ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്, രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്, ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് പോസ്റ്ററിൽ ഉള്ളത്. മലയാളം, തമിഴ്‌,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ. സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജോജു ജോർജ്, രമ്യാ നമ്പീശൻ, അനിൽ നെടുമങ്ങാട്, അതിഥി രവി, അനിൽ രാധാകൃഷ്ണൻ മേനോൻ, ആശ ശരത്ത്,  ഷാലു റഹീം, അർജുൻ സിങ്, വിജിലേഷ്, മാമുക്കോയ, തുടങ്ങിയവരാണ് പോസ്റ്ററിൽ ഉള്ളത്. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലായൊരുങ്ങുന്ന 'പീസ്‌' ഒരു സറ്റയർ മൂവിയാണ്‌. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം.   

ADVERTISEMENT

തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് 'പീസി'ന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. വിനീത് ശ്രീനിവാസൻ, ഷഹബാസ് അമൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ ദയാപരൻ ആണ്. 

ADVERTISEMENT

ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന അൻവർ അലി, സൻഫീർ കെ, വിനായക് ശശികുമാർ ചേർന്നാണ് നിർവ്വഹിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം: ഷമീർ ജിബ്രാൻ, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്ത കൃഷ്ണൻ,  ചിത്രസംയോജനം: നൗഫൽ അബ്ദുള്ള, അസോസിയേറ്റ്‌ ക്യാമറ: ഉണ്ണി പാലോട്, ആർട്ട്: ശ്രീജിത്ത് ഓടക്കാലി, പ്രൊജക്ട് ഡിസൈനർ: ബാദുഷ എൻ.എം, സൗണ്ട് ഡിസൈൻ: അജയൻ അദത്, വസ്ത്രാലങ്കാരം: ജിഷാദ്‌ ഷംസുദ്ദീൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, ഷമീർ, ജോ, സ്റ്റിൽസ്: ജിതിൻ മധു, സ്റ്റോറി ബോർഡ്: ഹരിഷ് വല്ലത്ത്, ഡിസൈൻസ്‌: അമൽ ജോസ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്‌, ഡിജിറ്റൽ ഒബ്സ്ക്യൂറ.