ആന്റണി വർഗ്ഗീസ്‌-ടിനു പാപ്പച്ചൻ ടീമിന്റെ 'അജഗജാന്തരം' അൻപതാം ദിവസത്തിലേയ്ക്ക്‌ കടക്കുകയാണ്‌. ഒരു ഉത്സവപ്പറമ്പും ആനയെയും വച്ച്‌, ഒറ്റ രാത്രിയിലെ കഥ സിനിമയാക്കാൻ സംവിധായകൻ ടിനു പാപ്പച്ചൻ‌‌ ഇറങ്ങിയപ്പോൾ ആ സംവിധായകനിൽ പൂർണ വിശ്വാസമർപ്പിച്ച രണ്ടു പേരുണ്ട്‌. മലയാളത്തിലെ സൂപ്പർതാര സാന്നിധ്യം ഇല്ലാഞ്ഞിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആന്റണി വർഗ്ഗീസ്‌-ടിനു പാപ്പച്ചൻ ടീമിന്റെ 'അജഗജാന്തരം' അൻപതാം ദിവസത്തിലേയ്ക്ക്‌ കടക്കുകയാണ്‌. ഒരു ഉത്സവപ്പറമ്പും ആനയെയും വച്ച്‌, ഒറ്റ രാത്രിയിലെ കഥ സിനിമയാക്കാൻ സംവിധായകൻ ടിനു പാപ്പച്ചൻ‌‌ ഇറങ്ങിയപ്പോൾ ആ സംവിധായകനിൽ പൂർണ വിശ്വാസമർപ്പിച്ച രണ്ടു പേരുണ്ട്‌. മലയാളത്തിലെ സൂപ്പർതാര സാന്നിധ്യം ഇല്ലാഞ്ഞിട്ട് കൂടി, ഒരു സൂപ്പർതാര ചിത്രത്തിന് വേണ്ട ബജറ്റ് ചിലവഴിക്കാൻ തയാറായ നിർമാതാക്കൾ. ഇവർ ഇല്ലായിരുന്നെങ്കിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച തിയറ്റർ എക്സ്പീരിയൻസുകളിൽ ഒന്ന് പ്രേക്ഷകർക്ക് നഷ്ടമാകുമായിരുന്നു. വലിയ പ്രൊഡക്‌ഷൻ കമ്പനിയുടെ പാരമ്പര്യമോ കൂടുതൽ സിനിമാ ബന്ധങ്ങളോ ഇല്ലാതെ വന്നു 'അജഗജാന്തരം' പോലെ ഒരു സൂപ്പർഹിറ്റ് സിനിമയുടെ കാരണക്കാർ ആയെങ്കിലും മലയാളികൾ അധികം ചർച്ച ചെയ്യാത്ത ആ രണ്ടു  പേരാണ് ഇമ്മാനുവൽ ജോസഫും, അജിത് തലപ്പള്ളിയും. 

ADVERTISEMENT

ആനയെ പ്രധാന കഥാപാത്രമാക്കി സിനിമയെടുക്കുക എന്നത് ഒരു ഫിലിം മേക്കറെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ കാര്യം അല്ല. അതും ആനയെക്കൊണ്ട് ആക്‌ഷൻ സീനുകൾ അടങ്ങിയ ഒരു മുഴുനീള വേഷം ചെയ്യിപ്പിക്കുക എന്നതും ഒരു പരിധിവരെ അസാധ്യമായ കാര്യമാണ്. ഇതിന് മുന്നേ ഒരു യഥാർഥ ആനയെ ഒരു മനുഷ്യനെപ്പോലെ ഉപയോഗിച്ച ഒരു സിനിമയെ ഓർമയിൽ ഉള്ളൂ. ടോണി ജാ നായകനായി 2005-ൽ പുറത്തിറങ്ങിയ Tom Yum Goong. 

ADVERTISEMENT

ഓരോ പരീക്ഷണ, പാത്ബ്രേക്കിങ്‌ സിനിമകൾ ഉദയം പ്രാപിക്കുമ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ അത്രയധികം ചെന്നെത്താത്ത ഒരു മേഖലയാണ്‌‌ നിർമാണം. പ്രത്യേകിച്ച് ഇന്ത്യൻ സിനിമയിൽ. പക്ഷേ ഒരുപടി കടന്നുചിന്തിക്കുന്ന നിർമ്മാതാവ് ഇല്ലാതെ ഒരിക്കലും മാറ്റങ്ങൾ കൊണ്ടു വരുന്ന സിനിമകൾ ഉണ്ടാകില്ല. പലപ്പോഴും ഒരു സംവിധായകനോളം അല്ലെങ്കിൽ അതിനെക്കാളേറെ നിർണായകമായ  തീരുമാനങ്ങൾ ആണ് ഒരോ പരീക്ഷണ ചിത്രങ്ങൾ എടുക്കുമ്പോളും ഒരു നിർമാതാവ് എടുക്കുന്നത്. അതും വൻ താരബലമൊ, പ്രത്യേകിച്ച്‌ യാതൊരുവിധ ഇമോഷനൽ കണക്‌ഷനോ ഇല്ലാത്ത കഥയിൽ ഒരു ആനയെയും, വലിയ കൂട്ടം ആളുകളെയും വച്ച്‌ എടുത്ത സിനിയ്മക്ക്, സംവിധായകന്റെ വിഷനിൽ പൂർണ വിശ്വാസമർപ്പിച്ച്‌, എല്ലാ പിന്തുണയും നൽകിയ ഇമ്മാനുവൽ ജോസഫിനെയും അജിത് തലപ്പിള്ളിയെയും പോലുള്ള പുതുമുഖ നിർമാതാക്കൾ എടുത്തത് ഭൂരിപക്ഷം വരുന്ന വൻകിട ബാനറുകളും ഒരിക്കൽ പോലും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യങ്ങളാണ്. സിൽവർബേ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആയിരുന്നു ഇമ്മാനുവൽ ജോസഫ്‌, അജിത്‌ തലപ്പള്ളി എന്നിവർ ചിത്രം നിർമ്മിച്ചത്‌.

ADVERTISEMENT

'അജഗജാന്തര'ത്തിന്റെ കാര്യത്തിൽ ഇരു നിർമാതാക്കൾക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. ഉള്ളടക്കത്തിലും, സാങ്കേതിക വശങ്ങളിലും പൂർണ്ണതയാഗ്രഹിക്കുന്ന ടിനു പാപ്പച്ചനെപ്പോലെ ഒരു സംവിധായകന്‌ എല്ലാ അർത്ഥത്തിലും പൂർണസ്വാതന്ത്ര്യം നൽകുക എന്നതിനൊപ്പം തങ്ങളുടെ ചിത്രം ഒരു സമ്പൂർണ്ണ തിയെറ്റർ മുവീ ആണെന്ന ബോധ്യം ഇരുവർക്കും ഉണ്ടായിരുന്നു. ചിത്രീകരണം‌ പൂർത്തീകരിച്ച്‌, അപ്രതീക്ഷിതമായ കോവിഡ്‌ വ്യാപനം മൂലം എങ്ങനെയെങ്കിലും പണം തിരിച്ചുപിടിക്കുക എന്ന കച്ചവട ചിന്തയേക്കാൾ, രണ്ട്‌ വർഷങ്ങളോളം തിയറ്റർ റിലീസിനുവേണ്ടി കാത്തിരിക്കുവാനുണ്ടായ ക്ഷമയും അതുവഴി 'അജഗജാന്തര'ത്തിലൂടെ പ്രേക്ഷകന്‌ ഒരു സമ്പൂർണ്ണ ഉത്സവാസ്വാദനം നൽകിയേ തീരൂ എന്നുമുള്ള നിർമാതാക്കളുടെ നിശ്ചയദാർഢ്യവും അങ്ങേയറ്റം അഭിനന്ദനാർഹമാണ്‌. പ്രേക്ഷകർ അത്യാവേശത്തോടെ ഈ ആഘോഷത്തെ സ്വീകരിക്കുകയും ചെയ്തു.

ഒരോ ഇൻഡസ്ട്രിയുടെയും വളർച്ച അതിന് സാമ്പത്തികം കൊണ്ട് ബലം കൊടുക്കുന്ന ആളുകളുടെ വിഷൻ കൂടി അനുസരിച്ചാണ്. പ്രത്യേകിച്ചു സിനിമാ ഇൻഡസ്ട്രികൾ നില നിൽക്കണമെങ്കിൽ സ്റ്റീരിയോ ടൈപ്പ് ബ്രേക്ക് ചെയ്യുന്ന, പുതിയ ആശയങ്ങൾ ഉള്ള സിനിമകൾ എടുക്കാൻ ധൈര്യം കാണിക്കുന്ന  നിർമാതാക്കൾ വരണം. പുതിയ ആളുകൾ പണം മുടക്കാൻ തയ്യാറാകണം എങ്കിൽ അവരുടെ സൃഷ്ടികൾക്ക് നാം അർഹിക്കുന്ന പിന്തുണ കൊടുക്കണം. എന്നാൽ മാത്രമേ ഇനിയും 'അജഗജാന്തരം' പോലുള്ള സൂപ്പർ ഹിറ്റ് സിനിമകൾ നമുക്ക് ലഭിക്കൂ.