ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിക്കു വേണ്ടി ഭാര്യ സിജി ഏറ്റുവാങ്ങും. സച്ചിയുടെ സ്വപ്നമായിരുന്നു ദേശീയ അവാർഡെന്നും സ്വർഗത്തിലിരുന്ന് അദ്ദേഹമിതു കാണുമെന്ന് ഉറപ്പുണ്ടെന്നും സിജി സമൂഹമാധ്യമത്തിൽ കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചിക്കു വേണ്ടി ഭാര്യ സിജി ഏറ്റുവാങ്ങും. സച്ചിയുടെ സ്വപ്നമായിരുന്നു ദേശീയ അവാർഡെന്നും സ്വർഗത്തിലിരുന്ന് അദ്ദേഹമിതു കാണുമെന്ന് ഉറപ്പുണ്ടെന്നും സിജി സമൂഹമാധ്യമത്തിൽ കുറിച്ചു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ തന്നെ ‘കളക്കാത്ത സന്ദനമേറം’ എന്ന ഗാനമാലപിച്ച നഞ്ചിയമ്മയാണു മികച്ച ഗായിക. ദേശീയ ചലച്ചിത്രപുരസ്കാരം ഏറ്റുവാങ്ങാൻ നഞ്ചിയമ്മയും സിജിക്കൊപ്പം ഡൽഹിയിൽ എത്തിയിട്ടുണ്ട്.

സിജിയുടെ വാക്കുകൾ: നീ പറഞ്ഞു നമ്മൾ ഒരിക്കൽ ഇന്ത്യയുടെ പ്രസിഡന്റിന്റെ കൂടെ ഡിന്നർ കഴിക്കും. നാഷനൽ അവാർഡ് വാങ്ങും.അന്ന് നിന്റെ മൂർധാവിൽ ചുംബനം നൽകിയിട്ടു ഞാനതു സ്വീകരിക്കും. ഇന്ന് മൂർധാവിൽ ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാൻ അത് ഏറ്റു വാങ്ങും.ഈ പാട്ട് ലോകം ഏറ്റെടുക്കും എന്ന് നീ ആഗ്രഹിച്ച നഞ്ചിയമ്മയെയും നമ്മുടെ പാട്ടും നീ ലോകത്തിന്റെ നെറുകയിൽ തന്നെ എത്തിച്ചു. അതെ, നീ ചരിത്രം തേടുന്നില്ല....നിന്നെ തേടുന്നവർക്കൊരു ചരിത്രം ആണ് നീ..ഇന്ന് വൈകിട്ട് ആണ് ചരിത്രമുഹൂർത്തം..

ADVERTISEMENT

ഗോത്രവർഗത്തിൽനിന്ന് ഇന്ത്യയുടെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്ന ദ്രൗപദി മുർമുവിന്റെ കയ്യിൽനിന്ന്, എഴുത്തും വായനയും അറിയാത്ത, ഗോത്രവർഗത്തിൽനിന്ന് ഉയർന്നുവന്ന് ഇന്ത്യയുടെ ഏറ്റവും നല്ല ഗായികയായ നഞ്ചിയമ്മ അവാർഡ് സ്വീകരിക്കുന്ന ചരിത്ര മുഹൂർത്തം. കൂടെ അയ്യപ്പനും കോശിയും നഞ്ചിയമ്മയും ഒക്കെ പിറന്ന സിനിമയുടെ കാരണവരായ നിനക്കുള്ള അവാർഡും പ്രഥമ വനിതയിൽനിന്നു ഞാൻ സ്വീകരിക്കും....

പ്രിയപ്പെട്ട സച്ചീ.. ഹൃദയം സന്തോഷം കൊണ്ടും നീ ഇല്ലാത്തത്തിന്റെ ദുഃഖം അതിലേറെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സ്വർഗത്തിൽ ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപെടുകയാണ്...നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ ആണ് ഞാൻ.