ഏബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച മഹാവീര്യർ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ പൊടിപൊടിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി എന്നിവർ നായകരായ ചിത്രത്തിന്റെ പ്രമേയവും അവതരണവും തന്നെയാണ് ചർച്ചകൾക്കു വഴി വച്ചിരിക്കുന്ന ഘടകങ്ങൾ. പല തലങ്ങളിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്ന ചിത്രം ഫാന്റസി, ടൈം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച മഹാവീര്യർ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ പൊടിപൊടിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി എന്നിവർ നായകരായ ചിത്രത്തിന്റെ പ്രമേയവും അവതരണവും തന്നെയാണ് ചർച്ചകൾക്കു വഴി വച്ചിരിക്കുന്ന ഘടകങ്ങൾ. പല തലങ്ങളിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിക്കുന്ന ചിത്രം ഫാന്റസി, ടൈം ട്രാവൽ, ഇമോഷണൽ ഡ്രാമ എന്നിങ്ങനെ പല ജോണറുകളുടെ ഒരു സങ്കലനം കൂടിയാണ്. ഇബ്‌ലിസ്, ഡബിൾ ബാരൽ, ഗുരു തുടങ്ങിയ പല ചിത്രങ്ങളുമായി മഹാവീര്യർ താരതമ്യപ്പെടുന്നുണ്ട്. കുറെ വർഷത്തിനു ശേഷം വാഴ്ത്തി പാടുന്ന ചിത്രമായി ഇത് മാറും എന്നാണ് ഏറ്റവും കൂടുതൽ ശ്രദ്ധിച്ച മറ്റൊരു നിരീക്ഷണം.

ADVERTISEMENT

ഇതിനെല്ലാം മുകളിലായി ചിത്രം താരതമ്യം ചെയ്യപ്പെടുന്നത് ഓസ്കർ പുരസ്‌കാരം നേടിയ പാരാസൈറ്റ് എന്ന ചിത്രവുമായിട്ടാണ്. ഗുരു, പാരാസൈറ്റ് എന്നീ ചിത്രങ്ങൾ പുറത്തിറങ്ങിയപ്പോൾ അന്നതൊരു വലിയ ജനപ്രീതി നേടിയില്ല. പിന്നീട് ആ ചിത്രങ്ങൾ ഡീകോഡിങ്ങ് നടത്തിയപ്പോഴാണ് എല്ലാവർക്കും ആ ചിത്രങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പല വസ്തുകകളും മനസ്സിലായതും ഓസ്കാർ പുരസ്‌കാരങ്ങൾ വരെ നേടിയെടുത്തതും. ‍അത്തരത്തിൽ നിരവധി തലങ്ങൾ ഉള്ളൊരു ചിത്രമാണ് മഹാവീര്യരുമെന്നാണ് നിരൂപകരുടെ കണ്ടെത്തൽ. അത് മനസ്സിലാക്കി കഴിയുമ്പോൾ മഹാവീര്യറിനോടുള്ള സമീപനവും മാറുമെന്നും പുതിയ അർത്ഥതലങ്ങൾ ചിത്രത്തിന് വന്നു ചേരുമെന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിച്ചുക്കൊണ്ടിരിക്കുന്നത്. 

ADVERTISEMENT

പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തി അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ADVERTISEMENT

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.