ഓട്ടോയിൽ ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു, പൊലീസ് മോശമായി പെരുമാറി: അർച്ചന കവി
ഓട്ടോയിൽ സ്ത്രീകൾ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയിൽ പൊലീസിൽനിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ച് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സുഹൃത്തിനും കുടുംബത്തിനും

ഓട്ടോയിൽ സ്ത്രീകൾ മാത്രമുള്ള രാത്രിയാത്രയ്ക്കിടെ കൊച്ചിയിൽ പൊലീസിൽനിന്ന് ഉണ്ടായ ദുരനുഭവം പങ്കുവച്ച് നടി അർച്ചന കവി. പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോൾ തടഞ്ഞുനിർത്തിയ പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോൾ,എന്തിനാണു വീട്ടിലേക്കു പോകുന്നത് എന്നായിരുന്നു പൊലീസുകാർ ചോദിച്ചതെന്നും കേരള പൊലീസ്, ഫോർട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളിൽ പങ്കുവച്ച പോസ്റ്റിൽ അർച്ചന പറയുന്നു.
അർച്ചനയുടെ കുറിപ്പ് ഇങ്ങനെ:
‘ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയിൽനിന്ന് തിരിച്ചുവരികയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവർ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങൾക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ, എന്തിനാണ് വീട്ടിൽ പോകുന്നത് എന്നാണ് അവർ ചോദിച്ചത്. ചോദ്യം ചെയ്യുന്നതിൽ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാൽ, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾക്ക് ഒരു പ്രശ്‌നമുണ്ടാകുമ്പോൾ ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണമെന്ന് അവർ ആഗ്രഹിക്കുന്നു.