‘ജോർജുകുട്ടിയും കുടുംബവും’ ഇനി വിദേശ ഭാഷകളിലേക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഒന്നും രണ്ടും മലയാളം പതിപ്പിന്റെ എല്ലാ ഇന്ത്യൻ–ഇതര ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്. ഇതോടെ ഹോളിവുഡ് ഉൾപ്പടെയുള്ള എല്ലാ വിദേശ ഭാഷകളിലേക്കും ദൃശ്യം സിനിമകളുടെ റീമേക്കിനുള്ള വഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ജോർജുകുട്ടിയും കുടുംബവും’ ഇനി വിദേശ ഭാഷകളിലേക്കും.  ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ഒന്നും രണ്ടും മലയാളം പതിപ്പിന്റെ എല്ലാ ഇന്ത്യൻ–ഇതര ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്.  ഇതോടെ ഹോളിവുഡ് ഉൾപ്പടെയുള്ള എല്ലാ വിദേശ ഭാഷകളിലേക്കും ദൃശ്യം സിനിമകളുടെ റീമേക്കിനുള്ള വഴി തെളിയുകയാണ്. അജയ് ദേവ്ഗണ്ണിനെ നായകനാക്കി അഭിഷേക് പഥക് സംവിധാനം ചെയ്ത 'ദൃശ്യം 2' ഹിന്ദി പതിപ്പ് ബോക്‌സ് ഓഫിസിൽ വൻ വിജയവും നിരൂപക പ്രശംസയും നേടിയതിനെത്തുടർന്നാണ് ഈ തീരുമാനം.

ADVERTISEMENT

പനോരമ സ്റ്റുഡിയോസ് ഇന്റർനാഷനൽ ലിമിറ്റഡ് പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്.  “ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ വൻ വിജയത്തിന് ശേഷം മലയാളം ഭാഷാ ചിത്രങ്ങളായ ദൃശ്യം 1, ദൃശ്യം 2 എന്നിവയുടെ ഇന്ത്യൻ ഇതര ഭാഷകളുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്.  ഫിലിപ്പിനോ, സിംഹള, ഇന്തോനേഷ്യൻ എന്നിവ ഒഴികെ ഇംഗ്ലിഷ് ഉൾപ്പെടെ മറ്റെല്ലാ  വിദേശ ഭാഷകളുടെയും അവകാശമാണ് പനോരമ സ്റ്റുഡിയോസ് ഇന്റർനാഷണൽ ലിമിറ്റഡ് സ്വന്തമാക്കിയത്. ദൃശ്യം 2 ന്റെ ചൈനീസ് ഭാഷാ റീമേക്കിന്റെ അവകാശവും ഞങ്ങൾ നേടിയിട്ടുണ്ട്. കൊറിയ, ജപ്പാൻ, ഹോളിവുഡ് എന്നിവിടങ്ങളിൽ ചിത്രം നിർമിക്കുന്നതിനുള്ള ചർച്ചകളിലാണ് ഞങ്ങൾ ഇപ്പോൾ.’’  പനോരമ സ്റ്റുഡിയോസ് ഇന്റർനാഷനല്‍ പ്രസ്താവനയിൽ പറയുന്നു.

ADVERTISEMENT

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം മലയാളത്തിൽ നിന്ന് ഭാഷയുടെ അതിരുകൾ ഭേദിച്ച് ബോക്സ് ഓഫിസിൽ ചരിത്രം കുറിച്ച സിനിമയാണ്.  മലയാളത്തിലെ വമ്പൻ വിജയത്തിന് ശേഷം തമിഴിൽ കമല്‍ഹാസനും ഹിന്ദിയിൽ അജയ് ദേവ്ഗണും നായകന്മാരായി എത്തിയ ദൃശ്യം ബോക്സ് ഓഫിസിൽ വമ്പൻ വിജയം നേടിയിരുന്നു.