അന്ന് ഞാൻ കേട്ട മൂന്ന് കഥകളിൽ ഒന്നായിരുന്നു കുമാരി: പ്രശംസിച്ച് പൃഥ്വി
ഐശ്വര്യ ലക്ഷ്മി പ്രധാനവേഷത്തിലെത്തുന്ന ഫാന്റസി ത്രില്ലർ ചിത്രം കുമാരിയെ പ്രശംസിച്ച് പൃഥ്വിരാജ്. നിർമാണത്തിലും ചിത്രീകരണത്തിലും മികച്ച് നിൽക്കുന്ന വളരെ രസകരമായ ഹൊറർ ഫാന്റസിയാണ് കുമാരി എന്നും ഈ സിനിമയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. ‘‘ഏതാണ്ട് ഒന്നൊന്നര

ഐശ്വര്യ ലക്ഷ്മി പ്രധാനവേഷത്തിലെത്തുന്ന ഫാന്റസി ത്രില്ലർ ചിത്രം കുമാരിയെ പ്രശംസിച്ച് പൃഥ്വിരാജ്. നിർമാണത്തിലും ചിത്രീകരണത്തിലും മികച്ച് നിൽക്കുന്ന വളരെ രസകരമായ ഹൊറർ ഫാന്റസിയാണ് കുമാരി എന്നും ഈ സിനിമയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു.
‘‘ഏതാണ്ട് ഒന്നൊന്നര വർഷങ്ങൾക്ക് മുമ്പാണ് എന്റെ സുഹൃത്തും സംവിധായകനും നിർമാതാവുമായ നിർമ്മൽ സഹദേവ് വീട്ടിൽ വന്ന് എന്നോട് മൂന്ന് കഥകൾ പറയുന്നത്. അന്ന് ഞാൻ കേട്ട ആ മൂന്ന് കഥകളിൽ ഇന്ന് 'കുമാരി' എന്ന സിനിമയായി തീർന്ന ചിത്രം ചെയ്യാൻ നിർമ്മലിനെ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് ഞാനാണ്. അങ്ങനെയൊരു നിർബന്ധത്തിന് പിന്നിലെ കാരണം കുമാരിയുടെ ടീസറിൽ ഞാൻ പറഞ്ഞ വാചകം തന്നെയാണ്. അത് തന്നെയാണ് അന്ന് ആ കഥ കേട്ടിട്ട് നിർമ്മലിനോട് പറഞ്ഞത്, ‘‘എത്ര നാളായി ഇതുപോലൊരു കഥ കേട്ടിട്ട്’’ എന്ന്.
ഒരു പഴയ മുത്തശ്ശിക്കഥയുടെ മോഡേൺ ഫിലിം അഡാപ്റ്റേഷൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു സിനിമയാണ് കുമാരി. മികച്ച രീതിയിൽ നിർമിച്ച അതിനേക്കാൾ മികച്ചതായി ചിത്രീകരിച്ച വളരെ രസകരമായ ഒരു ഹൊറർ ഫാന്റസി ത്രില്ലർ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ഭാഗം എന്ന നിലയിൽ കുമാരിയുമായി കൈകോർക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഈ 28-ാം തിയതി കുമാരി റിലീസാവുകയാണ്. കുടുംബ സമേതം സിനിമ കണ്ട് അനുഗ്രഹിക്കണം എന്ന് അഭ്യർഥിക്കുന്നു.’’–പൃഥ്വി പറയുന്നു.