മറ്റു ഭാഷകളിലെ ബിഗ് ബജറ്റ് സിനിമകള്‍ കേരളത്തിൽനിന്നു കാശു വാരുമ്പോള്‍ മലയാള സിനിമ കാണാന്‍ തിയറ്ററുകളില്‍ ആളില്ല. ചെറിയ ബജറ്റിലുള്ള സിനിമകളടക്കം മുടക്കുമുതല്‍ പോലും തിരിച്ചുപിടിക്കാന്‍ കഴിയാതെ നിലംപൊത്തുമ്പോള്‍ നിര്‍മാതാക്കളും തിയറ്ററുടമകളും പ്രതിസന്ധിയിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിൽ ഇനി സിനിമയെടുക്കില്ലെന്ന് സാന്റാക്രൂസ് നിർമാതാവ്

ADVERTISEMENT

1978 ല്‍ കൊച്ചിയിലെ പഴയ ലക്ഷ്മണ തിയറ്ററില്‍ കപ്പലണ്ടി വിറ്റിരുന്ന കാലത്തും രാജുവിന്റെ മനസ്സു നിറയെ സിനിമയായിരുന്നു. പിന്നീട് സൗത്ത് പാലത്തിനടിയിലെ ആക്രിക്കച്ചവടത്തിലൂടെ പണമുണ്ടായപ്പോഴും രാജു സിനിമാ മോഹം കളഞ്ഞില്ല. സിനിമക്കഥയെ വെല്ലുന്ന ജീവിതവഴിത്തിരിവുകളില്‍ രാജു സിനിമാ നിര്‍മാതാവായി. ആദ്യമായി നിര്‍മിച്ച സാന്റാക്രൂസ് എന്ന സിനിമ സംസ്ഥാനത്തെ മിക്ക തിയറ്ററുകളിലും പ്രദർശനത്തിനെത്തിയെങ്കിലും കാണാന്‍ ആളില്ല.

സിനിമയല്ല ജീവിതമെന്നു തിരിച്ചറിഞ്ഞ രാജു പറയുന്നത് ഇങ്ങനെ:

‘‘സിനിമയോടുള്ള അതിയായ മോഹം കൊണ്ടാണ് സാന്റാക്രൂസ് എന്ന സിനിമ നിർമിച്ചത്. ചിത്രം തിയറ്ററുകളിലെത്തി. പക്ഷേ കാണാൻ ആളില്ല. ഈ സിനിമയ്ക്കു മാത്രമല്ല, മിക്ക സിനിമകൾക്കും ഇതാണ് അവസ്ഥ. എന്താണു കാര്യമെന്ന് മനസ്സിലാകുന്നില്ല. വലിയ സിനിമകൾക്കേ ആളുകൾ വരുന്നുള്ളൂ, സാധാരണക്കാരന്റെ പടം കാണാൻ ആരുമില്ലെന്നാണ് തിയറ്ററുകാരും പറയുന്നത്. ഒടിടിയാണ് പ്രശ്നം.’’

രാജു പറഞ്ഞ കാര്യങ്ങള്‍ ശരിവയ്ക്കുകയാണ് സംസ്ഥാനത്തെ തിയറ്ററുടമകളും. ഒടിടിയുടെ വരവ് സിനിമാസ്വാദനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കൊപ്പം, ഭാഷാതീതമായി താരസാന്നിധ്യവും ബജറ്റും കൊണ്ടു വലുപ്പമേറിയ ചിത്രങ്ങള്‍ക്കായി മാത്രം തിയറ്ററിലേക്ക് എത്തുക എന്ന രീതിയിലേക്ക് പ്രേക്ഷകരും മാറിക്കഴിഞ്ഞുവെന്ന് തിയറ്ററുടമകളുടെ സംഘടനയും പറയുന്നു.

ADVERTISEMENT

‘‘ഏതു സിനിമ എവിടെ കാണണമെന്ന ചോയ്സ് ആളുകൾക്ക് ഇപ്പോള്‍ ഉണ്ട്. ഒരു വലിയ സിനിമ കാണുവാൻ അവർ കാത്തിരിക്കുന്നുണ്ട്. ചെറിയ സിനിമകൾ രണ്ട് ആഴ്ച കഴിഞ്ഞാൽ ഒടിടിയിൽ വന്നേക്കും എന്ന ധാരണയും ഇവർക്കുണ്ട്.’’– ഫിയോക്, എക്സിക്യൂട്ടീവ് അംഗം സുരേഷ് ഷേണായി പറയുന്നു.

കോവിഡ് തീര്‍ത്ത വലിയ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ വലിയ സിനിമകള്‍ ഒരു പരിധിവരെ തിയറ്ററിലേക്ക് ആളെയെത്തിക്കുമ്പോഴും ബഹുഭൂരിപക്ഷം മലയാള സിനിമകളും തിയറ്ററില്‍ തകര്‍ന്നടിയുന്ന സാഹചര്യമാണ്.

തിയറ്ററുകളിൽ പ്രേക്ഷകർ കുറയുന്നുവെന്ന ആശങ്ക ചൂണ്ടിക്കാട്ടി സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പും വലിയ ചർച്ചയായിരുന്നു. ‘‘മലയാള സിനിമ വളരണം, നമ്മുടെ സിനിമകളെപ്പറ്റി ലോകം സംസാരിക്കണം എന്ന ആഗ്രഹത്തിലാണ് നമ്മളില്‍ പലരും ഇവിടെ സിനിമകള്‍ ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നു. പക്ഷേ തിയറ്ററില്‍ ജനം കുറയുന്നതിന് കാരണം എന്താണെന്ന് അറിയാന്‍ താൽപര്യം ഉണ്ട്.’’– ഇതായിരുന്നു തരുണിന്റെ ചോദ്യം.

കുറിപ്പ് പോസ്റ്റ് ചെയ്തതിനു പിന്നാലെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തിയത്. ഒടിടി റിലീസ് നേരത്തേ ഉണ്ടായതുകൊണ്ടാണ് തിയറ്ററില്‍ ആളുകള്‍ കുറയുന്നതെന്നും മാസ് ആക്‌ഷന്‍ ചിത്രങ്ങളുടെ കുറവാണ് ആളുകള്‍ കയറാത്തതിനു കാരണമെന്നുമൊക്കെ പലരും അഭിപ്രായപ്പെടുന്നു.

ADVERTISEMENT

പോസ്റ്റ് ചർച്ചയായിതിനു പിന്നാലെ തരുൺ മറ്റൊരു കുറിപ്പ് കൂടി പങ്കുവച്ചിരുന്നു.

തരുണിന്റെ വാക്കുകൾ: ‘‘കഴിഞ്ഞ ദിവസം പങ്കുവച്ച ആശങ്ക എല്ലാവരും ചർച്ച ചെയ്തതിൽ സന്തോഷം. ഒരുപാട് ആഗ്രഹിച്ചു സിനിമയിൽ എത്തി ഒരു സിനിമ മാത്രം സംവിധാനം ചെയ്ത്, അടുത്ത സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന ഒരു സംവിധായകന്റെ ആകുലതകൾ തന്നെയാണ് ഇത്. ഇതിന്റെ പേരിൽ മറ്റ് സിനിമ ഗ്രൂപ്പുകളിൽ ഉണ്ടായ ചർച്ചകൾ വായിക്കുകയും പ്രേക്ഷകന്റെ അമർഷവും അരിശവും എല്ലാം കാണുകയുമുണ്ടായി. എല്ലാത്തിനെയും അതിന്റെ മാനത്തിൽത്തന്നെ മനസ്സിലാക്കുന്നു.

ആർട്, മാസ്, മസാല മൂവി എന്നൊക്കെ വർഷങ്ങൾ മുൻപുണ്ടായിരുന്ന വേർതിരിവ് കഴിഞ്ഞ 10-15 വർഷം കൊണ്ട് ന്യൂ ജനറേഷൻ എന്ന വിശേഷണത്തിൽ വന്ന ഒരു കൂട്ടം സംവിധായകർ ഇല്ലാതെയാക്കി എന്നുതന്നെ പറയാം, കാരണം ഇവിടെ എല്ലാ സിനിമകൾക്കും ഇടം ഉണ്ടായിരുന്നു. നിരൂപകർ അതിനെ സുവർണ കാലം എന്നെല്ലാം വിളിച്ചിരുന്നു. ഞാൻ അടക്കം പലരും ആ സുവർണ കാലത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് സിനിമയിൽ എത്തിപ്പെട്ടവരാണ്... അതിന്റെ തുടർച്ച ആഗ്രഹിച്ചവരുമാണ്. പക്ഷേ ആ തുടർച്ച സംഭവിക്കുന്നില്ല എങ്കിൽ ഞാൻ അടക്കം എല്ലാവരും മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നു.

നല്ലത്, ചീത്ത എന്ന വേർതിരിവുകൾക്കപ്പുറം സ്വാർഥമായ ആവശ്യങ്ങൾക്കു വേണ്ടി സിനിമയെ ചെളി വാരിയെറിയരുത് എന്നൊരു അപേക്ഷയുണ്ട്. സഹപ്രവർത്തകരോടും പ്രേക്ഷകരോടും. സിനിമ നല്ലതല്ലേൽ അല്ലെന്നും, നല്ലതാണേൽ ആണെന്നും പറയുന്നതിൽ ഒരു തെറ്റുമില്ല, അങ്ങനെ തന്നെ പറയുകയും വേണം, പക്ഷേ മലയാളിക്ക് ഇനി കെജിഎഫ്, ബാഹുബലി, വിക്രം പോലുള്ള സിനിമകൾ മാത്രം മതി എന്ന വാദത്തിൽ ഞാൻ വിശ്വസിക്കുന്നില്ല...!

ഇവിടെ എല്ലാത്തരം സിനിമകളും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമയും സെമി റിയലിസ്റ്റിക് സിനിമയും ബ്രഹ്മാണ്ഡ സിനിമയും എല്ലാം ഉണ്ടാകണം. പക്ഷേ ഓരോ സിനിമയും പ്രേക്ഷകനോട് ‘കണക്ട്’ ചെയ്യണം. തിയറ്റർ സ്ക്രീനിനും പ്രേക്ഷകനും ഇടയിലെ ഒരു പാട പൊട്ടിക്കാൻ എല്ലാ വിഭാഗം സിനിമകൾക്കും സാധിക്കണം എന്നു പറയാനാണ് തോന്നുന്നത്. ആകുലതകൾ ഏറെ ഉണ്ടെങ്കിലും ഒന്നു തിരിഞ്ഞു നോക്കുമ്പോൾ ഇവിടെ പ്രേക്ഷകനെ കണക്ട് ചെയ്ത ഒരു സിനിമ പോലും പരാജയപ്പെട്ടിട്ടില്ല. അതിനിയും അങ്ങനെ തന്നെയായിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു. സിനിമ അങ്ങനെയാണ്. എത്രത്തോളം പ്രേക്ഷകരോട് അടുക്കുന്നോ അത്രത്തോളം അവർ ചേർത്തു നിർത്തും.’’