമ്പോൾ അച്ഛന്റെ തണലിലായിരുന്നു ഞങ്ങൾ. ഞാൻ ഒരു കലാകാരിയായി വളരുന്നതും ഉയരുന്നതും അച്ഛൻ കണ്ടിട്ടില്ല. ഞാൻ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയ അതേ വർഷമാണ് അച്ഛൻ മരിക്കുന്നത്. ഞാൻ അഭിനയിച്ച നാടകം അച്ഛൻ കണ്ടിട്ടുണ്ട്. 

 

നാടകത്തിൽ നിന്ന് സീരിയലിലേക്കുള്ള മാറ്റം സംഭവിച്ചത് എങ്ങനെയാണ്.

 

നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ ഉണ്ണികൃഷ്ണൻ ചേട്ടനാണ് സീരിയലിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ഉണ്ടാക്കി തന്നത്. ഉണ്ണി ചേട്ടന്റെ ഭാര്യ ഭവൻസ് സ്കൂളിലെ  ടീച്ചറായിരുന്നു. എന്റെ ചേച്ചിയും അവിടെ ടീച്ചറാണ്. അവർ സുഹൃത്തുക്കളായിരുന്നു. ദൂരദർശന് വേണ്ടി ഐപ്പ് പാറമ്മേലിന്റെ  ചേറപ്പായി കഥകൾ സീരിയലാക്കുന്ന സമയം. ഉണ്ണികൃഷ്ണൻ ചേട്ടന്റെ അടുത്ത സുഹൃത്തായ വിശ്വംഭരൻ സാറാണ് സീരിയൽ നിർമ്മിക്കുന്നത്. ചേറപ്പായിയുടെ ഭാര്യ കൊച്ചൊറോതയുടെ വേഷം ചെയ്യാൻ പറ്റിയ ഒരു ആർട്ടിസ്റ്റിനെ അന്വേഷിക്കുന്നുണ്ട്. സീമക്ക് ചെയ്യാൻ പറ്റും.സീമയോട് അവരെ പോയി കാണാൻ പറയാമോയെന്ന് ഉണ്ണി ചേട്ടൻ എന്റെ ചേച്ചിയെ വിളിച്ചു ചോദിച്ചു. 

 

എറണാകുളത്ത്  കളമശ്ശേരിയിലാണ് വിശ്വംഭരൻ സാറിന്റെ വീട്. സാറ് വീട്ടിലള്ള ഒരു ദിവസം ഞാൻ പോയി കണ്ടു. സംവിധായകൻ സി. കെ തോമസ് സാറും അവിടെ ഉണ്ടായിരുന്നു. അവർ എന്നെ ഫിക്സ് ചെയ്തു. ചേറപ്പായിയുടെ ഭാര്യ യായി അഭിനയിച്ചു. അതിനുശേഷം മധുമോഹൻ സാറിന്റെ സീരിയൽ ചെയ്തു. മാനസി, ഉദ്യോഗസ്ഥ, സ്നേഹസീമ കാലനും കണ്ഠകശനിയും തുടങ്ങി ഒരുപിടി സീരിയലുകളിലും ടെലിഫിലിമുകളിലും അഭിനയിച്ചു.

 

നാടകത്തിലും സീരിയലിലും അഭിനയിക്കുമ്പോൾ തന്നെ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ടായിരുന്നല്ലോ. ഒരു വഴിത്തിരിവ് എന്നു പറയാവുന്ന സിനിമ ഏതാണ്.

 

സിനിമയിൽ ശരിക്കും ഉറപ്പിച്ചത് ക്രോണിക് ബാച്ചിലർ ആണ്. ക്രോണിക് ബാച്ചിലറിന് മുമ്പ് സിദ്ദിഖ് സാർ സംവിധാനം ചെയ്ത കാബൂളിവാലയിൽ ഒരു വേഷം ചെയ്യാൻവേണ്ടി വിളിച്ചിരുന്നു. സിദ്ദിഖ് സാർ അല്ല വേറെ ആരോ ആണ് വിളിച്ചത്. എന്നെ കളിപ്പിക്കാൻ വേണ്ടി ആരോ വിളിക്കുകയാണെന്ന് കരുതി ഞാൻ അത് കാര്യമാക്കിയില്ല. അങ്ങനെ ആ വേഷം പോയി. ക്രോണിക് ബാച്ചിലർ ചെയ്യുന്ന സമയത്ത് അതിന്റെ മ്യൂസിക് ഡയറക്ടർ ദീപക് ദേവ് ആണ്. എന്റെ ചേച്ചി ആ സിനിമയിൽ പാടിയിട്ടുണ്ട്. അങ്ങനെയൊരു ബന്ധം വന്നപ്പോൾ സിദ്ദിഖ് സാർ പറഞ്ഞു ഇതിൽ കുഞ്ഞിലക്ഷ്മി എന്ന ഒരു കഥാപാത്രം ഉണ്ട്. അത് സീമ ചെയ്യട്ടെ. പ്രൊഡക്ഷൻ കൺട്രോളർ ബാബുഷാഹിർ ചേട്ടൻ വിളിച്ചു. ഞാൻ ആ സിനിമയിൽ അഭിനയിച്ചു. കുഞ്ഞിലക്ഷ്മി നല്ല ക്യാരക്ടർ ആയിരുന്നു. ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. പിന്നീട് പല സിനിമകളിലും നല്ല ക്യാരക്ടർ വേഷങ്ങൾ കിട്ടി.

 

സിനിമയിലും സീരിയലിലും തിരക്കായപ്പോൾ നാടകം വിട്ടോ.

 

ഒരിക്കലുമില്ല. ഇവിടെ നിൽക്കുമ്പോൾ തന്നെ മോഹൻലാൽ സാറിന്റെ കൂടെ ഛായാമുഖി എന്ന നാടകത്തിൽ അഭിനയിച്ചു. ജോൺ ടി. വോക്കന്റെ ചന്തമുള്ളവൾ എന്ന നാടകം ചെയ്തു. മൂന്ന് ആർട്ടിസ്റ്റുകൾ മാത്രമുള്ള ഇന്റർവൽ ഇല്ലാതെ ഒന്നരമണിക്കൂർ പ്ലേ ആണ്. നാടകം ചെയ്യാൻ കിട്ടുന്ന അവസരങ്ങളൊന്നും വേണ്ടെന്നു വെച്ചിട്ടില്ല. സമയക്കുറവ് ഒരു പ്രശ്നം തന്നെയാണ്. എന്നാലും നാടകത്തിലെത്താൻ പരമാവധി ശ്രമിക്കാറുണ്ട്.

 

ആർഎൽവിയിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണല്ലോ നാടകത്തിൽ അഭിനയിക്കാൻ പോയത്.

 

ആർഎൽവിയിലെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നാടകത്തിലേക്ക് പോയപ്പോൾ പാട്ട് നിന്നു ഡാൻസ് നിന്നു.   അന്നും ഇന്നും അതിലെനിക്ക് വിഷമമുണ്ട്.

 

യഥാർഥത്തിൽ എവിടെ എത്താനാണ് ആഗ്രഹിച്ചത്.

 

വലിയ സങ്കല്പങ്ങളോ ഭയങ്കരമായി സമ്പാദിക്കണമെന്നോ അങ്ങനെയൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഒരു മ്യൂസിക് ടീച്ചർ അല്ലെങ്കിൽ ഒരു ജനറൽ നഴ്സിങ് ഇതിൽ ഏതെങ്കിലുമൊന്നു ചെയ്യണമെന്നായിരുന്നു ആഗ്രഹം. ആർക്കായാലും ആഗ്രഹങ്ങൾ ഉണ്ടാകുമല്ലോ. ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കിട്ടണം എന്ന് വാശി പിടിക്കുന്നതിൽ അർത്ഥമില്ല. എന്റെ തലവര പാട്ട് ആയിരിക്കില്ല നഴ്സിങ് ആയിരിക്കില്ല. അഭിനയമായിരിക്കാം. അതുകൊണ്ടാണല്ലോ വഴിതിരിഞ്ഞ് അഭിനയ വേദിയിലെത്തിയത്. അവിടെ നമുക്ക് നേരിടേണ്ടിവന്ന ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. 36 വർഷമായി ഞാൻ ഈ ഫീൽഡിൽ വന്നിട്ട്. കാര്യമായ സമ്പാദ്യങ്ങളൊന്നുമില്ല. ഇപ്പോഴും ബാധ്യതകളിലൂടെയാണ്‌ പൊയ്ക്കൊണ്ടിരിക്കുന്നത്. 

 

ഒരു സിനിമാ നടിയോ സെലിബ്രിറ്റിയോ ആയി കഴിഞ്ഞാൽ ജീവിതത്തിന്റെ മൊത്തം കളർ തന്നെ മാറിപ്പോകും. ബസ്സിലോ ഓട്ടോറിക്ഷയിലോ യാത്ര ചെയ്യാൻ പറ്റാതെ വരും. നമുക്ക് ഒരുപാട് പരിധികളുണ്ട്. അങ്ങനെ വരുമ്പോൾ ജീവിതച്ചെലവ് വർധിക്കും. ബാധ്യതകളും പ്രശ്നങ്ങളും ഉണ്ടാവും. സ്റ്റാറ്റസ് കീപ് ചെയ്യാനുള്ള നെട്ടോട്ടത്തിലായിരിക്കും. നമ്മൾ ജോലി ചെയ്യുന്നുണ്ട് . പക്ഷേ ഇന്നുവരെ എനിക്ക് തൃപ്തിയായിട്ടുള്ള പ്രതിഫലം കിട്ടിയിട്ടില്ല. ചോദിച്ചു വാങ്ങിയിട്ടുമില്ല. ചോദിച്ചാൽ കിട്ടണമെന്നുമില്ല. അഥവാ അബദ്ധത്തിലെങ്ങാനും ചോദിച്ചുപോയാൽ നമ്മൾ കുറ്റക്കാരിയായി... അഹങ്കാരിയായി. 

 

പിന്നീട് നമ്മളെ കുറിച്ച്  കേൾക്കുന്നതൊക്കെ വേറെ കഥകളായിരിക്കും. അവരെ വേണ്ടാട്ടോ എടുത്താൽ പൊങ്ങാത്ത തുകയാണ് ചോദിക്കുന്നത്. നമ്മുടെ ഒപ്പമുള്ള പലരും വാങ്ങിക്കുന്ന പ്രതിഫലം കേട്ട് പലപ്പോഴും കണ്ണുനിറഞ്ഞു പോയിട്ടുണ്ട്. എനിക്ക് അഭിനയിക്കാനറിയില്ലെന്ന് ആരും പറയില്ല. ഇത്ര കഴിവുണ്ടായിട്ടും ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ സീമയ്ക്ക് ഉയരാനായില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഞങ്ങൾക്ക് ഇന്നും അത്ഭുതമാണെന്ന് അവർ പറയുമ്പോൾ ഞാനും എന്നെക്കുറിച്ച് ആലോചിക്കാറുണ്ട്. കഴിവുള്ള ഒരുപാടുപേർ പിന്തള്ളപ്പെട്ടുപോയ ഫീൽഡാണിത്. കഴിവ് ഉണ്ടായതു കൊണ്ട് മാത്രം രക്ഷപ്പെടണമെന്നില്ലല്ലോ.

 

സിനിമയിലെ സൗഹൃദങ്ങൾ എങ്ങനെയാണ്.

 

സൗഹൃദങ്ങൾക്ക് പല തലങ്ങൾ ഉണ്ടല്ലോ. അടുപ്പമുള്ള പലരും എനിക്ക് വേഷം തന്നിട്ടില്ല. ഞാൻ ചോദിച്ചിട്ട് പോലും വേഷം തന്നിട്ടില്ല. അവരുടെ സിനിമ കാണുമ്പോൾ അതിനകത്തു നമുക്ക് പറ്റിയ വേഷംകാണും. പക്ഷേ അത് മറ്റാരെങ്കിലും ചെയ്തിട്ടുണ്ടാവും. പിന്നീട് ഞാനും അവരും നേരിൽ കാണുമ്പോൾ എന്നോട് പറയാൻ കുറെ കള്ളത്തരങ്ങൾ പഠിച്ചു വച്ചിട്ടുണ്ടാവും. അവരുടെ വർക്കിൽ എനിക്ക് ചെയ്യാൻ പറ്റിയ ക്യാരക്ടർ ഉണ്ടായിട്ടും തന്നില്ലല്ലോ എന്ന വിഷമം എന്റെ മനസ്സിലുണ്ടാവും. പലപ്പോഴും ഇത് സംഭവിച്ചപ്പോൾ ഒരു കാര്യം ബോധ്യമായി. നമുക്ക് വിധിച്ചതേ കിട്ടു. വളരെ വിഷമം തോന്നിയിട്ടുള്ള പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. ഇവിടം വിട്ടു പോയാലോ എന്നു വരെ തോന്നിയിട്ടുണ്ട്. ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേറെ ഒരു മാർഗ്ഗവും എന്റെ മുന്നിലില്ല. അറിയാവുന്ന തൊഴിൽ അഭിനയമാണ്. നമ്മളെ ആവശ്യമുള്ളിടത്തോളം കാലം ഇതിനകത്ത് തുടരണമെന്നാണ് എന്റെ ആഗ്രഹം... എന്റെ പ്രാർത്ഥന.  

 

സിനിമയിൽ ഇടിച്ചു കയറിയാലേ പിടിച്ചു നിൽക്കാൻ പറ്റൂ എന്ന് പലരും പറയാറുണ്ട് .

 

ശരിയായിരിക്കാം...ഞാൻ ഒരിടത്തും ഇടിക്കാൻ പോയിട്ടില്ല. ഒരു കോമ്പറ്റീഷന്റെ ഭാഗവും ആയിട്ടില്ല. അത്തരം വേദികളിൽ നിന്ന് ഒഴിഞ്ഞു മാറി പോകുന്ന ശീലം പണ്ടേ ഉള്ളതാണ്. അതുകൊണ്ടായിരിക്കാം മുൻനിരയിലൊന്നും എന്നെ കാണാത്തത്. ഇടിച്ചു കയറേണ്ടിടത്ത് ഇടിച്ചു തന്നെ കയറണം അല്ലെങ്കിൽ പിന്തള്ളപ്പെട്ടു പോകും. അത് ഏതു മേഖലയിലും സംഭവിക്കാവുന്ന കാര്യമാണ്. ഒഴിഞ്ഞു മാറിയാലും ഒതുങ്ങി നിന്നാലും ചവിട്ടി താഴ്ത്തും എന്നാണ് പറയാറ്. കുറെയൊക്കെ ഞാനും അത് അനുഭവിച്ചിട്ടുണ്ട്.

 

മലയാളത്തിനു പുറമേ തമിഴ് സിനിമയിൽ അഭിനയിച്ചു.തമിഴ് സീരിയലിൽ അഭിനയിച്ചു. തമിഴ് കണക്ഷൻ കിട്ടിയത് എങ്ങനെയാണ്.

 

ആരുടെയും റെക്കമെന്റേഷനിൽ കിട്ടിയതല്ല.തമിഴ് പ്രൊഡക്‌ഷൻ കമ്പനിയിൽ നിന്ന് നേരിട്ട് വിളിച്ചതാണ്. വിജയ്‌യുടെ ഭൈരവ, ചേരൻ സാറിന്റെ തിരുമണം എന്നീ സിനിമകളിൽ അഭിനയിച്ചു. രണ്ടും വലിയ സിനിമകളായിരുന്നു...വിജയിച്ച സിനിമകളായിരുന്നു. തമിഴിൽ സൂപ്പർ ഹിറ്റായ വാനമ്പാടി എന്ന സീരിയൽ രജപുത്ര രഞ്ജിത്ത് ചേട്ടൻ മലയാളത്തിലെടുത്തപ്പോൾ ആ സീരിയലിൽ അഭിനയിച്ചു. മൗനരാഗം എന്ന തമിഴ് സീരിയലിൽ നല്ലൊരു വേഷം ചെയ്തു. തമിഴിൽ പുതിയ സീരിയൽ തുടങ്ങാൻ പോകുന്നു. കൂടാതെ ഒരു വെബ് സീരിസിന്റെ കാര്യം പറയുന്നുണ്ട്. ഭൈരവ എന്ന സിനിമയിൽ മലയാളത്തിൽനിന്ന് വിജയരാഘവൻ ചേട്ടനും ഞാനും അഭിനയിച്ചു. 

 

മലയാളത്തിൽ ഞാൻ അഭിനയിച്ച പടങ്ങളിലെ കഥാപാത്രങ്ങൾ കണ്ടിട്ടാണ് ഭൈരവയുടെ സംവിധായകൻ ഭരതൻസാർ വിളിക്കുന്നത്. ഞാൻ അവിടെ ചെല്ലുമ്പോൾ ഒരു ഫാമിലി ഫോട്ടോ ലാപ്ടോപ്പിൽ അവർ സെറ്റ് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു.വിജയരാഘവൻ ചേട്ടനും ഞാനും ഒരു മോളും. തമിഴ് പെൺകുട്ടിയാണ്. ആ കുട്ടിയെ അവർ ഇന്റർവ്യൂ ചെയ്തു എടുത്തതാണ്. ഭൈരവയുടെ സംവിധായകനോ നിർമാതാവോ അവരാരും എന്നെ നേരിൽ കണ്ടിട്ടില്ല. കാണുന്നതിനു മുമ്പാണ് സാരിയുടുത്ത് നിൽക്കുന്ന ഏതോ ഒരു കഥാപാത്രത്തിന്റെ ഫോട്ടോ വച്ച് ഫാമിലി സെറ്റ് ചെയ്തിരിക്കുന്നത്. ഒരു വൈറ്റ് ചുരിദാർ ധരിച്ചു ഞാൻ അവിടെ ചെന്നപ്പോൾ അവർക്ക് ആകെ കൺഫ്യൂഷനായി. അവർ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ആക്ടറസ്സിന്റെ സഹോദരിയാണോ ന്നു ചോദിച്ചു. അല്ല അത് ഞാൻ തന്നെയാണെന്ന് പറഞ്ഞിട്ടും അവർക്ക് വിശ്വാസമായില്ല. 

 

പിന്നീട് ആ സിനിമയിലെ കഥാപാത്രത്തിന്റെ മേക്കപ്പും വേഷവുമൊക്കെയിട്ട് കണ്ടപ്പോഴാണ് അവർക്ക് തൃപ്തി വന്നത്. ഇതേ കൺഫ്യൂഷൻ ചേരൻസാറിന്റെ തിരുമണം എന്ന സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോഴും ഉണ്ടായി.അതിൽ ചേരൻ സാറിന്റെ അമ്മയായിട്ടാണ് അഭിനയിക്കേണ്ടത്. ജീൻസും ടോപ്പും ധരിച്ച് അവിടെ എത്തിയ എന്നെ കണ്ടതും അവരെല്ലാം മാറിനിന്ന് ഭയങ്കര ഡിസ്കഷനായി. ഹേയ് ഇത് പറ്റില്ല. മാച്ചാവില്ല. ഒടുവിൽ അവിടെയും കഥാപാത്രത്തിന്റെ മേയ്ക്കപ്പും കോസ്റ്റ്യൂമൊക്കെ ധരിച്ച് കണ്ടപ്പോഴാണ് അവർക്ക് ബോധ്യപ്പെട്ടത്. ഭൈരവയുടെ ഷൂട്ടിങ് കഴിഞ്ഞ് പോരാൻ നേരം സിനിമയുടെ സംവിധായകൻ ഭരതൻ സാർ എന്നോട് പറഞ്ഞു, നിങ്ങൾ ഇവിടെ നിൽക്കണം. നിങ്ങളെപോലുള്ള ആർട്ടിസ്റ്റുകളെ  തമിഴ് സിനിമയ്ക്ക് ആവശ്യമുണ്ട്. നമ്മൾ എങ്ങനെ അവിടെ നിൽക്കും.നമ്മളെ ഒന്ന് സപ്പോർട്ട് ചെയ്യാനോ നമുക്ക് വേണ്ട പിന്തുണ നൽകാനോ ആരും ഉണ്ടായിട്ടില്ല.

 

ജീവിതം കൊണ്ട് മുന്നിൽ നിൽക്കുന്നത് ഭാഗ്യമോ നിർഭാഗ്യമോ.

 

നിർഭാഗ്യം... ജീവിതമെടുത്തു നോക്കിയാലും പ്രഫഷനെടുത്തു നോക്കിയാലും എന്ത് എടുത്തു നോക്കിയാലും നിർഭാഗ്യത്തിനാണ് മുൻതൂക്കം. പക്ഷേ ഈശ്വരൻ തന്ന ഭാഗ്യങ്ങളെ രണ്ടു കയ്യും നീട്ടിസ്വീകരിക്കുന്നു.

 

ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് പറഞ്ഞു. പ്രശ്നങ്ങളെ അതിജീവിക്കാനുള്ള കരുത്ത് നേടിയത് എങ്ങനെയാണ്.

 

താങ്ങാൻ ആളുള്ളപ്പോഴേ തളർച്ച ഉണ്ടാവു. ഇതൊരു പഴമൊഴിയാണ്. വീണ്‌ കഴിഞ്ഞു ഒരു കൈ പോലും പൊക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ എങ്ങനെയെങ്കിലും എത്ര വേദന സഹിച്ചിട്ടായാലും കയ്യോ കാലോ കുത്തി എഴുന്നേൽക്കാൻ ശ്രമിക്കും. എന്റെ ജീവിതത്തിൽ ഞാൻ സ്വയം എഴുന്നേൽക്കാൻ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ എത്ര വലിയ പ്രശ്നമായിരുന്നാലും ശരി എത്ര കഠിനമായ വീഴ്ചയായിരുന്നാലും ശരി അതിനെ ആ രീതിയിൽ സ്വീകരിക്കാൻ എനിക്ക് പറ്റുന്നുണ്ട്. ഞാൻ തളർന്നു പോയാൽ മൊത്തത്തിൽ എല്ലാം തളരും. ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ പറ്റാതെ വരും. ഒറ്റയ്ക്കാണെന്ന തോന്നൽ എപ്പോഴും ഉണ്ടായിട്ടുണ്ട്. അതിനെ നേരിട്ടല്ലേ പറ്റൂ. എനിക്ക് ആകെ അറിയാവുന്ന തൊഴിൽ അഭിനയമാണ്.അതിൽ അങ്ങനെ ജീവിക്കുക.

 

ചാരിറ്റി പ്രവർത്തനങ്ങളുമായുള്ള യാത്രയിൽ വ്യക്തിപരമായി വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ.

 

ചാരിറ്റി എന്നുപറഞ്ഞാലേ വേദനയാണ്. ശരണ്യയ്ക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടിയായിരുന്നു. ഈശ്വരൻ അവളെ കൊണ്ടുപോയി. നന്ദു മഹാദേവ... ഹൃദയത്തോട് ചേർത്തു പിടിച്ച ആ കുട്ടിയും പോയി. അങ്ങനെ ഒരുപാട് പേരുണ്ട്. അസുഖം ബാധിച്ചവരെ സഹായിക്കണമെന്ന് പറഞ്ഞു ധാരാളം ആളുകൾ വരുന്നുണ്ട്. അത്രയും കഷ്ടപ്പെട്ടാണ് അവർ വരുന്നത്.ഇതേ ആവശ്യവുമായി നൂറുകണക്കിന് മെസ്സേജുകളും ഫോൺ വിളികളും വരുന്നുണ്ട്.ഓരോരുത്തരെയും കഴിവിന്റെ പരമാവധി സഹായിക്കാൻ ശ്രമിക്കാറുണ്ട്. ചാരിറ്റിയുടെ പേരിൽ വ്യക്തിപരമായി  ആക്ഷേപങ്ങളൊന്നും ഇതുവരെ കേൾക്കേണ്ടി വന്നിട്ടില്ല. നാളെ എന്താവും കേൾക്കാൻ പോകുന്നതെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് മുന്നോട്ടുപോകുന്നത്.

 

ചാരിറ്റി പ്രവർത്തനവുമായി ഇറങ്ങുമ്പോൾ സമയവും സാമ്പത്തികവും പ്രശ്നമല്ലേ.

 

ജീവിക്കണമെങ്കിൽ ഒരു തൊഴില്‍ വേണം. വരുമാനം വേണം. ഒരാൾക്ക് അസുഖം വന്നു സഹായം ആവശ്യപ്പെട്ട് നമ്മുടെ അടുത്ത് വന്നാൽ അപ്പോൾ തന്നെ അവിടെയും ഇവിടെയും വിളിച്ച് സാമ്പത്തികമായി സഹായിക്കാൻ തയ്യാറുള്ളവർക്ക് രോഗിയുടെ വിശദാംശങ്ങൾ അയച്ചുകൊടുക്കും.അവർ രോഗിയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് പൈസ അയച്ചു കൊടുക്കുന്നത്. പണമിടപാടുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ചാരിറ്റിക്ക് വേണ്ടി എന്റെ പഴ്സനൽ അക്കൗണ്ടിലേക്ക് ആരും പൈസ അയയ്ക്കാറില്ല. അങ്ങനെ അയയ്ക്കണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല. സഹായം ആവശ്യമുള്ളവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയച്ചു കൊടുക്കുകയാണ്. നമ്മൾ ഒരു നിമിത്തമാകുന്നു. അത്രയേ ഉള്ളൂ. ഇതിനിടയിൽ ഷൂട്ടിങ്ങിന് ആരെങ്കിലും വിളിച്ചാൽ  പോകും. 

 

ഷൂട്ടിങിന് പോയാലും ഫോണിലൂടെ കാര്യങ്ങൾ നീക്കും.വീട്ടു കാര്യവും നടക്കണം. അടിസ്ഥാനപരമായി ഇതിനൊക്കെ മനസ്സുണ്ടാവുക എന്നുള്ളതാണ്. മനസ്സുണ്ടെങ്കിൽ നമുക്കെല്ലാം സാധിക്കും. താൻ ചത്തു മീൻ പിടിച്ചിട്ട് കാര്യമില്ലെന്ന് പലരും എന്നോട് പറഞ്ഞു. കിട്ടുന്ന സമയം മറ്റുള്ളവരെ സഹായിക്കുക. അതെ ഞാൻ ചിന്തിക്കുന്നുള്ളു. ഓരോ കാര്യങ്ങൾ ഇങ്ങനെ ഓടി നടന്നു  ചെയ്യുന്നത് കൊണ്ട് പലരും വിചാരിക്കുന്നുണ്ടാവും സാമ്പത്തികമായി ഞാൻ ഭയങ്കര സെറ്റപ്പിലാണെന്ന്. സീമ അഭിനയിച്ചാലും ഇല്ലെങ്കിലും കാര്യങ്ങളൊക്കെ നടന്നുപോകും.

 

സാമ്പത്തികമായി എനിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരങ്ങു തീരുമാനിക്കുകയാണ്. അത് വെറും തെറ്റിദ്ധാരണ മാത്രമാണ്. എനിക്ക് അഭിനയിച്ചേ പറ്റൂ. അഭിനയമാണ് എന്റെ തൊഴിൽ. തൊഴിൽ ചെയ്തു വരുമാനമുണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ സാധിക്കൂ.മറ്റുള്ളവരെ സഹായിക്കാൻ പറ്റു. ആരെങ്കിലും വിളിച്ച് സങ്കടം പറഞ്ഞാൽ പിന്നെ അത് പരിഹരിക്കുന്നതുവരെ ഒരു സമാധാനവും ഉണ്ടാവില്ല. ഇപ്പോൾ 24 മണിക്കൂർ സമയം പോരാന്ന് തോന്നുന്നുണ്ട്.

 

ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണ്.

 

ഞാൻ അമ്മയായപ്പോൾ. അമ്മയാകുന്നതിനു മുൻപും അതിനു ശേഷവും ദുഃഖങ്ങൾ മാത്രമാണ് കൂടെയുള്ളത്. അതുമായി അങ്ങ് ഇണങ്ങി ചേരുകയാണ്.

 

കുടുംബം

 

മകൻ  ആരോമൽ. ഫോക്സ്‌വാഗന്‍ കമ്പനിയിൽ ട്രെയിനി ആണ്.