റിലീസ് ദിവസം തന്നെ സിനിമ കണ്ട് നെഗറ്റീവ് റിവ്യൂ പറയുന്നവർക്കെതിരെ തുറന്നടിച്ച് നടൻ ബാബുരാജ്. പണം കൊടുത്ത‌ു സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ എല്ലാ പടവും റിലീസ് ദിവസം തന്നെ കണ്ട് മോശം അഭിപ്രായം പൊതുമധ്യത്തിൽ പറയുന്നവരുടെ ഉദ്ദേശ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസ് ദിവസം തന്നെ സിനിമ കണ്ട് നെഗറ്റീവ് റിവ്യൂ പറയുന്നവർക്കെതിരെ തുറന്നടിച്ച് നടൻ ബാബുരാജ്. പണം കൊടുത്ത‌ു സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. പക്ഷേ എല്ലാ പടവും റിലീസ് ദിവസം തന്നെ കണ്ട് മോശം അഭിപ്രായം പൊതുമധ്യത്തിൽ പറയുന്നവരുടെ ഉദ്ദേശ്യം വേറെയാണെന്നും ഇത്തരം സമീപനം സിനിമയുടെ എല്ലാ തരത്തിലുമുള്ള ബിസിനസിനെയും ബാധിക്കുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു. പുതിയ ചിത്രമായ തേരിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘സിനിമയെക്കുറിച്ച് അഭിപ്രായം പറയുവാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. പക്ഷേ ഒരു വ്യക്തി തന്നെ എല്ലാ സിനിമകളെക്കുറിച്ചും പറയുമ്പോൾ അത് മറ്റൊരു വേർഷനിലേക്ക് എത്തുന്നു. ടിക്കറ്റെടുത്ത് തിയറ്ററിൽ സിനിമ കാണുന്ന ആൾക്ക് പറയാനുള്ള അവകാശം നൂറുശതമാനം ഉണ്ട്. പക്ഷേ അത് പരസ്യമായി പറയാൻ രണ്ടു ദിവസം വെയ്റ്റ് ചെയ്തുകൂടേ എന്നു മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. രണ്ടു ദിവസം സമയം കൊടുക്കൂ, ചിലപ്പോൾ ആ സിനിമ രക്ഷപ്പെട്ടു പോയാലോ.

ADVERTISEMENT

ഒരാൾക്ക് ഇഷ്ടപ്പെടുന്ന പടം മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ഇപ്പോൾത്തന്നെ, അവതാറിനെക്കുറിച്ച് എന്തെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന സമയമാണ്. അഭിപ്രായം പറയാൻ എല്ലവർക്കും അവകാശമുണ്ട്. എന്ന് കരുതി എല്ലാ പടവും ആദ്യ ദിവസം പോയി കണ്ട് പുറത്തിറങ്ങി ക്യാമറയും കൊണ്ട് നടക്കുന്നവരെ വിളിച്ചുവരുത്തി മോശം അഭിപ്രായം പറഞ്ഞ് സിനിമയെ താറടിച്ചു കാണിക്കുന്നത് ശരിയാണോ? ചില വിദ്വാന്മാർ ഇങ്ങനെ മോശം പറയുന്നതിനുവേണ്ടിത്തന്നെ തിയറ്ററുകളിലെത്താറുണ്ട്. ക്യാമറയുടെ പുറകെ പോയി സിനിമയെക്കുറിച്ച് മോശം പറയുകയാണ് ഇവരുടെ രീതി. അങ്ങനെ മനഃപൂർവം സിനിമയെ താറടിച്ചു കാണിക്കേണ്ടതുണ്ടോ എന്നാണ് എന്റെ ചോദ്യം.

അടുത്തിടെ ഏറ്റവുമധികം മോശം കമന്റ് കേട്ടത് ഗോൾഡ് എന്ന സിനിമയെക്കുറിച്ചാണ്. ആദ്യ ദിവസം ആദ്യ ഷോ തന്നെ പോയിക്കണ്ട് അഭിപ്രായം പബ്ലിക് ആയി പറയുകയാണ്. അങ്ങനെയൊരു വൈരാഗ്യമൊന്നും ആരോടും കാണിക്കരുത്. പണ്ടൊക്കെ ഒരുപാടു മോശം അഭിപ്രായം കേട്ടുകൊണ്ടിരുന്നതാണ് കന്നഡ സിനിമയൊക്കെ. ഇപ്പോൾ കന്നഡ സിനിമ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നിലവാരത്തിലെത്തി. അവിടെയൊന്നും ഇത്രയും അഭിപ്രായം പറയുന്നവരെ കാണാനില്ല. നമ്മുടെ ഭാഷയിലെ സിനിമകളെത്തന്നെ നമ്മൾ താറടിച്ചു കാണിക്കുകയാണ്. ഇത്രയും ചാനലുകാര്‍ ഇങ്ങനെ എഴുതി വയ്ക്കുമ്പോൾ പല ആൾക്കാർക്കും നമ്മുടെ ഇൻഡസ്ട്രിയിൽ വരാൻ ഭയമുണ്ട്. ഇത്തരത്തിൽ പറയുന്ന അഭിപ്രായങ്ങൾ സിനിമയുടെ എല്ലാ ബിസിനസിനെയും ബാധിക്കുകയാണ്.

ADVERTISEMENT

തിയറ്ററിൽ പരാജയപ്പെട്ടു പോയാൽ മറ്റെവിടെയെങ്കിലും രക്ഷപ്പെടുത്തി എടുക്കാൻ കഴിയില്ല. ചില വലിയ പടങ്ങളൊക്കെ രക്ഷപ്പെട്ടു പോകുന്നുണ്ട്. ഇപ്പോൾ ഗോൾഡിന്റെ നിർമ്മാതാക്കൾക്ക് അതിന്റെ പൈസ തിരിച്ചു കിട്ടിയിട്ടുണ്ട്. പക്ഷേ ചില ചെറിയ പടങ്ങൾ ഇത്തരത്തിൽ പരാജയപ്പെട്ടുപോകുന്നുണ്ട്. അവരെക്കൂടി സംരക്ഷിച്ചു കൊണ്ടുപോകാനുള്ള കടമ നമുക്കുണ്ട്’’. ബാബുരാജ് പറയുന്നു.