കോട്ടയത്തും ‘സ്ഫടികം’ ഹൗസ്ഫുൾ; റിലീസ് 140 തിയറ്ററുകളിൽ
മോഹൻലാൽ ചിത്രം ‘സ്ഫടികം’ ഫോർ കെ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിെലത്തുകയാണ്. രാവിലെ ഏഴ് മണി മുതൽ വിവിധ തിയറ്ററുകളിൽ മോഹൻലാൽ ഫാൻസ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നുണ്ട്. മിക്ക ഷോയും ഹൗസ്ഫുൾ ആയി കഴിഞ്ഞു. കോട്ടയത്ത് അഭിലാഷ് തിയറ്ററിൽ നടത്തുന്ന ഫാൻസ് ഷോയുടെ ടിക്കറ്റും മുഴുവൻ തന്നെ വിറ്റുപോയി.

മോഹൻലാൽ ചിത്രം ‘സ്ഫടികം’ ഫോർ കെ പതിപ്പ് ഫെബ്രുവരി ഒൻപതിന് തിയറ്ററുകളിെലത്തുകയാണ്. രാവിലെ ഏഴ് മണി മുതൽ വിവിധ തിയറ്ററുകളിൽ മോഹൻലാൽ ഫാൻസ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നുണ്ട്. മിക്ക ഷോയും ഹൗസ്ഫുൾ ആയി കഴിഞ്ഞു. കോട്ടയത്ത് അഭിലാഷ് തിയറ്ററിൽ നടത്തുന്ന ഫാൻസ് ഷോയുടെ ടിക്കറ്റും മുഴുവൻ തന്നെ വിറ്റുപോയി. കേരളത്തിൽ മാത്രം 140ഓളം തിയറ്ററുകളിലാണ് സ്ഫടികം റിലീസിനെത്തുന്നത്.
ഗൾഫ് രാജ്യങ്ങൾ ഒഴികെ 40ൽ അധികം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. ഒരു സിനിമയുടെ റീ റിലീസിന് ആദ്യ ദിവസം തന്നെ ഇത്രയും രാജ്യങ്ങളിൽ പ്രദർശനം ഉണ്ടാവുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. ഘാന, നൈജീരിയ, ടാൻസാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ ആദ്യ ദിനം പ്രദർശനത്തിന് എത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് 'സ്‌ഫടികം'. കഴിഞ്ഞ പത്ത് വർഷത്തെ പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയുടെയും കത്തുകളുടെയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസെന്ന് സംവിധായകൻ ഭദ്രൻ പറയുക ഉണ്ടായി.
സിനിമയുടെ തനിമ നഷ്ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് ആണ് നടത്തിയിരിക്കുന്നത്. മിനിമം മൂന്ന് വർഷത്തേക്ക് ഈ സിനിമയ്ക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്ന് ഭദ്രൻ പറഞ്ഞു. 1995ല്‍ തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, തിലകന്‍, നെടുമുടി വേണു, ഉര്‍വ്വശി തുടങ്ങിയ ഒരുപിടി അഭിനേതാക്കളുടെ മികച്ച കഥാപാത്രങ്ങളുടെ പ്രകടനങ്ങളുമാണ് ഇന്നും സിനിമയുടെ വിജയം. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്‍റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9ന് സഫലമാവുന്നത്.