ജൂഡിന്റെ മെഗാ ബജറ്റ് ചിത്രം ബിഗ് സ്ക്രീനിലേക്ക്; ‘2018’ ഏപ്രിൽ 21 ന്
2018 ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ

2018 ലെ മഹാപ്രളയം മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു. നിരവധി ആളുകൾ ഇന്നും അതിന്റെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ ദിവസങ്ങൾ. അവിടെ നിന്ന് പരസ്പരം കരംചേർത്ത് ഉയർത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓർമ്മകൾ. ആ ദിവസങ്ങൾ ഒരിക്കൽ കൂടി എത്തുകയാണ് സിനിമയായി. സംവിധായകൻ ജൂഡ് ആന്തണി ജോസഫും സംഘവും ചേർന്ന് ഒരുക്കുന്ന ‘2018 Every One is A Hero’ എന്ന ചിത്രം ഏപ്രിൽ 21 ന് പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഏറെ നാളുകൾ നീണ്ട ചിത്രീകരണം, വൻതാരനിര എന്നിവയെല്ലാം ചേർത്ത് പ്രളയ ദിവസങ്ങളെ അത്രയും റിയലിസ്റ്റിക്കായി തന്നെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുവാനായി സംവിധായകനും അണിയറ പ്രവർത്തകരും ചേർന്ന് ഒരിക്കിയിട്ടുണ്ട്.
ചിത്രത്തിൽ വമ്പൻ താരനിരയാണ് ഭാഗമാകുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ്അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, സുധീഷ്, ജൂഡ്ആന്തണി ജോസഫ്, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ്ണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി.കെ. പത്മകുമാർ എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിച്ചിരിക്കുന്നത്.
കാവ്യാ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻ എന്നിവയാണ് പ്രൊഡക്ഷൻ ബാനർ. അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. മോഹൻ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്‌ഷൻ ഡിസൈനർ. ചിത്രസംയോജനം ചാമൻ ചാക്കോ. സംഗീതം നോബിൻ പോൾ. വിഷ്ണു ഗോവിന്ദ് ചിത്രത്തിന്റെ സൗണ്ട്ഡിസൈനിങ്ങ് നിർവഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ. പ്രൊഡക്‌ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടർ സൈലക്സ് അബ്രഹാം. ഡിജിറ്റൽ മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങൾ സിനറ്റ് സേവ്യർ. വിഎഫ്എക്സ് മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്. ടൈറ്റിൽ ഡിസൈൻ ആന്റണി സ്റ്റീഫൻ. ഡിസൈൻസ് എസ്തെറ്റിക് കുഞ്ഞമ്മ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.