നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്: യുവ നടിമാരെ പിന്തുണച്ച് അന്‍സിബ
ഹൈലൈറ്റ് മാളിൽ വച്ച് ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്കു പിന്തുണയുമായി നടി അൻസിബ ഹസൻ. നിശബ്ദരായി ഇരിക്കാതെ കരുത്തോടെ പ്രതികരിച്ച രണ്ടുപേരും എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും അൻസിബ പറയുന്നു. നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. ഇത്രയും വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത്

ഹൈലൈറ്റ് മാളിൽ വച്ച് ലൈംഗികാതിക്രമം നേരിട്ട യുവനടിമാർക്കു പിന്തുണയുമായി നടി അൻസിബ ഹസൻ. നിശബ്ദരായി ഇരിക്കാതെ കരുത്തോടെ പ്രതികരിച്ച രണ്ടുപേരും എല്ലാ സ്ത്രീകൾക്കും പ്രചോദനമാണെന്നും അൻസിബ പറയുന്നു.
‘‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം’’.- അന്‍സിബ കുറിച്ചു.
ടിനി ടോം, പ്രിയ വാരിയര്‍, അജു വർഗീസ്, ശീതൾ ശ്യാം തുടങ്ങി നിരവധിപേർ നടിമാർക്ക് പിന്തുണയർപ്പിച്ച് എത്തുന്നുണ്ട്.
നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന‘സാറ്റർഡേ നൈറ്റ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടാണു യുവനടിമാരും സഹപ്രവർത്തകരും വൈകിട്ട് 7ന് ഹൈലൈറ്റ് മാളിൽ എത്തിയത്. കവാടത്തിൽ വൻ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
9 മണിയോടെ പരിപാടി അവസാനിച്ചു സംഘം തിരിച്ചു പോകുന്നതിനിടിയിലാണ് ആൾക്കൂട്ടത്തിൽ നിന്ന യുവാവ് കയറിപ്പിടിച്ചത്. ജനങ്ങൾ തടിച്ചുകൂടിയ സാഹചര്യത്തിൽ ആരാധകരുടെ കണ്ണുവെട്ടിച്ച് മാളിന്റെ പിൻവശത്തെ ലിഫ്റ്റ് വഴി ഇറങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. ഇതുവഴി പോകുന്നതിനിടയിൽ വരാന്തയിൽ നിന്നാണു കയ്യേറ്റം ഉണ്ടായത്. ഉടനെ അവർക്കൊപ്പം ഉണ്ടായിരുന്നവർ ബലം പ്രയോഗിച്ചു വരാന്തയിൽ നിന്ന ആരാധകരെ മാറ്റാൻ ശ്രമിച്ചു. ഇതിനിടയിലാണു യുവനടി കയ്യേറ്റം ചെയ്ത വ്യക്തിയുടെ മുഖത്തടിച്ചത്. ഉടനെ സഹപ്രവർത്തകർ ഇവരെ സ്ഥലത്തു നിന്നു മാറ്റി. മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായതായും പറയുന്നു. ഈ നടി ഇത് പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചു.