മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മമ്മൂട്ടി. കണ്ണൂർ സ്ക്വാഡ് എന്നാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ പേര്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ‘കണ്ണൂര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മമ്മൂട്ടി. കണ്ണൂർ സ്ക്വാഡ് എന്നാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ പേര്. ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി തമിഴ് മാധ്യമത്തോട് സംസാരിക്കുന്നതിനിടെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ക്രിസ്റ്റഫര്‍’, ‘കാതല്‍’ എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ എന്നാണ് അഭിമുഖത്തിനിടെ മമ്മൂട്ടി പറയുന്നത്. നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.

ADVERTISEMENT

ഗ്രേറ്റ് ഫാദർ, പുതിയ നിയമം തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എസ്. ജോർജാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മുഹമ്മദ് ഷാഫിയുടേതാണ്  ചിത്രത്തിന്റെ കഥ. അദ്ദേഹത്തിനോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടൻ റോണി ഡേവിഡ് രാജാണ്. കുറ്റാന്വേഷണ ത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിൽ പൊലീസ് വേഷത്തില്‍ മമ്മൂട്ടി എത്തുന്നു.

ADVERTISEMENT

മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേയർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം നിർവഹിക്കുന്നത്. പാലാ, കൊച്ചി, കണ്ണൂർ, വയനാട്,അതിരംപള്ളി, പൂനെ, മുംബൈ എന്നീ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷൻസ്.

ADVERTISEMENT

ലൈൻ പ്രൊഡ്യൂസർ : സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടേഴ്സ് ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ ടോണി ബാബു, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : വി റ്റി ആദർശ്, വിഷ്ണു രവികുമാർ, വിഎഫ്എക്സ് ഡിജിറ്റൽ; ടർബോ മീഡിയ, സ്റ്റിൽസ്: നവീൻ മുരളി, ഡിജിറ്റൽ മാർക്കെറ്റിങ്: വിഷ്ണുസുഗതൻ, അനൂപ് സുന്ദരൻ, ഡിസൈൻ : അസ്തെറ്റിക് കുഞ്ഞമ്മ. ചിത്രത്തിന്റെ ഓവർസീസ് വിതരണം സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. പിആർഓ : പ്രതീഷ് ശേഖർ.